Image

മലയാളികളുടെ "ഡോക്ക്ട്ടര്‍ രോഗം' (തമ്പി ആന്റണി)

Published on 20 September, 2016
മലയാളികളുടെ "ഡോക്ക്ട്ടര്‍ രോഗം' (തമ്പി ആന്റണി)
(Medical obsession of Malayali communtiy in USA)

മലയാളികളുടെ പ്രേത്യകിച്ചു് അമേരിക്കന്‍ മലായാളി മാതാപിതാക്കളുടെ അജ്ഞതയും അഹന്തയുംകൊണ്ട് എത്രയോ മലയാളി കുട്ടികളാണ് കരീബിയന്‍ ദ്വീപുകളിലും മാണിപ്പാലിലുമൊക്കെപ്പോയി ഡോക്ടറാകാന്‍ കഷ്ടപ്പെടുന്നത്.മക്കള്‍ ഡോക്ടര്‍ ആയില്ലെങ്കില്‍ എന്തോ ഒരു കുറവുപോലെയാണ് അവര്‍ക്കൊക്കെ. പ്രത്യകിച്ചും ആരെങ്കിലും ഒരു ഡോക്ടര്‍ ഫാമിലിയില്‍ ഉണ്ടെങ്കില്‍ പറയുകയും വേണ്ട .

ഡോക്ടര്‍ എന്നുള്ള പദവി അമേരിക്കയില്‍ ഒരു സ്റ്റാറ്റസ് സിബല്‍ അല്ല മറിച്ച് രോഗികളെ സേവിക്കാനും പരിരക്ഷിക്കാനുമുള്ള ഒരു ലൈസന്‍സ് ആണന്നകാര്യം അവര്‍ സൗകര്യപൂര്‍വം മാറക്കുന്നതുപോലെ . അതിനിഷ്ടമുള്ള കുട്ടികള്‍ പോകട്ടെ അമേരിക്കയില്‍ തന്നെ അതിനുള്ള അവസരമുണ്ടല്ലോ. ഇവിടെ സാധിക്കാത്ത കാര്യം ലക്ഷങ്ങള്‍ മുടക്കിയാണങ്കിലും അന്യരാജ്യങ്ങളില്‍ വിട്ട് പഠിപ്പിച്ചേ തീരൂ എന്നു വാശിപിടിക്കുന്നതെന്തിനാണ്. അതുകൊണ്ട് ആ കുട്ടികള്‍ക്കുണ്ടാകുന്ന ാലിമേഹ റലുൃലശൈീി അല്ലെങ്കില്‍ മാനസിക സഘര്‍ഷങ്ങളെപ്പറ്റിയൊന്നും ചോദിക്കാനോ അന്ന്വഷിക്കാനോ അവര്‍ ശ്രെമിക്കാറില്ലെന്നുള്ളതാണ് ഏറ്റവും ആശ്ചര്യകരം. ഇവിടെ വന്നാലോ പിന്നെയും പല കടമ്പകളും കടക്കണം . യുവത്വത്തിന്‍റെ നല്ല സമയം മുഴുവനും വീണ കുഴിയില്‍നിന്നു രക്ഷപെടാനുള്ള പരിശ്രമമാണ്. ആണ്‍കുട്ടികളാണെങ്കില്‍ എങ്ങനെയും സമാധാനമുണ്ട് . പെണ്‍കുട്ടികളുടെ കാര്യമാണ് കഷ്ടം. എല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍പോലും മിനിമം മുപ്പതു വയസു കഴിയും അപ്പോള്‍പിന്നെ പരാജയപ്പെടുന്നവരുടെ കാര്യമോ. മുപ്പത്തഞ്ചും നാല്‍പ്പതു വയസായിട്ട് ഒരിടത്തു എത്താതെ മാനസികവ്യഥയുമായി നടക്കുന്ന ഒരുപാടു പേരുടെ കഥ കേട്ടതുകൊണ്ടു മാത്രമാണ് ഞാനീ കുറിപ്പെഴുതുന്നത് .

ഏറ്റവും അപകടമായ സ്ഥിതിവിശേഷം ഡോക്ടര്‍ എന്ന ലേബല്‍ വീണാല്‍പ്പിന്നെ വേറൊരു പണിക്കും പോകാന്‍ പറ്റില്ല എന്നുള്ള അവസ്ഥയാണ്. അങ്ങനെയൊരു സ്ഥിതിയുമില്ലാത്ത ഒരേയൊരു പ്രൊഫഷന്‍ എഞ്ചിനീയറിംഗ് ആണെന്നാണ് പറയപ്പെടുന്നത്. എല്ലാവര്‍ക്കും അതും സാധിച്ചെന്നു വരില്ല. എന്നാലും വേറെ എത്രയോ നല്ല പ്രൊഫെഷന്‍സ് ഉണ്ട്. ഏതു ഡിഗ്രി കഴിഞ്ഞാലും എം.ബി.എ.യും കൂടെ എടുത്താലും ഇത്രയധികം വര്‍ഷങ്ങള്‍ ബലികഴിക്കേണ്ടി വരില്ല. അതുകൊണ്ട് ഡോക്ട്ടര്‍ എന്നല്ല ഏതു പഠിക്കണമെന്ന് കുട്ടികള്‍ പറഞ്ഞാലും ഏതെങ്കിലും കൗണ്‍സലറെകൊണ്ട് അവര്‍ക്ക് വേണ്ട ഉപദേശങ്ങള്‍ കൊടുക്കാന്‍ മാതാപിതാക്കള്‍ തയ്യാറാവണം. അല്ലെങ്കില്‍ വെറും അജ്ഞതകൊണ്ടു മാത്രം സംഭവിക്കുന്ന. ഈ പ്രക്രിയകൊണ്ട് എത്ര കുട്ടികളാണ് ബലിയാടാകുന്നത് .രോഗികള്‍ക്കുവേണ്ടി ത്യാഗം ചെയ്യേണ്ടവരും ഏതുറക്കത്തിലും അവര്‍ക്കുവേണ്ടി ഉണരേണ്ടിവരുന്നവരുമാണ്
നല്ല ഡോക്ട്ടര്‍ന്മാര്‍ .

എല്ലാവരും നല്ലതുപോലെ ആലോചിച്ചുമാത്രം ഈ മഹത്തായ സേവനത്തിന്‍റെ മാതൃക തിരഞ്ഞടുക്കുക. അങ്ങനെയാണെങ്കില്‍ മാത്രമേ നമുക്ക് നല്ല ഡോക്ട്ടന്മാരുടെ ഒരു പുതിയ തലമുറയെ സൃഷ്ടിക്കാന്‍ കഴിയുകയുള്ളു. എല്ലാം മനസ്സിലാക്കയാല്‍ അടുത്ത തലമുറക്കെങ്കിലും ഈ ശ്രെമകരമായ "ഡോക്റ്റര്‍ രോഗ" ത്തില്‍നിന്നു മുക്തി പ്രാപി­ക്കാം. 
മലയാളികളുടെ "ഡോക്ക്ട്ടര്‍ രോഗം' (തമ്പി ആന്റണി)
Join WhatsApp News
Saada Malayali 2016-09-20 07:55:50
Fully agree with Tampi Antony on this. I assume that it has to do with first generation Indian doctors making $$$$ in USA with out the expensive loan payments of their US counterparts and also the \\\"so-called\\\" social status given to this profession by South Asian population.
കുട്ടൻ സൗത്ത് അമേരിക്ക റിട്ടേൺ 2016-09-20 12:36:23
മലയാളികൾ എന്ന് പറയുന്നത് ഒരു പ്രത്യകജാതിയാണ്. അസൂയ. പൊങ്ങച്ചം. സ്ഥാനമാനം, ഗർവ്വം തുടങ്ങി പല അസുഖങ്ങളും ഉള്ളവരാണ്. ഒരു നായിക്ക് വേറൊരു നായെ കാണാൻ പാടില്ല എന്ന് പറഞ്ഞതുപോലെ ഒരു മലയാളി വേറൊരു മലയാളിയെ കണ്ടാൽ ഉടനെ കുരയ്ക്കുകയും  താൻ  ആരാണെന്ന് മറ്റേ മലയാളി ഒന്ന് മനസിലാക്കി കൊടുക്കാനുള്ള ശ്രമവും നടത്തും . മിക്കാവാറും എല്ലാവരും പണ്ഡിതന്മാരുമാണ്. എന്തെങ്കിലും ഒരഭിപ്രായം അഥവാ ഒന്ന് പറഞ്ഞുപോയാൽ 'നീ ആരെടാ എന്നെ പഠിപ്പിക്കാൻ എന്ന ഭാവമാണ്"  ആരുടെയും മുന്നിൽ തലകുനിക്കുന്നത് അവനു ഇഷ്ടം അല്ല. ഏതെല്ലാം തരത്തിൽ അവനു അവനെ പൊക്കി നിറുത്താമോ അതൊക്കെ അവൻ ചെയ്യും. അവന്റെ ഒരിക്കലും നടക്കാത്ത ആഗ്രഹം അവൻ മക്കളുടെമേൽ കയറ്റി വയ്ക്കും ചിലത് നന്നാകും ചിലത് ചീറ്റിപോകും. പണം പ്രതാപം ഒക്കെ ഡോക്റ്റർ പദവിയുടെ കൂടെ വരുന്ന ചില കാര്യങ്ങളാണ്. ഇതൊന്നും ആഗ്രഹം ഇല്ലാത്ത ആരാണ് ഉള്ളത്? ചേട്ടന് തന്നെ ഹോളിവുഡ് കീഴടക്കണം  എന്നും ഞങ്ങൾ സാധുക്കൾ മലയാളികളെ ഒക്കെ ഒന്ന് ഞെട്ടിക്കണം എന്നൊക്കെ ഇല്ലേ?  ഞാൻ ഡോക്റ്ററാകാൻ പഠിച്ചു പഠിച്ചു പഠിച്ചു അവസാനം ഇപ്പോൾ കുറുന്തോട്ടി കഷായം ഉണ്ടാക്കാൻ അറിയാം.  ഒരു ദിവസം ഒരു നൂറു ചീത്ത അപ്പന്റെ അടുത്തു നിന്ന് കേൾക്കും. എനിക്ക് ഇനി സൗത്ത് അമേരിക്കയിൽ പോകണ്ട. ഞാൻ ട്രംപിന്റെ കൂടെക്കൂടി ഒരു വലിയ മതില് പണിയാൻ പോവാ . ചേട്ടൻ വരുന്നോ

Monachan Muthalali 2016-09-20 14:20:51
Thampy Antony, you hit the right button. This is a very serious issue facing the Indian community as a whole and in fact this idiocy is especially destroying the future of the Malayalee community itself.  A lot of talents in our children were sacrificed for saving the stupid family status. Making a doctor in the family seems to be the only motto for some foolish Keralites.  Kids have different interests and parents should never push their ego into destroying their future.  This is one reason why no Malayalee will ever become a Google or Microsoft CEO.  Our smart kids are pushed to become a doctor after a lot of hard years. The job of a doctor is not financially worth either.  A lot of financial and real estate professionals walk out with millions for a lot easier efforts.  Good subject for discussion.
vayanakkaran 2016-09-20 14:39:20
ലേഖകൻ ഒരു കാര്യം മറന്നു! 250 ഡോളർ കൊടുത്തു കാനഡയിൽ നിന്നും തായ്‌ലൻഡിൽ നിന്നും ഒന്നുമില്ലെങ്കിൽ ഓൺലൈനിൽ നിന്നും ഒരു രാത്രി കൊണ്ട് പേരിന്റെ കൂടെ എഴുതാൻ ഡോക്ടർ പദവി നേടിയെടുക്കുന്ന ഉടായിപ്പു മലയാളികളുടെ കാര്യമോ? അവർ കാശു മുടക്കി വിളിച്ചു കൂട്ടുന്ന സമ്മേളനത്തിൽ അവരെ പൊന്നാട അണിയിച്ചിട്ടു അവർ തരുന്ന വെള്ളവും അടിച്ചു ഭക്ഷണവും കഴിച്ചു പോകാൻ എത്ര സെലിബ്രിറ്റീസ് ആണ് ലൈൻ നില്കുന്നത്.! രാപകൽ അധ്വാനിച്ചു വർഷങ്ങൾ പഠിച്ചു പി.എച്.ഡി. എടുക്കുന്നവർ ഒന്നുമില്ല. മലയാളി സമാജങ്ങളിലും പള്ളികളിലും എല്ലാം ഉഡായിപ്പുകാരാണ് പ്രമാണിമാർ. വിചിത്രമായ ലോകം!
വായനക്കാരൻ 2016-09-20 20:24:21
നിങ്ങളുടെ ലേഖനത്തോട് എനിക്ക് ഒട്ടും യോജിക്കാൻ കഴിയില്ല. കാരണം ഒരു ഹൈസ്‌കൂൾ വിദ്യാഭ്യാസത്തോടുകൂടിയാണ് ഞാൻ അമേരിക്കയിൽ കുടിയേറിയത്. മനുഷ്യരുടെ സ്വപനങ്ങൾ സാക്ഷാൽക്കരിക്കാൻ പറ്റിയ ഒരു സ്ഥലം ഉണ്ടെങ്കിൽ അത് അമേരിക്കയാണെന്ന് വളരെ ചെറുപ്പത്തിലേ വായിച്ചറിഞ്ഞിരുന്നു.  പല വിചിത്രമായ ജോലി ചെയ്യാതാണ് ജീവിത അറ്റങ്ങൾ കൂട്ടി മുട്ടിച്ചു പോയെതെങ്കിലും  പഠിക്കണം എന്നുള്ള ആഗ്രഹം മനസ്സിൽ നിന്ന് ഉപേക്ഷിച്ചിട്ടില്ലായിരുന്നു. അതുകൊണ്ട് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ യാതൊരു അഭിമാനകുറവും ഇല്ല.  ജന്മത്തിന്റെതായ മഹത്വങ്ങളെയോ, കുടുംബ മഹിമയോ ഒന്നും നോക്കാതെ കഠിനാദ്ധ്വാനികൾക്ക് ഏത് അറ്റം വരെയും എത്തിച്ചേരാൻ കഴിയും എന്നത് തെളിയിച്ച ഒബാമ നമ്മൾക്കെല്ലാം അഭിമാനമാണല്ലോ.  ഇത് അമേരിക്കയാണ്. നമ്മൾ ജനിച്ചു വളർന്ന പഴുകി തുരുമ്പിച്ച മാമൂലുകളും അബദ്ധധാരണകളും ഇവിടെ തുടരണം എന്ന് നിർബന്ധം ഇല്ല. എന്റെ രണ്ടു മക്കൾ ഡോക്ടേഴ്‌സാണ് എന്നത് പറയുന്നതിൽ എനിക്ക് യാതൊരു മടിയും ഇല്ല.  ഒരു ഹൈസ്‌കൂൾ വിദ്യാഭ്യാസത്തോടെ ഈ രാജ്യത്ത് വന്നു കഠിനാദ്ധ്വാനം കൊണ്ട് ഉന്നത വിദ്യാഭ്യാസം നേടാനും, നാട്ടിലായിരുന്നെങ്കിൽ ഒരിക്കലും നേടാൻ കഴിയാത്ത ജോലി കണ്ടെത്താനും  കഴിഞ്ഞ എനിക്ക്, സ്വന്തം മക്കളെ വിദ്യാഭ്യാസം കൊണ്ട് നേടാവുന്ന നേട്ടങ്ങളെക്കുറിച്ചു  പറഞ്ഞു പ്രോത്സാഹിപ്പിക്കുന്നതിൽ മടിയില്ലായിരുന്നു.  കഴിയുമെങ്കിൽ എല്ലാവരും മക്കളെ ഡോക്റ്ററോ എഞ്ചിനിയറോ ആക്കാണം അങ്ങനെ അവർ  കുടിയേറ്റ വർഗ്ഗത്തിന്റെ മുഴുവൻ അഭിമാനമായിമാറണം എന്ന് ഞാൻ ആശംസിക്കുന്നു. നമ്മൾക്ക് കുട്ടികളെ പ്രത്സാഹിപ്പിക്കാനേ കഴിയു . പക്ഷെ മെഡിസിൻ എഞ്ചിനീറിങ് റീസെർച്ചു് തുടങ്ങിയ ഗൗരവമായ പഠനങ്ങൾക്ക് കുട്ടികൾ മുൻകൈ എടുത്തേ പറ്റു.  എത്ര മാതാപിതാക്കൾ തലയിൽ കെട്ടിവച്ചാലും കഠിനമായി അദ്ധ്വാനിക്കാതെ ആർക്കും വിജയം വരിക്കാനാവില്ല 

കേരളത്തിൽ നിന്ന് വന്നു അവസരം ഉണ്ടായിട്ടും ഇരുപത്തിനാല് മണിക്കൂറും നാട് നനന്നാക്കാനും, പള്ളിപണിയാനും, കേരളത്തിലെ രാഷ്ട്രീയം പറഞ്ഞും അവിടുന്ന് കുറേപ്പേരെ കൊണ്ടുവന്നു സ്വീകരണം കൊടുത്തും ഒക്കെ നടന്നിട്ട് മക്കൾ ഡോക്റ്റർ ആകണം എൻജിനീയർ ആകണം എന്ന് പറഞ്ഞാൽ ചിലപ്പോൾ നടന്നു എന്ന് വരില്ല .  ആഗ്രഹം ഉണ്ടായിട്ടു മാത്രം കാര്യം ഇല്ല കഠിനാദ്ധ്വാനം കൂടി വേണം .  

അമേരിക്ക സ്വപ്നങ്ങളെ സാഫല്യമാക്കാൻ പറ്റിയ സ്ഥലമാണ് . ഇവിടെ നിങ്ങൾ ആരാണോ എന്താണോ എന്ന ചോദ്യം ഇല്ല. പക്ഷെ നിങ്ങൾക്ക് ആരാകണോ എന്താകണോ അതാകാൻ കഴിയും . അതിനായി ആഗ്രഹിക്കുന്നവർക്ക് ഈ എളിയവന്റ് ആശംസ .  
Cowboy 2016-09-20 20:31:13
ഞങ്ങടെ നാട്ടിൽ ഒരു വ്യാജൻ കറങ്ങുന്നുണ്ട്. അവനെ പിടിക്കാൻ എന്നാ വഴി?
Registered Nurse 2016-09-21 06:13:42
എടോ അവകാശി തന്നെപ്പോലെ ഒരു പണിയും ചെയ്യാതെ വീട്ടിൽ കള്ളു കുടിച്ചിരിന്നിട്ടാണ് ഞങ്ങൾ നഴ്സ്മാർ ഓവർ ടൈം ചെയ്യുത് കാശ് ഉണ്ടാക്കുന്നത്. താനൊക്കെ  ഇവിടെ വന്നപ്പോൾ പോയി വല്ലതും പഠിച്ചിരുന്നെങ്കിൽ പല സ്ത്രീകൾക്കും ഇത്രയും കഷ്ടപ്പെടണ്ടായിരുന്നു. പക്ഷെ എന്ത് ചെയ്യാം ഫൊക്കാന ഫോമ പള്ളി എന്നൊക്കെ പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി പോയാൽ വൈകിട്ട് കിറുങ്ങിയാണ് വരുന്നത്. ജോലി ചെയ്യുത് തളർന്നു വന്നു ബാക്കിയുള്ള പണിയും ചെയ്ത് കിടന്നു ഉറങ്ങാൻ എന്ന് വിചാരിച്ചാൽ കിടത്തുമോ. ഇവന്മാർക്ക് പിന്നെ പെണ്ണുങ്ങളെ പീഡിപ്പിക്കണം. എന്ത് ചെയ്യാം ചത്തപോലെ മലർന്നു കിടക്കും.  മലയാളി നഴ്സ്മാരുടെ മക്കളിൽ പലരും കാരെബിയൻ ഐലഡീൽ പോയി ഡോക്ടറായാൽ എന്താണ് കുഴപ്പം? അങ്ങനെ ആകാരതെന്ന് എവിടെങ്കിലും എഴുതി വച്ചിട്ടുണ്ടോ? അതോ അത് ചിലരുടെ മാത്രം അവകാശമാണോ? ഇത് അമേരിക്കയാ അല്ലാതെ കേരളം അല്ലെ.  ഇവിടെ ഒരു നല്ല ശതമാനം മലയാളി നഴ്സുമാരുടെ മക്കൾ ഡോക്ടേഴ്സായിട്ടുണ്ട്. അവരെല്ലാം മാന്യമായി ജീവിക്കുന്നു. മകൻ ഡോക്റ്ററായി അമ്മ നഴ്സ് ആയും ഒരേ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നത് എനിക്കറിയാം.  മക്കളുടെ വിദ്യാഭ്യാസത്തിൽ നഴ്സ്മാരായ അമ്മമാർ വഹിക്കുന്ന പങ്ക് പല ആണുങ്ങൾക്കും മനസിലാകില്ല  ആദ്യം വീട് നന്നാക്ക് പിന്നെ നാട് നന്നാക്ക്. 
Avakashi 2016-09-21 05:47:10
Your article is very good. You should have mentioned about all the professions. How about Nurses. Majority of the malayali nurses are the You must admit into a hospital. Then only you can feel the differences between american nurses and indian nurses. Our nurses are overtimers. Rather than working regular hours, they prefer overtime. New generation nurses are somewhat ok. Parents are choosing nursing profession also for their children. Only reason is it is easy to get a job. What a shame.
Retired KP 312 2016-09-21 06:30:02

കൗബോയി -ഏതു വ്യാജ ഡോക്ട്രിൻമാരെയും നഗ്നനാക്കി വലിയ ഐസ് കട്ടയുടെ പുറത്തിരുത്തിയാൽ മതി അപ്പോൾ തന്നെ അവൻ പറയും വ്യാജനാണോ എന്ന്. ഇങ്ങനെയാണ് പണ്ട് കേരളത്തിൽ പോലീസ്കാര് ഈസിയായി പല വ്യാജന്മാരുടെയും ആപ്പീസ് പൂട്ടിയത്

 

Sam 2016-09-21 06:36:09
What you have mentioned in this article is 100% correct. Most of the malayalees think the profession of a doctor is their status symbol. They are still ignorant about the reality of their life.
ന്യുയോർക്കൻ 2016-09-21 06:44:03

കൗബോയിയുടെ നാട്ടിലല്ലേ ജോർജ്ജ് ബുഷ് താമസിക്കുന്നത്. പുള്ളിയോട് പറഞ്ഞാൽ മതി വാട്ടർബോർഡിങ് നടത്തി തരും. വ്യാജനെന്നു സംശയിക്കുന്നവനെ പിടിച്ചുകൊണ്ടുപോയി മലദ്വാരത്തിലൂടെ ഗാർഡൻ ഹോസ് കയറ്റി വെള്ളം നിറച്ചാൽ അവൻ തുള്ളികൊണ്ടു സത്യം പറയും


Dr. Know 2016-09-21 06:47:55
Do Thampy Antony really believe that Malayaaliee parents are that bad to force education on their children?  What is the motive of this article?
ഞാനും ഡോക്ടർ 2016-09-21 07:22:10
പല മാതാപിതാക്കൾക്കും പള്ളി, സ്കൂൾ, വീട്, ഇതല്ലാതെ വേറെ ഒന്നുമറിയില്ല. എനിക്കറിയാവുന്ന പല മാതാപിതാക്കളും, മക്കളുടെ കുഞ്ഞുന്നാളിലേ തൊട്ട് കുഞ്ഞിന്റെ ചെവിയിൽ ഓതുന്നത് ഡോക്ടർ ഡോക്ടർ എന്നാണ്. കോളേജിൽ പോയി രണ്ടു മൂന്നു വർഷത്തിനകം കുട്ടി മനസിലാക്കും, ഇതു എളുപ്പമല്ല, എന്റെ  വഴിയുമല്ല. പിന്നെ വേറെ ലൈൻ. അപ്പനമ്മമാരുടെ പൊങ്ങച്ചത്തിനു, അറിവുകേടിനു, നഷ്ടം മക്കൾക്കുമാത്രം.
texan2 2016-09-21 07:25:08
Author, I don't know you personally, don't know if you have kids or what they doing if you have. While writing an article like this about OTHER MALAYALEE families, you could have given live examples and experience from your own family . This is the problem for writers. They just want to preach for others.
vayanakaaran 2016-09-21 07:56:53
അയൽപക്കകാരന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ച് അതിനുള്ള പരിഹാരം കണ്ടെത്തുകയല്ലേ മലയാളിയുടെ
ജന്മ വാസന.  സ്വന്തം മക്കൾ നന്നായില്ലെങ്കിലും
അയൽപക്കകാരന്റെ മക്കൾ നന്നാകണമെന്ന
നന്മയുടെ ചിന്തയുള്ള സമൂഹം മലയാളികളുടെത് മാത്രമാണ്. 
mathew v zacharia 2016-09-21 09:18:49
Somehow, few egocentric physicians put themselves up in the pedestal and expects others to call them \\\" DOCTOR \\\". About 38-40 years ago I had a conversational experience with a Pentcostal Christian Malayalee Doctor . As a Christian I addressed him with his first name and he took the audacity to tell me to address him as \\\" DOCTOR \\\". I thank God that was my last conversation with him. I was amazed and did not brag about my service to my God and community.
Mathew V. Zacharia
Anthappan 2016-09-21 11:03:41

Generalizing something is not a good approach.  It is called Trump syndrome.  It is like saying;

Some Muslims are bad so all the Muslims are bad,

Some Malyaalee children screwed up their Medical education so it is the result of parents trying to enforce their will on their children,

One Pentecostal Dr. was egocentric so all the Pentecostal doctors are egocentric,  

Some Malayalee parents want their children to be Drs and boast about it so all the parents of Malayalee Drs want to boast,

These type of conclusions are stemming from some kind of complex in our own mind or for a wrong motive

I feel sorry for the article and some comments


Truth Hurts 2016-09-21 14:36:11
പൊതുവായി എന്തുപറഞ്ഞാലും, അതെന്നേ പറ്റിയാണെന്നു വിചാരിച്ചു പ്രതികരിക്കുന്ന അല്പജ്ഞാനികളാണ് മിക്ക പുറമ്പോക്കുകളും. സ്വന്തമായി യാതൊരു ജോലിയും ഇല്ലാ, ഭാര്യയുടെ ചിലവിൽ അമേരിക്കയിൽ വന്നു ഞാൻ എന്തൊആണെന്ന് കാണിക്കാൻ ശ്രമിക്കുന്നു. കഷ്ടം!!!

ചിലരുടെ കമെന്റ്സ് കണ്ടാൽ അറിയാം, എന്നും രാവിലെ കണ്ണാടി നോക്കി "തികഞ്ഞ പരാജയം" എന്ന് ആത്മഗതം ചെയ്യുന്നയാളാണെന്ന്. ഒരാൾക്ക് ഫുൾടൈം ട്രംപിനെ bad mouth ചെയ്യലാണ് പണി. 

ഈ ലേഖനം വളരെ ശരിയാണ്. Truth hurts my dear Mallus.
Thampy Antony 2016-09-21 14:59:00
ഇത് ഒരിക്കലും ഡോക്ടർന്മാരെയോ ഡോക്ടർ ആയ മക്കളെയോ വേദനിപ്പിക്കാൻ എഴുതിയതല്ല. ഡോക്ടർ ജോലി ഒരിക്കലും മോശമാണെന്നും ഒരിടത്തും പറഞ്ഞിട്ടില്ല. അങ്ങനെ വേദനിപ്പിച്ചെങ്കിൽ മാപ്പ് .പക്ഷെ അതിനർഹിക്കാത്തവർ പോകുബോഴാണ് കുഴപ്പങ്ങളുടെ തുടക്കം .വൈദ്യരാകാൻ
വായനക്കാരൻ 2016-09-21 21:09:09
തമ്പി ആന്റണിയുടെ ന്യായികരണത്തിൽ കഴമ്പില്ല.  ഇന്ത്യയിൽ നിന്ന് നല്ല രീതിയിൽ മെഡിസിൻ കഴിഞ്ഞു വന്നു ഇവിടുത്തെ USMLE പാസാകാത്ത അനേകരുണ്ട്. അതുപോലെ ഇവിടെ നിന്ന് സൗത്ത് അമേരിക്ക പോലുള്ള രാജ്യത്ത് പോയി മെഡിസിൻ കഴിഞ്ഞു വന്ന്  USMLE പാസ്സാകുന്നവരും ഉണ്ട്. അർഹത ഇല്ലാതെ വരുന്നത് USMLE പാസ്സാകാതെ വരുമ്പോഴും നല്ല രീതിയിൽ മാർക്ക് വാങ്ങാതെ വരുമ്പോഴുമാണ് അതിന് കഠിനാദ്ധ്വാനം ചെയ്യതെ പറ്റു. ഒരു കുടുംമ്പം മുഴുവനും ഡോക്ക്ടേഴ്‌സ് ഉണ്ടായിട്ടും അതിൽ ഒരെണ്ണം ഡോക്ടർ അല്ലാത്ത എത്രയോ പേരുണ്ട് . പിന്ന ഇവിടെ മറ്റൊരാൾ കമന്റ് പറഞ്ഞത്പോലെ, അമേരിക്കയിൽ വന്നതിന്റെ ഉദ്ദ്യശ്യം തന്നെ എന്തെങ്കിലും നേടണം എന്ന വിചാരത്തിൽ അല്ലെ .  ഡോക്റ്റർ ആകണ്ടവർ ഡോക്റ്റർ ആകട്ടെ ,  എൻജിനിയർ ആകണ്ടവർ എൻജിനീയർ ആകട്ടെ, ശാസ്ത്രജ്ഞർ ആകണ്ടവർ അങ്ങനെ ആകട്ടെ. ഈ രാജ്യത്തിൽ മാത്രമേ അത് സാധിക്കുകയുള്ളു.  നാട്ടിൽ പണ്ട് സാമ്പത്തിക ശേഷിയുള്ളവർക്ക് മാത്രമേ ഡോക്റ്റർ ആകാൻ കഴിയുമായിരുന്നുള്ളൂ . പക്ഷെ സാധാരണക്കാരായ എത്രയോ മലയാളികളുടെ കുട്ടികൾ കൈക്കൂലി കോട്കുക്കാതെയും ശുപാർശയില്ലാതെയും ഉന്നത സ്ഥാനങ്ങളിൽ കഴിയുന്നവരുണ്ട് . അതിൽ നാം അഭിമാനം കൊല്ലുകയല്ലേ വേണ്ടത്. നിങ്ങളെപ്പോലുള്ളവർ ഇതുപോലെ എഴുതിവിട്ടാൽ   തിന്നുകയും ഇല്ല തീറ്റിക്കായും ഇല്ലാത്ത കുറെപ്പേർ യാതൊരു കഴമ്പുമില്ലാത്ത കുറെ അഭിപ്രായവുമായി വരും എന്നല്ലാതെ യാതൊരു പ്രയോചനവും ഇല്ല . എത്രപേരാണ് നിങ്ങളുടെ അടിസ്ഥാനരഹിതമായ ഈ ലേഖനം ശരിയാണ് എന്ന് പറഞ്ഞു ഇവിടെ കമന്റ് എഴുതിയിരിക്കുന്നത് . കഷ്ടം !
SchCast 2016-09-21 21:20:27
 ട്രൂത്തിനു വല്ലാതെ നൊന്തോ ? ഹോ കഷ്ടമായിപോയല്ലോ . തൻറെ ട്രൂത്തും ട്രമ്പിന്റ ട്രൂത്തും ഒരുപ്പോലാ . കള്ളന് കഞ്ഞി വച്ചവന്മാര്. ചാരിറ്റിക്കാണെന്ന് പറഞ്ഞു പൈസ പിരിച്ചിട്ട് സ്വന്തം കേസ് നടത്താൻ ആ പണം ചിലവാക്കിയ കള്ളൻ ട്രംപിനെ നീ ഗുരുവാക്കിയിട്ടുണ്ടങ്കിൽ നീയും പെരും കള്ളനാണെന്നുള്ളതിന് സംശയം ഇല്ല . നീ ഞങ്ങടെ അന്തപ്പൻ ചേട്ടനിട്ടു പാര വയ്ക്കാൻ നോക്കിയതാണെന്നു ഇത് വായിക്കുന്നവർക്കറിയാം . വെറുതെ അന്തപ്പൻ വിദ്യാധരൻ ആന്ദ്രയോസ് തുടങ്ങിയവാരുമായി ഏറ്റുമുട്ടി വാല് മുറിപ്പിക്കണ്ട . അവരൂ ചുണയുള്ള ആൺകുട്ടികളാണ് .  അല്ലാതെ നിന്നെപ്പോലെ വിവരം ഇല്ലാതെ വായിൽ വരുന്നത് എഴുതിവിടുന്ന മണ്ണൂണികളല്ല .  നിന്റെ ഒടുക്കത്തെ ഒരു ട്രംപ്. അവൻ പണം ഉള്ള ഒരു ചെറ്റയാ. അവന്റെ മൂട് താങ്ങി നടക്കാതെ ഹില്ലരി ക്ലിന്റൺ വോട്ട് ചെയ്യ്.  ചുമ്മാ വീട്ടിലിരുന്നു തിന്നു മുടിക്കുന്ന നിന്നെപോലുള്ളവന്മാരെ പുറത്തു ചാടിച്ചു വേല ചെയ്യിപ്പിക്കും . 
അന്തപ്പാ നേതാവേ ധീരതയോടെ എഴുതിക്കോ. ഹില്ലരി ഞങ്ങടെ നേതാവ് ട്രാമ്പോ വെറുമൊരു കോമാളി 
Truth Hurts 2016-09-22 11:43:26
നീയാരാണെന്നു നിനക്ക് തന്നെ അറിയില്ല. എന്തോ കുഴപ്പമുണ്ടെന്ന് ഇവിടെ വരുന്ന കമന്റ് വായിച്ചാൽ അറിയാം. അധഃകൃതനിൽ (SchCast) നിന്ന് വേറെ എന്താണ് പ്രിതീക്ഷിക്കാവുന്നത്? തറ ഭാഷ. ഹിലാരിക്ക് പറ്റിയ പാർട്ടി Trump ഇവിടുത്തെ പ്രസിഡണ്ടാകും അന്ന് അധഃകൃത വർഗ്ഗത്തിന്റെ അവസാനം ആയിരിക്കും. കുറെ നാളായി നീ കിടന്നു കളിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക