Image

അതിര്‍ത്തിയില്‍ മതില്‍: ട്രമ്പിന്റെ നിലപാടില്‍ ടെക്‌സസില്‍ അത്രുപ്തി (ഏബ്രഹാം തോമസ് )

Published on 16 September, 2016
അതിര്‍ത്തിയില്‍  മതില്‍: ട്രമ്പിന്റെ നിലപാടില്‍ ടെക്‌സസില്‍ അത്രുപ്തി  (ഏബ്രഹാം തോമസ് )
പരമ്പരാഗതമായി റിപ്പബ്ലിക്കനുകള്‍ക്ക് മേല്‍കൈയുളള സംസ്ഥാനമായാണ് ടെക്‌സസ് അറിയപ്പെടുന്നത്. എന്നാല്‍ വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിന്റെ നില ടെക്‌സസില്‍ അത്ര ഭദ്രമല്ല എന്നാണ് റിപ്പോര്‍ട്ട്. മറ്റ് സ്ഥാനങ്ങളിലേയ്ക്കുളള തെരഞ്ഞെടുപ്പില്‍ നില അത്രയും പരുങ്ങലിലായിരിക്കില്ല. പ്രത്യക്ഷമായും പരോക്ഷമായും സംസ്ഥാന മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളും ട്രംപിനെ പിന്തുണയ്ക്കുന്നതല്ല. ഇവ പ്ലാന്റഡ് ആണെന്ന് ട്രംപ് അനുകൂലികള്‍ സംശയിക്കുന്നു.

ട്രംപിന്റെ പ്രഖ്യാപനങ്ങള്‍, പ്രത്യേകിച്ച് ടെക്‌സസ്– മെക്‌സിക്കോ അതിര്‍ത്തിയില്‍  മതി
ല്‍   നിര്‍മ്മിക്കുന്നത് സംബന്ധിച്ചുളളവ, ടെക്‌സസുകാര്‍ സ്വീകരിക്കുവാന്‍ തയാറായിട്ടില്ല. ഇപ്പോള്‍ പുതിയതായി പുറത്തു വന്ന ടെക്‌സസ് ലൈസിയം സര്‍വേയില്‍ 59% പേര്‍  മതില്‍    നിര്‍മ്മിക്കുന്നതിന്  എതിരാണെന്ന് അഭിപ്രായപ്പെട്ടു. കുടിയേറ്റമാണ് ടെക്‌സസ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് 19% പറഞ്ഞു. കുടിയേറ്റം അമേരിക്കയ്ക്ക് ദോഷത്തെക്കാളേറെ ഗുണമാണ് ചെയ്യുന്നതെന്ന് 54% പറഞ്ഞപ്പോള്‍ 51% തീവ്രവാദ പശ്ചാത്തലമുളള രാജ്യങ്ങളില്‍ നിന്നുളള കുടിയേറ്റക്കാരെ വിലക്കണമെന്ന ട്രംപിന്റെ നിര്‍ദേശത്തെ എതിര്‍ത്തു.

പാര്‍ട്ടി അനുഭാവം അനുസരിച്ചായിരുന്നു മിക്കവരുടെയും അഭിപ്രായ പ്രകടനമെങ്കിലും ട്രംപിന്റെ നയം നേരിടുന്ന എതിര്‍പ്പ് എഴാഴ്ചകള്‍ക്കുശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കും. സെപ്റ്റംബര്‍ 1നും 11നും ഇടയിലാണ് സര്‍വേ നടന്നത്. പ്രായപൂര്‍ത്തിയായ 1000 പേരുടെ അഭിപ്രായമാണ് സ്വീകരിച്ചത്. സര്‍വേ ഫലത്തില്‍ സാധാരണ അവകാശപ്പെടാറുളളതുപോലെ 3.1% പിശക് ഉണ്ടായേക്കാം എന്ന് ലൈസിയം വക്താക്കള്‍ വ്യക്തമാക്കി.

മറ്റ് ചില പ്രധാന വിഷയങ്ങളിലും സര്‍വേ ഫലങ്ങള്‍ പുറത്തു വന്നു. ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഭിന്നലിംഗക്കാരുടെ ശുചിമുറികളുടെ ഉപയോഗം സംബന്ധിച്ച വിഷയത്തില്‍ ജനന സര്‍ട്ടിഫിക്കേറ്റില്‍ നല്‍കിയിരിക്കുന്ന ലിംഗ വിവരം അനുസരിച്ച് ഇവര്‍ ശുചിമുറികള്‍ ഉപയോഗിക്കട്ടെയെന്ന് 54% അഭിപ്രായപ്പെട്ടു. ഭിന്നലിംഗക്കാര്‍ക്ക് അവരുടെ ഇഷ്ടം അനുസരിച്ച് ശുചിമുറികള്‍ ഉപയോഗിക്കാം എന്ന ഒബാമ ഭരണകൂടത്തിന്റെ നിര്‍ദേശത്തിന് വിരുദ്ധമാണ് ഈ അഭിപ്രായം.

വോട്ടു ചെയ്യുവാന്‍ തിരിച്ചറിയല്‍ രേഖകള്‍ വേണമെന്ന ടെക്‌സസ് നിയമത്തെ 75%  അനുകൂലിച്ചു. ഗവണ്‍മെന്റ് നല്‍കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ വോട്ട് ചെയ്യുന്നതിന് നിര്‍ബന്ധമാക്കണമെന്നു തന്നെയാണ് ഇവരുടെ അഭിപ്രായം. ചിലര്‍ക്ക് വോട്ടു ചെയ്യാനാവുന്നില്ല ചിലരെ വോട്ടു ചെയ്യുന്നതില്‍ നിന്ന് തടയുന്നു എന്ന വാദങ്ങള്‍ക്ക് വലിയ പിന്തുണ ലഭിച്ചില്ല. റിപ്പബ്ലിക്കനുകള്‍ 94 ശതമാനവും ഡെമോക്രാറ്റുകള്‍ 58 ശതമാനവും സംസ്ഥാന നിയമം പിന്താങ്ങി.

തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ സാമ്പത്തികാവസ്ഥയെ കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും ആശ്വാസകരമായ റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഇവ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണെന്ന് ട്രംപ് ക്യാംപ് ആരോപിക്കുന്നു.

ഡാലസില്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുളള കുട്ടികളുടെ നിരക്ക് അമേരിക്കയിലെ മറ്റ് വലിയ നഗരങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്ന് ഒരു റിപ്പോര്‍ട്ട് ഒരാഴ്ച മുന്‍പ് പുറത്തു വന്നിരുന്നു. ഇവരില്‍ ഒരു നല്ല ശതമാനം ദാരിദ്ര്യ രേഖയ്ക്ക് വളരെ താഴെയാണെന്നും റിപ്പോര്‍ട്ട് പറഞ്ഞു. കാരണം സ്വീകാര്യമായ ഇംഗ്ലീഷ് പറയുന്നില്ല എന്ന കാരണത്താല്‍ ഇവരുടെ മാതാപിതാക്കള്‍ക്ക് ജോലി ലഭിക്കുന്നില്ല. റിപ്പോര്‍ട്ട് പുറത്തു വന്ന് നാലഞ്ച് ദിവസത്തിനുശേഷം പ്രദേശത്ത് തൊഴില്‍ സാധ്യത വളരെയധികം വര്‍ദ്ധിച്ചിരിക്കുന്നതായി മറ്റൊരു വാര്‍ത്ത പുറത്തു വന്നു.

ടെക്‌സസില്‍ ട്രംപിനോടുളള താല്പര്യം കുറയുകയാണോ എന്ന ചോദ്യത്തിന് വ്യക്തമായി ഉത്തരം പറയാനാവില്ല. പക്ഷേ ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ ടെക്‌സസുകാര്‍ കാര്യമായി സ്വീകരിക്കുന്നില്ല എന്നാണ് ലൈസിയ സര്‍വേ വ്യക്തമാക്കുന്നത്.
Join WhatsApp News
Charly Padanilam 2016-09-22 20:37:12
Texas is a Republican majority state and the plan to build a wall att the border with Mexico is inevitable and majority of Texans welcome it. At the beginning there was some silence towards Trumo as Texas majority supported Mr. Cruz, but it has eel solved by placing Lt. Gov. Mr. Dan Patric took the charge of the election wirk of Texas State. 
Trumo is the only solution for Anerica to make America safe. He is the only one have the plan to eradicate the terrorists from the land. That is why now the pastors of the Churches and all Christians and peace loving citizens now supporting Trump. 
Anthappan 2016-09-23 07:35:58

Building a wall and make America great and safe are not the idea of Trump.  In fact Trump has no ideas but he is pretty good in stealing ideas and money.  The Great Wall of China built in 7th century was a wall built to defend the country from enemies’ attack and control the border from intruders.   This was again revived in 14th century.  Now Trump wants to build a wall between the border of America and Mexico.  Making America great slogan was first used in 1979 when America was going through the worst economic crisis. Then it was used by Ronald Regan and Bill Clinton in their political campaign.

If someone had built a wall around America to limit the immigration then Padanillam and I would not have been here.  But some Malayaalees are like Trump and David Duke (KKK) once they are in they don’t want others to be in; even if it is their brothers and sisters.   

The tragedy of Christianity is also clearly seen her.  Many pastors, priests who support Trump are like Nicodemus   who wanted to follow Jesu and abandoned later when he was asked to carry his cross and follow him.   The cross can be taking care of the naked, feeding the hungry, giving water to the thirsty, visiting the prisoners and sick.  I know most of the Christians cannot do it because it is skewed like Dr. Ben Carson’s and Trumps Christian views.

Padanillam you sem like blind but Jesus is asking you to open your eyes see the wide world with beautiful people of all color and creed. 

Note: Trump’s ultimate goal of building the wall can only be accomplished with the help of Mexicans and for this reason better to keep the borders open.


Ninan Mathullah 2016-09-23 17:56:30

Coming to the subject of building a wall, we need to ask the fundamental question- to whom does this land belong. What claim you have on this land? The land belongs to the owner of this land. We have to admit that God as the creator is the owner of this land. Learning from history God has given the land to different people groups at different times in history. Take any country in the world, this is the truth. If you are not biased you will see that this is the truth. So building a wall is not going to solve the problem. Besides, the party of President Ronald Regan whose famous words “Bring that wall down” about the Berlin Wall before it came down can’t encourage building a wall without hiding their double standards. The right thing to do is to consider Mexicans also as human beings and stop exploiting them in our self interests (political interference), and admit that they also have a right for a decent standard of living. Then there will not be the need for any wall as there is no need for a wall between USA and Canada.

Donald Title company 2016-09-23 18:57:52
God has never registered Texas with our Title company.  If you happen to see him tell that he needs to register his lands with Texas ASAP.  He is taking the advice of Democrats and screwing up things.  
Ninan Mathullah 2016-09-23 19:48:35
I got a reply for you to be ready for a face to face encounter. (not here)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക