Image

ന്യൂയോര്‍ക്കില്‍ അഴീക്കോടിന്റെ സാഹിത്യത്തെക്കുറിച്ച് സംവാദം.

ബിനോയി സെബാസ്റ്റ്യന്‍ Published on 11 February, 2012
ന്യൂയോര്‍ക്കില്‍ അഴീക്കോടിന്റെ സാഹിത്യത്തെക്കുറിച്ച് സംവാദം.
ന്യൂയോര്‍ക്ക് : രണ്ടു ദശാബ്ദങ്ങളായി ന്യൂയോര്‍ക്കിലെ മലയാള സഹിത്യപ്രേമികള്‍ക്കായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സര്‍ഗവേദിയില്‍ അന്തരിച്ച ഡോ.സുകുമാര്‍ അഴീക്കോടിന്റെ സാഹിത്യ സംഭാവനകള്‍, അനിതരസാധാരണമായ പ്രഭാഷണകല, വ്യക്തിത്വം, സ്വത്വം എന്നീ
വിഷയങ്ങളെ സമന്വയിപ്പിച്ചു കൊണ്ടുള്ള സംവാദം നടക്കും.

ഫെബ്രുവരി 19 നു നടക്കുന്ന ചര്‍ച്ചയില്‍ പ്രൊഫ. ജോയി കുഞ്ഞപ്പ, പ്രൊഫ. എം.ടി ആന്റണി എന്നിവര്‍ അഴീക്കോടിന്റെ വിമര്‍ശന സാഹിത്യം, സുകുമാര്‍ അഴീക്കോട് മനുഷ്യന്‍, സാഹിത്യകാരന്‍,വിപ്‌ളവകാരി, എന്നീ പ്രബന്ധങ്ങള്‍ യഥാക്രമം അവതരിപ്പിക്കും. ജെ മാത്യൂസ് അഴീക്കോടിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും, കെ.കെ.ജോണ്‍സണ്‍ അദേഹത്തിന്റെ പ്രതിബദ്ധതി നിറഞ്ഞ സാമൂഹികപരമായ ഇടപെടലുകളെക്കുറിച്ചും സംസാരിക്കും. സാംസ്‌ക്കാരിക നായകന്‍ എന്ന നിലയിലുള്ള അഴീക്കോടിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് രാജു തോമസും, സാഹിത്യവിമര്‍ശത്തെക്കുറിച്ച് ഡോ.നന്ദകുമാറും സംസാരിക്കും. പ്രഭാഷണകലയുടെ ഉത്തമാചാര്യനായ അഴീക്കോടിന്റെ പ്രഭാഷണങ്ങളെക്കുറിച്ചു ലാന പ്രസിഡന്റ വസുദേവ് പുളിക്കലും സംസാരിക്കും. ഇതോടൊപ്പം ഇന്‍ഡ്യ പ്രസ്‌ക്ലബ് ന്യയോര്‍ക്ക് റീജിയന്‍ പ്രസിഡന്റായി തിരഞ്ഞെ
ടുക്കപ്പെട്ട ജോസ് കാടാപ്പുറത്തിനു സ്വീകരണം നല്‍കുമെന്ന് സര്‍ഗവേദി ചെയര്‍മാന്‍ മനോഹര്‍ തോമസ് പറഞ്ഞു.

സര്‍ഗവേദിയുടെ ജനുവരിയില്‍ ചേര്‍ സാഹിത്യയോഗത്തില്‍ വസുദേവ് പുളിക്കല്‍ മനുഷ്യജീവിതത്തിന്റെ വിവിധ തലങ്ങളെ പ്രതിപാദിക്കുന്ന ജീവിതം എന്ന കവിത അവതരിപ്പിച്ചു. വേറിട്ട ദര്‍ശനത്തോടെ ബുദ്ധനെ കേന്ദ്രവല്‍ക്കരിച്ച ബുദ്ധം ശരണം ഗഛാമി എന്ന ചെറുകഥ പ്രൊഫ. എം.ടി ആന്റണി സദസില്‍ വായിച്ചു. രജീസ് നെടുങ്ങാപ്പള്ളി തീ എന്ന കവിത ചൊല്ലി.
ന്യൂയോര്‍ക്കില്‍ അഴീക്കോടിന്റെ സാഹിത്യത്തെക്കുറിച്ച് സംവാദം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക