Image

ഗായകന്‍ കെ.ജി.മാര്‍ക്കോസിനെ സൗദി പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു

അനില്‍ കുറിച്ചിമുട്ടം Published on 11 February, 2012
ഗായകന്‍ കെ.ജി.മാര്‍ക്കോസിനെ സൗദി പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു
ദമാം: മലയാളി ഗായകന്‍ കെ.ജി.മാര്‍ക്കോസിനെ സൗദി പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. സൗദിയിലെ ദമാമില്‍ ഗാനമേള നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്‌.

ദമാമിലെ മലയാളി കൂട്ടായ്‌മ സംഘടിപ്പിച്ച ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനാഘോഷത്തോടനുബന്ധിച്ചാണ്‌ കെ.ജി.മാര്‍ക്കോസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ഗാനമേള നടത്തിയത്‌. ഇതിനിടെയാണ്‌ പോലീസ്‌ എത്തി മാര്‍ക്കോസിനെ കസ്റ്റഡിയിലെടുത്തത്‌. പരിപാടി നടത്തുന്നതിന്‌ സംഘാടകര്‍ മുന്‍കൂട്ടി അനുമതി തേടിയിരുന്നില്ലെന്നും ഇതേത്തുടര്‍ന്നാണ്‌ മാര്‍ക്കോസിനെ അറസ്റ്റുചെയ്‌തതെന്നുമാണ്‌ ലഭിക്കുന്ന വിവരം.
ഗായകന്‍ കെ.ജി.മാര്‍ക്കോസിനെ സൗദി പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക