Image

ഡിട്രോയിറ്റ്‌ കേരള ക്ലബിന്‌ നവസാരഥികള്‍

ജോയിച്ചന്‍ പുതുക്കുളം Published on 11 February, 2012
ഡിട്രോയിറ്റ്‌ കേരള ക്ലബിന്‌ നവസാരഥികള്‍
ഡിട്രോയിറ്റ്‌: ഡിട്രോയിറ്റ്‌ കേരള ക്ലബിന്റെ പുതിയ വര്‍ഷത്തെ ഭാരവാഹികളായി പ്രിമസ്‌ ജോണ്‍(പ്രസിഡന്റ്‌), രമ്യ അനില്‍ കുമാര്‍(വൈസ്‌ പ്രസിഡന്റ്‌), അരുണ്‍ വിനോദ്‌ ദാസ്‌(സെക്രട്ടറി), ജയകൃഷ്‌ണന്‍ നായര്‍ (ജോയിന്റ്‌ സെക്രട്ടറി), ജോളി ഡാനിയേല്‍(ട്രഷറര്‍) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. 35 പേരടങ്ങുന്ന എക്‌സിക്യൂട്ടീവ്‌ കമ്മറ്റിയും ചുമതലയേറ്റു.

ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസ്‌ ഭാരവാഹികളായി ബാബു കുര്യന്‍(ചെയര്‍മാന്‍), സതി നായര്‍(വൈസ്‌ ചെയര്‍മാന്‍), മാത്യു വര്‍ഗീസ്‌(സെക്രട്ടറി) എന്നിവരും ചുമതലയേറ്റു.

1975-ല്‍ സ്ഥാപിതമായ കേരള ക്ലബ്‌ ഡിട്രോയിറ്റിലെ ആദ്യ ഇന്ത്യന്‍ കലാസാംസ്‌ക്കാരിക സംഘടനയാണ്‌. കേരളത്തിന്റെ തനതായ കലാസാംസ്‌ക്കാരിക മൂല്ല്യങ്ങളെ മലയാളി സമൂഹത്തിന്‌ പകര്‍ന്നു കൊടുത്തുകൊണ്ട്‌്‌ പാശ്ചാത്യമണ്ണില്‍ ഈ പ്രസ്ഥാനം വ്യത്യസ്‌തമായ പ്രവര്‍ത്തന ശൈലിയിലൂടെ ഇന്നും മുന്നേറുന്നു.

പറിച്ചു നടപ്പെട്ട ഈ മണ്ണില്‍ പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ കുത്തൊഴുക്കില്‍ നമ്മുടെ വരുംതലമുറ നഷ്‌ടമാകാതിരിപ്പാന്‍ കേരളത്തിന്റെ സാംസ്‌ക്കാരിക മൂല്ല്യങ്ങള്‍ പരിപോഷിപ്പിക്കുന്ന വിവിധ പദ്ധതികളും പരിപാടികളും കേരളക്ലബ്‌ രൂപകല്‌പന ചെയ്യുന്നു. ഈ വര്‍ഷം നടത്തപ്പെടുന്ന വര്‍ണ്ണാഭമായ കലാമൂല്ല്യമുള്ള പരിപാടികളുടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടേയും രൂപരേഖ തയ്യാറാക്കികൊണ്ട്‌ പുതിയ കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

കേരളത്തിലെ ഓരോ ഗ്രാമത്തിലും അര്‍ബുദ ബോധവല്‍ക്കരണം, ഓണം ക്രിസ്‌തുമസ്സ്‌ ആഘോഷങ്ങള്‍, കേരളത്തിലെ പ്രമുഖരായ സിനിമാ നടിനടന്മാരും മറ്റു കലാകാരന്മാരും ചേര്‍ന്നവതരിപ്പിക്കുന്ന മെഗാഷോ, മെട്രോ ഡിട്രോയിറ്റിലെ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന നൃത്തസംഗീതോത്സവം, പ്രൊഫഷണല്‍ നാടകം, വിവിധ കായികമത്സരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പിക്‌നിക്ക്‌ എന്നിവയാണ്‌ ഈ വര്‍ഷത്തെ പ്രധാന പരിപാടികള്‍. അലന്‍ ജോണ്‍ ചെന്നിത്തല അറിയിച്ചതാണിത്‌.
ഡിട്രോയിറ്റ്‌ കേരള ക്ലബിന്‌ നവസാരഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക