Image

നഴ്‌സിംഗ് രംഗത്തെ നിയമമാറ്റങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യം: ജോസ്. കെ. മാണി

വിന്‍സന്റ് ഇമ്മാനുവല്‍ Published on 11 February, 2012
നഴ്‌സിംഗ് രംഗത്തെ നിയമമാറ്റങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യം: ജോസ്. കെ. മാണി
കാര്‍ഷിക രംഗത്ത് നിന്ന് കാലഘട്ടത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് വിദ്യഭ്യാസ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ കൊടുത്തുകൊണ്ടാണ് ഗവണ്‍മെന്റിന്റെ പുതിയ നയങ്ങള്‍ എന്ന് ജോസ്. കെ. മാണി അഭിപ്രായപ്പെട്ടു.
നഴ്‌സിംഗ് രംഗത്തെ പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായമാരാഞ്ഞ വിന്‍സന്റ് ഇമ്മാനുവേലിനോടാണ് എം.പി. ജോസ് .കെ.മാണി പ്രതികരിച്ചത്.
ഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ സജീവമായി കേന്ദ്രഗവണ്‍മെന്റിന്റെ മുമ്പില്‍ കൊണ്ടു വരും എന്ന് അദ്ദേഹം വ്യക്തമാക്കി. നമ്മുടെ മലയാളി നഴ്‌സുമാര്‍ ലോകമെമ്പാടും ശ്രദ്ധപിടിച്ചു പറ്റിയത് അവരുടെ അര്‍പ്പണം മനോഭാവം കൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പലപ്പോഴും പഠനം പൂര്‍ത്തിയാക്കുന്ന ഇവര്‍ “എന്തു വേദന വന്നാലും ജോലിചെയ്യാന്‍ തയ്യാര്‍ ” എന്ന മനോഭാവത്തിലേക്ക് എത്തി നില്‍ക്കുന്ന അവസ്ഥയാണിപ്പോള്‍ എന്ന് അദ്ദേഹം പറഞ്ഞു.

പല ആശുപത്രികളിലും നഴ്‌സുമാര്‍ തങ്ങളുടെ ആരോഗ്യം പോലും കണക്കിലെടുക്കാതെ ജോലിചെയ്യുന്നു. എന്നാല്‍ തങ്ങളുടെ ആരോഗ്യ പരിപാലനത്തിനുള്ള അടിസ്ഥാന സംവിധാനങ്ങള്‍ പോലും പലസ്ഥാപനങ്ങളിലും ലഭ്യമല്ല എന്നത് വസ്തുനിഷ്ടമാണെന്ന് ജോസ്. കെ. മാണി പറഞ്ഞു. ഭദ്ര ആശുപത്രിയില്‍ നമ്മുടെ കുട്ടികള്‍ സമരം ചെയ്തപ്പോള്‍ ആദ്യം എത്തിയ വ്യക്തി താനായിരുന്നു എന്നു അദ്ദേഹം പറഞ്ഞു.
എല്ലാ കാലഘട്ടത്തിലും ചൂഷണം ചെയ്യപ്പെട്ട ഒരു വിഭാഗമായിരുന്നു നേഴ്‌സുമാര്‍ എന്ന സത്യം മറക്കരുത്. എന്നാല്‍ ഇന്നത് മാറിത്തുടങ്ങിയിരിക്കുന്നു. ഗവണ്‍മെന്റ് കാര്യമായ നിയമനിര്‍മ്മാണം ഇവര്‍ക്കായി കൊണ്ടുവരുന്ന ഈ സാഹചര്യത്തില്‍ വേണ്ടത്ര നോട്ടീസ് കൊടുക്കാതെ സമരത്തില്‍ ഏര്‍പ്പെടുന്നത് ശരിയല്ല എന്നു കൂട്ടിച്ചേര്‍ക്കാനും അദ്ദേഹം മറന്നില്ല. നഴ്‌സുമാരോടുള്ള ഇന്നത്തെ അനുകമ്പ മാറാന്‍ അനുവദിക്കുന്നത് ഈ തൊഴില്‍ രംഗത്ത് കാര്യമായ ദോഷമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 മന്ത്രി കെ.എം മാണിയുടെ വീട്ടില്‍ വച്ച് നടന്ന ഈ അഭിമുഖ്യത്തില്‍ രണ്ടു പ്രാവശ്യം കറന്റു പോയെന്ന കാര്യവും ശ്രദ്ധേയമായിരുന്നു.
നഴ്‌സിംഗ് രംഗത്തെ നിയമമാറ്റങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യം: ജോസ്. കെ. മാണിനഴ്‌സിംഗ് രംഗത്തെ നിയമമാറ്റങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യം: ജോസ്. കെ. മാണിനഴ്‌സിംഗ് രംഗത്തെ നിയമമാറ്റങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യം: ജോസ്. കെ. മാണി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക