Image

സൗമ്യേ, പ്രിയ സോദ­രി മാ­പ്പ് ! (പകല്‍ക്കിനാവ്: ജോര്‍ജ് തുമ്പ­യില്‍)

Published on 18 September, 2016
സൗമ്യേ, പ്രിയ സോദ­രി മാ­പ്പ് ! (പകല്‍ക്കിനാവ്: ജോര്‍ജ് തുമ്പ­യില്‍)
ഹൃദ­യ­ത്തെ വേ­ദ­നി­പ്പി­ക്കു­ന്ന സം­ഭ­വ­ം, മ­നു­ഷ്യ­മ­നഃ­സാ­ക്ഷി­യെ മ­ര­വി­പ്പി­ക്കു­ന്ന കേള്‍വി. കേ­ര­ള­ത്തി­ലാ­ണ് ന­ട­ന്ന­തെ­ങ്കി­ലും ലോക­ത്ത് എ­വി­ടെ­യു­മു­ള്ള മ­ല­യാ­ളിക­ളെ മു­ഴു­വന്‍ ഒ­രു നി­മി­ഷം നോ­വി­പ്പി­ക്കു­ന്ന വാര്‍­ത്ത. അ­താ­യി­രു­ന്നു സൗ­മ്യ വധം. അ­ത്ര­യ്­ക്ക് നീ­ചവും ഹീ­ന­വു­മാ­യി­രു­ന്നു അ­ത്. കൊല­ക്ക­യര്‍ അല്ലാ­തെ മ­റ്റൊന്നും അ­യാള്‍­ അര്‍­ഹി­ക്കു­ന്നു­ണ്ടാ­യി­രു­ന്നില്ല. കീഴ്‌ക്കോ­ട­തി­കള്‍ ചെ­യ്­തതും അ­താണ്. അ­താ­യി­രു­ന്നു സൗ­മ്യ എ­ന്ന പെണ്‍­കു­ട്ടി­ക്ക് കൊ­ടു­ക്കാ­വു­ന്ന ഏ­റ്റവും വലി­യ നീ­തി. ഏ­റ്റവും വലി­യ ദയ. അമേ­രി­ക്ക­യി­ലടക്കം സൗ­മ്യ­വ­ധം ഏ­റെ­ക്കാ­ല­ത്തോ­ളം മ­ല­യാ­ളി­കള്‍­ക്കി­ട­യില്‍ ചര്‍­ച്ച ചെ­യ്­ത വി­ഷ­യ­മാ­ണ്. അമേ­രി­ക്ക­യി­ലാ­യി­രു­ന്നു­വെ­ങ്കില്‍ ഇല­ക്ട്രിക്ക് ചെയ­റോ, ലെതല്‍ ഇന്‍ജ­ക്ഷനോ ലഭി­ക്കാ­വുന്ന കുറ്റം. ഗര്‍ഭ­സ്ഥ­ശി­ശു­വിനെ കൊള­റാ­ഡോ­യില്‍ കൊന്ന സ്ത്രീയ്ക്ക് 100 വര്‍ഷം തടവു ശിക്ഷ വിധിച്ച അമേ­രി­ക്ക­യി­ലാ­യി­രു­ന്നു­വെ­ങ്കില്‍ പ്രതി ഇന്ന് പര­ലോ­കത്ത് എത്തി­യേനെ! ഒ­റ്റ­ക്ക­യ്യാ­നാ­യ ഗോ­വി­ന്ദ­ച്ചാ­മി ട്രെ­യി­നില്‍­ നി­ന്നും ത­ള്ളി­യി­ടു­ക­യും പി­ന്നീ­ട് സൗ­മ്യ­യെ അ­ന്വേ­ഷി­ച്ചെ­ത്തി ര­ക്ത­ത്തില്‍ കു­ളി­ച്ചു കി­ട­ന്നിട­ത്ത് ത­ന്നെ ക്രൂ­ര­മായി ബ­ലാ­ത്സം­ഗം ചെ­യ്­ത് മോ­ഷ­ണം ന­ട­ത്തു­ക­യും ചെ­യ്­ത വാര്‍ത്ത കേ­ട്ട് ശ­രി­ക്കും ഞെ­ട്ടി­പ്പോ­യി. ഇ­തൊ­ക്കെ ന­ട­ന്ന­ത് കേ­ര­ള­ത്തി­ലാ­ണോ­യെ­ന്ന് വി­സ്­മ­യി­ച്ച­ത് മ­റ­ന്നി­ട്ടി­ല്ല. ഇ­പ്പോ­ഴി­താ അ­ഞ്ച­ര വര്‍­ഷം ക­ഴി­ഞ്ഞ് സു­പ്രീം കോ­ട­തി വി­ധി വ­ന്നി­രി­ക്കു­ന്നു. ഗോ­വി­ന്ദ­ച്ചാ­മി എ­ന്ന പ്ര­തി­ക്ക് തൂ­ക്കു­ക­യര്‍ ഇ­ല്ല. നേ­ര­ത്തെ ഹൈ­ക്കോ­ട­തി­യ­ട­ക്കം പ്ര­തി­ക്ക് വ­ധ­ശി­ക്ഷ വി­ധി­ച്ച കേ­സി­ലാ­ണ് ഇ­പ്പോള്‍ തൂ­ക്കു­ക­യര്‍ ഇ­ല്ലെ­ന്നു പ­റ­യു­ന്ന­ത്. നേ­രില്‍ ക­ണ്ടാല്‍ ഏ­തൊ­രാളും ഗോ­വി­ന്ദ­ച്ചാ­മി­യെ എ­ന്തു ചെ­യ്യാന്‍ ആ­ഗ്ര­ഹി­ക്കുന്നു­വോ, അ­തു ത­ന്നെ­യാ­ണ് കീ­ഴ്‌­ക്കോ­ട­തി­കള്‍ അ­യാ­ള്‍­ക്ക് ശി­ക്ഷ­യാ­യി നല്‍­കി­യി­രു­ന്നത്. എ­ന്നാല്‍, ആ ത്രീ­വ­ത മേല്‍­ക്കോട­തി കാ­ണി­ച്ചില്ല. മേല്‍­ക്കോ­ട­തി­യില്‍ കേ­സ് വാ­ദി­ച്ച­വര്‍­ക്കൊ­ന്നും ആ നി­ല­യ്­ക്ക് കാ­ര്യ­ങ്ങള്‍ സു­പ്രീം കോട­തി ജ­ഡ്­ജി­മാ­രെ ബോ­ധ്യ­പ്പെ­ടു­ത്താനും ക­ഴി­ഞ്ഞില്ല. ആ­രു­ടെ തെ­റ്റാ­ണത്. ആ­രാ­ണ് ഇ­ക്കാ­ര്യ­ത്തില്‍ മ­ല­യാ­ളി­ക­ളു­ടെ മാ­ന­ത്തി­ന് വി­ല പ­റ­ഞ്ഞത്?

അ­ത് മ­ന­സ്സി­ലാ­വു­ന്നി­ല്ല നീ­തി­പീഠ­മേ, കാ­ര­ണം ഒ­രു പെണ്‍­കു­ട്ടി­യെ കൊ­ല്ലു­ന്ന­തി­നേ­ക്കാള്‍ എ­ത്ര­യോ ഭ­യാ­ന­ക­മാ­ണ് അ­വ­ളു­ടെ മാ­നം ന­ശി­പ്പി­ക്കു­ന്ന­ത്. മാ­ന­ത്തി­ന് മൃ­തി­യേ­ക്കാള്‍ വി­ല­യു­ള്ള ഭാ­ര­ത­സം­സ്­ക്കാ­രം പഠി­പ്പി­ക്കു­ന്ന­ത് എ­ന്താ­ണ്? അ­തി­ന് കോ­ട­തി ഇ­പ്പോള്‍ നല്‍­കു­ന്ന വി­ല­യെ­ന്താ­ണ്? അ­തി­ക്രൂ­ര­മാ­യാ­ണ് സ­ൗ­മ്യ­യെ കൊ­ന്ന­ത്. ജീ­വ­നു വേ­ണ്ടി പി­ട­യു­ന്ന ഒ­രു പെ­ണ്‍­കു­ട്ടി­യെ ഭോ­ഗി­ക്കു­ക എ­ന്ന­തി­ന് ഒ­ട്ടും ന്യാ­യീ­ക­ര­ണ­മി­ല്ല. ര­ക്ത­ത്തില്‍ കു­ളി­ച്ചു കി­ട­ന്ന് ശ്വാ­സ­ത്തി­നു വേ­ണ്ടി കേ­ഴു­ന്ന ഒ­രു പെണ്‍­കു­ട്ടി­യെ ഒ­ട്ടും ദാ­ക്ഷി­ണ്യം കാ­ണി­ക്കാ­തെ കാ­മി­ക്കു­ന്ന­വന്‍ മ­നു­ഷ്യ­ന­ല്ല, അ­യാ­ള്‍ മൃ­ഗം ത­ന്നെ­യാ­ണ്. മ­ദം പൊ­ട്ടി­യ ഈ മൃ­ഗ­ത്തെ സം­ര­ക്ഷി­ച്ചു നിര്‍­ത്തു­ക­യ­ല്ല വേ­ണ്ട­ത്, അ­ത് സ­മൂ­ഹ­ത്തി­നു ശാ­പ­മാ­ണ്. മ­ല­യാ­ളി­ക­ള്‍­ക്ക് അ­പ­മാ­ന­മാ­ണ്. ഒ­രു സം­സ്ഥാ­നം മു­ഴു­വ­നും ജി­ഷ­യ്­ക്ക് വേ­ണ്ടി ഒ­രു­മി­ച്ച­ത് അ­മേ­രി­ക്ക­യി­ലി­രു­ന്ന് ഞ­ങ്ങള്‍ ക­ണ്ട­താ­ണ്. അ­തി­നു മുന്‍­പ് സൗ­മ്യ­യ്­ക്ക് വേ­ണ്ടി ക­ര­ഞ്ഞ­ത് ഞ­ങ്ങള്‍ കേ­ട്ട­താ­ണ്. ആ ഞ­ര­ക്ക­ത്തില്‍ ഞ­ങ്ങള്‍ സ്വ­ന്തം അ­മ്മ­യെ­യും പെ­ങ്ങ­ളെ­യും മ­ക്ക­ളെ­യും ഓര്‍­ത്തു. ആ പ്ര­തി­യു­ടെ ഉ­ന്മൂ­ല­നാ­ശം ഞ­ങ്ങള്‍ മു­ന്നില്‍ ക­ണ്ടു. അ­പ്പോ­ഴാ­ണ് കോ­ട­തി, ഈ നി­ല­പാ­ട് എ­ടു­ത്തി­രി­ക്കു­ന്ന­ത്. ജീ­വ­പ­ര്യ­ന്ത­ത്തി­നു പു­റ­മേ 14 വര്‍­ഷ­വും മൂ­ന്നു മാ­സ­വും കഠി­ന­ത­ട­വും ഒ­രു ല­ക്ഷം രൂ­പ പി­ഴ­യു­മാ­ണു ഗോ­വി­ന്ദ­ച്ചാ­മി­ക്കു­ള്ള ശി­ക്ഷ. ശി­ക്ഷ­ക­ളെ­ല്ലാം ഒ­രേ കാ­ല­യ­ള­വില്‍ അ­നു­ഭ­വി­ച്ചാല്‍ മ­തി. ജീ­വ­പ­ര്യ­ന്തം ത­ട­വെ­ന്ന­തു ജീ­വി­താ­ന്ത്യം­വ­രെ­യാ­ണെ­ന്നു സു­പ്രീം കോ­ട­തി നേ­ര­ത്തേ വ്യ­ക്­ത­മാ­ക്കി­യി­ട്ടു­ണ്ട്. ഇ­ത് ഇ­ള­വു­ചെ­യ്യ­ണ­മെ­ങ്കില്‍ സര്‍­ക്കാ­രാ­ണു തീ­രു­മാ­ന­മെ­ടു­ക്കേ­ണ്ട­ത്.

വ­ധ­ശി­ക്ഷ ഒ­ഴി­വാ­ക്കാ­നു­ള്ള കാ­ര­ണ­ങ്ങള്‍ കോ­ട­തി വി­ശ­ദീ­ക­രി­ച്ച­ത് ഇ­പ്പോള്‍ സു­പ്രീം കോ­ട­തി ലീ­ഗല്‍ വെ­ബ്‌­സൈ­റ്റില്‍ കി­ട­ന്ന­ത് വാ­യി­ച്ചു. അ­തില്‍ നി­ന്നും മ­ന­സ്സി­ലാ­യ­ത് ഇ­തൊ­ക്കെ­യാ­ണ്. സൗ­മ്യ­യു­ടെ മ­ര­ണ­ത്തി­നു കാ­ര­ണ­മാ­യ ത­ല­യ്‌­ക്കേ­റ്റ ഒ­ന്നാ­മ­ത്തെ മു­റി­വി­ന് ഉ­ത്ത­ര­വാ­ദി പ്ര­തി­യാ­ണ്. എ­ന്നാ­ല്‍, ത­ല­യ്‌­ക്കേ­റ്റ ര­ണ്ടാ­മ­ത്തെ മു­റി­വ്: സൗ­മ്യ­യെ പ്ര­തി ത­ള്ളി­യി­ട്ട­താ­ണെ­ന്നും സൗ­മ്യ ചാ­ടി­യ­ത­ല്ലെ­ന്നും ഉ­റ­ച്ച­തും വി­ശ്വ­സ­നീ­യ­വു­മാ­യ തെ­ളി­വി­ല്ലാ­തെ ഈ മു­റി­വി­ന് ഉ­ത്ത­ര­വാ­ദി പ്ര­തി­യെ­ന്നു പ­റ­യാ­നാ­വി­ല്ലെ­ന്നു കോ­ട­തി പ­റ­യു­ന്നു. കൊ­ച്ചു കു­ട്ടി­ക്ക് പോ­ലും മ­ന­സ്സി­ലാ­വും അ­തി­ന് ഉ­ത്ത­ര­വാ­ദി പ്ര­തി­യാ­ണെ­ന്ന്. പി­ന്നെ കോ­ട­തി ആ ഭാ­ഷ­യില്‍ ഇ­ങ്ങ­നെ­യൊ­ക്കെ പ­റ­ഞ്ഞാല്‍ ഞ­ങ്ങള്‍­ക്ക് നി­ങ്ങ­ളെ വി­ശ്വ­സി­ക്കാ­നാ­വു­ന്നി­ല്ലെ­ന്നേ പ­റ­യാ­നാ­വൂ. കാ­ര­ണം, നി­സ്സ­ഹാ­യ­ന്റെ അ­വ­സാ­ന ആ­യു­ധ­മാ­ണ് നീ­തി­പീഠം. ആ നീ­തി­പീഠം പ്ര­തി­യെ­ന്ന് അ­റി­ഞ്ഞു കൊ­ണ്ടു ത­ന്നെ ഒ­രാ­ളെ ര­ക്ഷി­ക്കു­ന്ന ത­ര­ത്തില്‍ കാ­ര്യ­ങ്ങ­ളെ വ­ള­ച്ചൊ­ടി­ക്കു­ന്ന­തു കാ­ണു­മ്പോള്‍ അ­ത്ഭു­തം തോ­ന്നു­ന്നു. പ്ര­ത്യേ­കി­ച്ച്, ഇ­ന്ത്യ­യി­ലെ പ­രോ­മ­ന്ന­ത കോ­ട­തി­യി­ലാ­ണ് ഇ­തു ന­ട­ക്കു­ന്ന­തെ­ന്നോര്‍­ക്കു­മ്പോള്‍.

കോ­ട­തി വാ­ദം ഇ­ങ്ങ­നെ തു­ട­രു­ന്നു­-­ത­ല­യ്­ക്കു മു­റി­വേ­റ്റി­രു­ന്ന സൗ­മ്യ­യെ ലൈം­ഗി­ക­മാ­യി പീ­ഡി­പ്പി­ക്കാന്‍ മ­ലര്‍­ത്തി­ക്കി­ട­ത്തി­യ­തു മ­ര­ണ­ത്തി­നു കാ­ര­ണ­മാ­യി­രി­ക്കാ­മെ­ന്ന് 64–ാം സാ­ക്ഷി­യു­ടെ മൊ­ഴി. ഐ­പി­സി 302–ാം വ­കു­പ്പ­നു­സ­രി­ച്ചു കു­റ്റം ചു­മ­ത്ത­ണ­മെ­ങ്കില്‍ പ്ര­തി­ക്കു കൊ­ല­പാ­ത­ക­ത്തി­ന് ഉ­ദ്ദേ­ശ്യ­മു­ണ്ടാ­യി­രി­ക്ക­ണം, ത­ന്റെ ന­ട­പ­ടി മ­ര­ണ­കാ­ര­ണ­മാ­കു­മെ­ന്ന് അ­റി­വു­ണ്ടാ­യി­രി­ക്ക­ണം. മ­ലര്‍­ത്തി­ക്കി­ട­ത്തി­യാല്‍ മ­ര­ണം സം­ഭ­വി­ക്കു­മെ­ന്ന അ­റി­വു പ്ര­തി­ക്കു­ണ്ടാ­യി­രു­ന്നി­ല്ല. അ­ത്ത­ര­ത്തി­ലു­ള്ള അ­റി­വ് മെ­ഡി­ക്കല്‍ പാ­രാ­മെ­ഡി­ക്കല്‍ പ­രി­ശീ­ല­ന ഭാ­ഗ­മാ­യി ല­ഭി­ക്കു­ന്ന­താ­ണെ­ന്നും സാ­ക്ഷി വ്യ­ക്­ത­മാ­ക്കി­യി­ട്ടു­ണ്ട്. സൗ­മ്യ ഏ­താ­നും ദി­വ­സ­ങ്ങള്‍­ക്കു­ശേ­ഷം ആ­ശു­പ­ത്രി­യില്‍ മ­രി­ച്ചു എ­ന്ന വ­സ്­തു­ത­യും മ­ലര്‍­ത്തി­ക്കി­ട­ത്തി­യ­തു മ­ര­ണം സം­ഭ­വി­ക്ക­ണ­മെ­ന്ന ഉ­ദ്ദേ­ശ്യ­ത്തോ­ടെ­യ­ല്ലെ­ന്നു വ്യ­ക്­ത­മാ­ക്കു­ന്നു. മൊ­ത്ത­ത്തില്‍ നോ­ക്കു­മ്പോള്‍, ര­ണ്ടാ­മ­ത്തെ മു­റി­വി­ന്റെ ഉ­ത്ത­ര­വാ­ദി­ത്ത­വും മ­രി­ക്ക­ണ­മെ­ന്ന ഉ­ദ്ദേ­ശ്യ­ത്തോ­ടെ മ­ലര്‍­ത്തി­ക്കി­ട­ത്തി­യെ­ന്ന­തും പ്ര­തി­ക്കെ­തി­രെ ആ­രോ­പി­ക്കാ­വു­ന്ന­ത­ല്ല. അ­തു­കൊ­ണ്ടു­ത­ന്നെ 302–ാം വ­കു­പ്പു പ്ര­തി­ക്കെ­തി­രെ നി­ല­നില്‍­ക്കി­ല്ല. എ­ന്നാല്‍, ആ­ക്ര­മ­ണ­ങ്ങള്‍ 325–ാം വ­കു­പ്പു­പ്ര­കാ­രം ഏ­ഴു വര്‍­ഷം കഠി­ന­ത­ട­വി­നു പ­ര്യാ­പ്­ത­മാ­ണ്. വ­ധ­ശി­ക്ഷ ഒ­ഴി­വാ­ക്കി ഹൈ­ക്കോ­ട­തി­യു­ടെ­യും വി­ചാ­ര­ണ­ക്കോ­ട­തി­യു­ടെ­യും വി­ധി­കള്‍ ഭാ­ഗി­ക­മാ­യി പ­രി­ഷ്­ക­രി­ക്കു­മ്പോ­ഴും കീ­ഴ്‌­ക്കോ­ട­തി­കള്‍ നല്‍­കി­യി­ട്ടു­ള്ള മ­റ്റു ശി­ക്ഷ­ക­ളെ­ല്ലാം നി­ല­നിര്‍­ത്തു­ന്നു­വെ­ന്നും സു­പ്രീം കോ­ട­തി വ്യ­ക്­ത­മാ­ക്കി. പീ­ഡ­ന­ത്തി­ന് ഐ­പി­സി 376–ാം വ­കു­പ്പു­പ്ര­കാ­രം ജീ­വ­പ­ര്യ­ന്തം ത­ട­വ്, ഒ­രു­ല­ക്ഷം രൂ­പ പി­ഴ (പി­ഴ ഒ­ടു­ക്കി­യി­ല്ലെ­ങ്കില്‍ ര­ണ്ടു വര്‍­ഷം വെ­റും­ത­ട­വ്). ഗു­രു­ത­ര­മാ­യ മു­റി­വേല്‍­പി­ച്ച­തി­നു 325–ാം വ­കു­പ്പു­പ്ര­കാ­രം ഏ­ഴു­വര്‍­ഷം കഠി­ന­ത­ട­വ്. മോ­ഷ­ണ­ത്തി­നാ­യി മു­റി­വേല്‍­പി­ക്കു­ന്ന­തി­നും കൊ­ല­പ്പെ­ടു­ത്തി­യോ മു­റി­വേല്‍­പി­ച്ചോ ഉ­ള്ള മോ­ഷ­ണ­ത്തി­നും 394, 396 വ­കു­പ്പു­കള്‍­പ്ര­കാ­രം ഏ­ഴു­വര്‍­ഷം ത­ട­വും ആ­യി­രം രൂ­പ പി­ഴ­യും (പി­ഴ ഒ­ടു­ക്കി­യി­ല്ലെ­ങ്കില്‍ ഒ­രു മാ­സം വെ­റും­ത­ട­വ്). കു­റ്റ­ക­ര­മാ­യ ക­ട­ന്നു­ക­യ­റ്റ­ത്തി­നു 447–ാം വ­കു­പ്പു­പ്ര­കാ­രം മൂ­ന്നു മാ­സം കഠി­ന­ത­ട­വ്.

ഇ­തെല്ലാം കൂ­ടി കൂ­ട്ടി­ച്ചേര്‍­ത്തു വാ­യി­ക്കു­മ്പോള്‍ ഒ­ന്നേ പ­റ­യാന്‍ പ­റ്റു­ന്നുള്ളു. പ്രിയ സോ­ദരി, സൗ­മ്യേ മാ­പ്പ്. നി­ന്നെ കൊ­ന്നവ­നെ നീ­തി­പീഠ­ത്തി­നു മു­ന്നില്‍ നിര്‍­ത്തി ശി­ക്ഷ വാ­ങ്ങ­ി­ക്കൊ­ടു­ക്കാന്‍ ഞ­ങ്ങള്‍­ക്ക് ക­ഴി­ഞ്ഞില്ല. അ­ത്ര­യ്ക്കും ആണും പെണ്ണും കെ­ട്ട­വ­രാ­യി ഞ­ങ്ങള്‍ മാ­റി­യി­രി­ക്കുന്നു, സോ­ദരി. ഞ­ങ്ങ­ളു­ടെ ക­ണ്ണു­കള്‍­ക്ക് തി­മി­രം ബാ­ധി­ച്ചി­രി­ക്കുന്നു. കൈ­കാ­ലു­കള്‍­ക്ക് ജ്വ­രം ബാ­ധി­ച്ചി­രി­ക്കു­ന്നു. മ­ന­സ്സി­ന് കു­ഷ്ഠ­ബാ­ധ­യേ­റ്റി­രി­ക്കുന്നു. ഞ­ങ്ങ­ള്‍ ഞ­ങ്ങ­ളല്ലാ­താ­യി­രി­ക്കുന്നു. ഇനി, ഒ­രു പെ­ണ്ണിനും ലോക­ത്ത് ഒ­രി­ടത്തും ഇങ്ങ­നെ വ­ര­രു­തേ­യെ­ന്നു മാത്രം പ്ര­ാര്‍­ത്ഥി­ക്കാ­നെ ഞ­ങ്ങള്‍­ക്ക് ക­ഴി­യു­ന്നുള്ളു.

സൗമ്യേ, പ്രിയ സോദ­രി മാ­പ്പ് ! (പകല്‍ക്കിനാവ്: ജോര്‍ജ് തുമ്പ­യില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക