Image

സസ്‌ക്വഹാന മലയാളി അസോസിയേഷന്‌ പുതിയ ഭാരവാഹികള്‍

ശ്രീകുമാര്‍ പുരുഷോത്തമന്‍ Published on 11 February, 2012
സസ്‌ക്വഹാന മലയാളി അസോസിയേഷന്‌ പുതിയ ഭാരവാഹികള്‍
ഹാരിസ്‌ബര്‍ഗ്‌ (യു.എസ്‌.എ):പെന്‍സില്‍വേനിയയുടെ തലസ്ഥാനമായ ഹാരിസ്‌ബര്‍ഗിലെയും സമീപ പ്രദേശങ്ങളായ യോര്‍ക്ക്‌ , ലങ്കാസ്റ്റര്‍!, ഹെര്‍ഷി എന്നിവടങ്ങളിലെയും മലയാളികളുടെ സംഘടനയായ സസ്‌ക്വഹാന മലയാളി അസോസിയേഷന്‍ 2012 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡണ്ട്‌ ആയി സിനോജ്‌ അഗസ്റ്റിന്‍ വട്ടയ്‌ക്കാട്ട്‌, സെക്രട്ടറിയായി രാജീവ്‌ നായര്‍, ട്രഷറര്‍ ആയി സിജു വര്‍ഗീസസ്‌ പുതുപറമ്പില്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷനിലെ പുതിയ തലമുറയെ പ്രതിനിധാനം ചെയ്യുന്ന ഇവര്‍ അസോസിയേഷന്റെ തുടക്കം മുതല്‍ സജീവമായി പ്രവര്‌ത്തിനക്കുന്നവരാണ്‌. അസോസിയേഷന്റെ 2012 ലേക്കുള്ള എന്റര്‍ടൈന്‍മെന്റ്‌ കമ്മിറ്റിയിലേക്ക്‌ രാജീവ്‌ വെങ്കിട്ടരാമന്‍, ശാലിനി മാത്യൂസ്‌, നന്ദകേഷ്‌ ജയകുമാര്‍, രഘു കുമാരകൃഷ്‌ണന്‍ എന്നിവരേയും വെബ്‌ കമ്മിറ്റിയിലേക്ക്‌ സുനില്‍ കുമാര്‍ ഗോവിന്ദന്‍കുട്ടി, രെന്‍ജിഷ്‌ തോമസ്‌ എന്നിവരെയും തിരഞ്ഞെടുത്തു. അസോസിയേഷന്റെ എക്‌സിക്യുട്ടീവ്‌ കമ്മിറ്റിയിലേക്ക്‌ ജോസഫ്‌ ജോര്‍ജ്‌, പ്രകാശ്‌ കൊളാന്ധ്ര, ബേബി തോട്ടക്കര, ഡോ. മധു മേനോന്‍, ശ്രീകുമാര്‍ പുരുഷോത്തമന്‍ എന്നിവരും യൂത്ത്‌ കമ്മിറ്റിയിലേക്ക്‌ റീജ ജോര്‍ജ്‌, ശ്രേയ ജേക്കബ്‌, മെര്‍ലിനന്‍ മാത്യു, ഡേവിഡ്‌ മൈക്കിള്‍, അരുണ്‍ തോട്ടക്കര എന്നിവരും നോമിനേറ്റ്‌ ചെയ്യപ്പെട്ടു. അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കികൊണ്ട്‌ ഹരിസബര്‍ഗിലെയും സമീപ പ്രദേശങ്ങളിലെയും മലയാളി സമൂഹത്തില്‍ കേരളീയ സംസ്‌കാരം ഊട്ടിയുറപ്പിക്കാന്‍ പരിശ്രമിക്കുമെന്ന്‌ പുതിയ ഭാരവാഹികള്‍ അറിയിച്ചു.
സസ്‌ക്വഹാന മലയാളി അസോസിയേഷന്‌ പുതിയ ഭാരവാഹികള്‍സസ്‌ക്വഹാന മലയാളി അസോസിയേഷന്‌ പുതിയ ഭാരവാഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക