Image

എഫ്‌ഒസി ജര്‍മന്‍ കൗണ്‍സില്‍ കുടുംബ സംഗമം ഗൃഹാതുരത്വമുണര്‍ത്തി

ജോസ്‌ കുമ്പിളുവേലില്‍ Published on 11 February, 2012
എഫ്‌ഒസി ജര്‍മന്‍ കൗണ്‍സില്‍ കുടുംബ സംഗമം ഗൃഹാതുരത്വമുണര്‍ത്തി
കൊളോണ്‍: സാമൂഹ്യ സാംസ്‌കാരിക ചാരിറ്റി സംഘടനയായ ഫ്രണ്‌ട്‌സ്‌ ഓഫ്‌ ചങ്ങനാശേരി (എഫ്‌ഒസി) ജര്‍മന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രിസ്‌മസ്‌, നവവല്‍സരാഘോഷവും, ജര്‍മന്‍ മലയാളി കുടുംബസംഗമവും ഗൃഹാതുരത്വമുണര്‍ത്തി.

കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയത്തില്‍ ജനുവരി 21-ന്‌ (ശനി) വൈകുന്നേരം നാലിന്‌ വിശുദ്ധ കുര്‍ബാനയോടുകൂടി ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു. സിഎംഐ സഭാംഗമായ ഫാ.തോമസ്‌ ചാലില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ഗായകന്‍ പിന്റോയുടെ നേതൃത്വത്തില്‍ ആലപിച്ച ഗാനങ്ങള്‍ ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി. ഫാ. ഇഗ്‌നേഷ്യസ്‌ സന്ദേശത്തില്‍ ക്രിസ്‌മസിന്റെ സ്‌നേഹം കുടുംബങ്ങളിലൂടെ വേണം ഊട്ടിയറപ്പിക്കേണ്‌ടതെന്ന്‌ എഫ്‌ഒസി അംഗങ്ങളെ ഉദ്‌ബോധിപ്പിച്ചു.

പാരീഷ്‌ ഹാളില്‍ നടന്ന പൊതുസമ്മേളനം ജിസില്‍ കടമ്പാട്ടിന്റെ പ്രാര്‍ഥനാ ഗീതത്തോടെ ആരംഭിച്ചു. എഫ്‌ഒസി പ്രസിഡന്റ്‌ സെബാസ്റ്റ്യന്‍ കരിമ്പില്‍ അധ്യക്ഷത വഹിച്ചു. ഫാ തോമസ്‌ ചാലില്‍ ഭദ്രദീപം കൊളുത്തി പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു. ജോബ്‌ കൊല്ലമന എഫ്‌ഒസിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇനിയും ലക്ഷ്യമിടുന്ന പദ്ധതികളെപ്പറ്റിയും ഹ്രസ്വവിവരണം നല്‍കി. ഫാ.ഇഗ്‌നേഷ്യസ്‌ ചാലിശേരി സിഎംഐ, ജോസ്‌ പുതുശേരി, ഗ്രിഗറി മേടയില്‍, ജോളി എം പടയാട്ടില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു. റാണാ മൂര്‍ത്തി, പേര്‍ലി മലയില്‍ എന്നിവരുടെ അര്‍ധശാസ്‌ത്രീയ നൃത്തം, സിനിമാറ്റിക്‌ ഡാന്‍സ്‌, ഗ്രേസി പഴമണ്ണില്‍, ത്രേസ്യാക്കുട്ടി കളത്തിപ്പറമ്പില്‍, നിര്‍മല പ്ലാങ്കാലായില്‍ എന്നിവരുടെ ലളിതഗാനാലാപനം എന്നിവ മികച്ച നിലവാരം പുലര്‍ത്തി.

പഴയതും പുതിയതുമായ സിനിമാഗാനങ്ങള്‍ കോര്‍ത്തിണക്കി പിന്റോ ചിറയത്ത്‌, അനീഷ്‌ മാറാട്ടുകുളം, ജിസില്‍ കടമ്പാട്ട്‌ എന്നിവര്‍ നയിച്ച ഗാനമേള ഹൃദ്യമായിരുന്നു. സെബാസ്റ്റ്യന്‍ കരിമ്പില്‍ സ്വാഗതവും ജോസുകുട്ടി കളത്തിപ്പറമ്പില്‍ നന്ദിയും പറഞ്ഞു.

ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.പരിപാടികളുടെ നടത്തിപ്പിനായി പ്രസിഡന്റ്‌ സെബാസ്റ്റ്യന്‍ കരിമ്പില്‍ കണ്‍വീനറായും ജോസുകുട്ടി കളത്തില്‍പറമ്പില്‍, ഗ്രിഗറി മേടയില്‍, ജോബ്‌ കൊല്ലമന, ജോസഫ്‌ കളപ്പുരക്കല്‍, ചാക്കോ പ്ലാമ്പറമ്പില്‍, സെബാസ്റ്റ്യന്‍ കാര്‍ത്തികപ്പള്ളി, ഹര്‍ഷല്‍ താഴിശേരി, ജയിംസ്‌ പാത്തിക്കല്‍, തോമസ്‌ സെബാസ്റ്റ്യന്‍ പഴയചിറ, വര്‍ഗീസ്‌ കോലേട്ട്‌ എന്നിവര്‍ കമ്മറ്റി അംഗങ്ങളായും ജോസ്‌ കുമ്പിളുവേലില്‍ മീഡിയ കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു.
എഫ്‌ഒസി ജര്‍മന്‍ കൗണ്‍സില്‍ കുടുംബ സംഗമം ഗൃഹാതുരത്വമുണര്‍ത്തിഎഫ്‌ഒസി ജര്‍മന്‍ കൗണ്‍സില്‍ കുടുംബ സംഗമം ഗൃഹാതുരത്വമുണര്‍ത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക