Image

ഏഷ്യക്കാരെ അക്രമിച്ച് ട്രക്കിന് തീയിട്ടു

Published on 11 February, 2012
ഏഷ്യക്കാരെ അക്രമിച്ച് ട്രക്കിന് തീയിട്ടു
മനാമ: ബനീജംറയില്‍ അക്രമകാരികള്‍ രണ്ട് ഏഷ്യക്കാരെ അക്രമിച്ച് ഗാര്‍ബേജ് ട്രക്ക് അഗ്നിക്കിരയാക്കി. ഡ്രൈവറെയും ജീവനക്കാരനെയും അക്രമിച്ച് പുറത്തിറക്കിയ ശേഷം വാഹനവുമായി രക്ഷപ്പെട്ട അക്രമികള്‍ തൊട്ടടുത്ത സ്ഥലത്ത് നിര്‍ത്തി ട്രക്കിന് തീയിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. പൊലീസ് സംഭവസ്ഥലത്ത് കുതിച്ചത്തെി തീയണച്ചു. മുഖം മൂടി ധരിച്ചവരാണ് തങ്ങളെ അക്രമിച്ചതെന്ന് ഡ്രൈവര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പബ്ളിക് പ്രോസിക്യൂട്ടര്‍ക്ക് വിവരം കൈമാറിയതായി നോര്‍ത്തേണ്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.
ഏഷ്യക്കാരെ അക്രമിച്ച് ട്രക്കിന് തീയിട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക