Image

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ എട്ടാമത് ഗ്ലോബല്‍ കോണ്‍ഫറന്‍സ് ജര്‍മ്മനിയില്‍

ഫിലിപ്പ് മാരേട്ട് Published on 11 February, 2012
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ എട്ടാമത് ഗ്ലോബല്‍ കോണ്‍ഫറന്‍സ് ജര്‍മ്മനിയില്‍

ലോക മലയാളി കൗണ്‍സിലിന്റെ എട്ടാമത് ഗ്ലോബല്‍ കോണ്‍ഫറന്‍സ് ജര്‍മ്മനിയിലെ കോളോണില്‍ അരങ്ങേറുന്നു. 2012 മെയ് 3ന് ആരംഭിച്ച് മെയ് 6ന് ഈ സമ്മേളനം പര്യവസാനിക്കും. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, നൈജീരിയ, സൗത്ത് ആഫ്രിക്ക, സൗദി അറേബിയ, മസ്‌ക്കറ്റ്, ബഹറിന്‍ , യു.എ.ഇ, ഖത്തര്‍ , കുവൈറ്റ്, മലേഷ്യ, സിംഗപ്പൂര്‍ , ജപ്പാന്‍ , ഓസ്‌ട്രേലിയ, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്റ്, യു. കെ, ബല്‍ജിയം, ഹോളണ്ട്, ഇറ്റലി, ന്യൂസിലാന്റ്, അയര്‍ലാന്റ് എന്നിവിടങ്ങളില്‍ നിന്നും പ്രതിനിധികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാംസ്‌ക്കാരിക, സാമൂഹിക, വിദ്യാഭ്യാസ, രാഷ്ട്രീയ, വ്യവസായിക രംഗങ്ങളില്‍ പ്രശോഭിക്കുന്ന നിരവധി മലയാളി പ്രതിഭാശാലികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ജര്‍മ്മന്‍ പ്രോവിന്‍സ് ഈ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കും.

രജിസ്‌ട്രേഷന്‍ , വിസാ, ടൂര്‍ പ്രോഗാം എന്നിവയെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കോണ്‍ഫറന്‍സ് ബുള്ളറ്റിന് www.worldmalayalee.de എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള മലയാളികളെ ഈ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിക്കുന്നു. രജിസ്‌ട്രേഷന്‍ ഉറപ്പാക്കുന്നതിനായി മാര്‍ച്ച് 31ന് മുന്‍പ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫോറം പൂരിപ്പിച്ചയക്കണം.

ഈ സമ്മേളനത്തില്‍ വിശിഷ്ടാതിഥികളായി. മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ ശ്രീ. വയലാര്‍ രവി, ശ്രീ. ഇ. അഹമ്മദ്, ശ്രീ. കെ.സി. വേണുഗോപാല്‍ , ശ്രീ. കുഞ്ഞാലിക്കുട്ടി, ശ്രീ. ഗണേഷ് കുമാര്‍ , നോര്‍ക്ക മിനിസ്റ്റര്‍ മുതലാവര്‍ എത്തുന്നു.

ലോക മലയാളി സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനുമുള്ള ചര്‍ച്ചകള്‍ക്ക് ഈ സമ്മേളനം വേദി ഒരുക്കുന്നു. അതുപോലെ കേരളത്തിന്റെ വികസനത്തിനാവശ്യമായ പുതിയ പ്രോജക്ടുകള്‍ കേരളാ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും ആ പ്രോജക്ടുകളില്‍ പങ്കാളികളാകാന്‍ പ്രവാസി മലയാളികള്‍ക്ക് അവസരമൊരുക്കാനും ഈ സമ്മേളനം ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

വിദേശ മലയാളി സംരംഭകര്‍ക്ക് കേരളത്തില്‍ നടത്താന്‍ സാധിക്കുന്ന നിക്ഷേപക സംരംഭങ്ങളെക്കുറിച്ച് മുഖാമുഖം ചര്‍ച്ച ചെയ്യാന്‍ സാധിക്കുന്ന ബിസിനസ് ഫോറം ഈ ഗ്ലോബല്‍ മീറ്റിന്റെ മുഖ്യ ആകര്‍ഷണമാണ്. അമേരിക്കയില്‍ നിന്നും നിരവധി മലായളികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ സമ്മേളനത്തില്‍ പങ്കെടുക്കാ
ന്‍ ആഗ്രഹിക്കുന്ന അമേരിക്കന്‍ മലയാളികള്‍ വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

ഡോ. ജോര്‍ജ് ജെയ്ക്കബ് : 201-447-6609, അലക്‌സ് വിളനിലം കോശി: 908-461-2606

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക