Image

അഹങ്കാരത്തിനു മേമ്പൊടിയായി അധിക പ്രസംഗവും: തനിക്ക് ഒരു മാറ്റവുമില്ലെന്നു ബാലചന്ദ്ര മേനോന്‍

Published on 20 September, 2016
അഹങ്കാരത്തിനു മേമ്പൊടിയായി അധിക പ്രസംഗവും: തനിക്ക് ഒരു  മാറ്റവുമില്ലെന്നു ബാലചന്ദ്ര മേനോന്‍
ബാലചന്ദ്ര മേനോന്‍ സിനിമാ രംഗത്തു വന്നപ്പോഴത്തേതുപോലെ (1975) തന്നെ ഇന്നും. ചിന്താഗതിയിലൊന്നും ഒരു മാറ്റവുമില്ല. ഒറ്റയാന്റെ തലയേടുപ്പോടെ കാടിളക്കി മുന്നേറി. ഗോഡ് ഫാദര്‍മാരും അനുചരരും (ഫാന്‍സ് ക്ലബ് പോലും) ഇല്ലാതെ ഇപ്പോഴും ഒറ്റയ്ക്കു പ്രയാണം. ഇടയ്ക്ക് അഹങ്കാരി, ധിക്കാരി എന്നൊക്കെ പേരുവീണു.

അഹങ്കരിക്കാന്‍ എന്തിരിക്കുന്നു എന്നു മേനോന്‍. ബ്രഹ്മാണ്ഡത്തിലെ ഇത്തിരിപ്പോന്ന ഭൂമിയിലെ കൗപീന വാലു പോലെ കിടക്കുന്ന കൊച്ചു കേരളത്തിലെ ഒരു മൂലയ്ക്കിരിക്കുന്ന വ്യക്തിക്ക് എന്തുകണ്ടാണ് അഹങ്കരിക്കാനാകുക?

അടുത്ത വര്‍ഷം ചലച്ചിത്ര രംഗത്ത് നാലു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന നടനും സംവിധായകനും എഴുത്തുകാരനും ഗായകനുമൊക്കെയായ ബാലചന്ദ്രമേനോനുമായി ഇന്ത്യാ പ്രസ്‌ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഒരുക്കിയ സംവാദത്തില്‍ മേനോന്‍ പറഞ്ഞതും മേനോനെപ്പറ്റി ആളുകള്‍ പറഞ്ഞതും ഒരുപോലെ ഹൃദയാവര്‍ജ്ജകമായി. ഓണമുണ്ണാതെ ഓണമുണ്ട പ്രതീതി. 'എന്റെ അധികപ്രസംഗങ്ങള്‍' എന്ന പുസ്തകത്തിന്റെ അവതരണവും ചടങ്ങില്‍ നടന്നു.

വര്‍ക്കലയില്‍ സിനിമാ ഷൂട്ടിംഗ് നടന്നപ്പോള്‍ സാകൂതം നോക്കിനിന്ന ബാലനെ അരികിലേക്ക് വിളിച്ചു സംസാരിച്ച പ്രേം നസീറിനേയും, വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നു എന്ന ചിത്രത്തിന്റെ സംവിധായകമായ ജെ.ഡി തോട്ടാന്‍ സംവിധായകന്റെ തൊപ്പി തലയില്‍ വച്ചുകൊടുത്ത ബാലനേയും അനുസ്മരിച്ചാണ് എം.സിയായിരുന്ന സിന്നാ ചന്ദ്രന്‍, ബാലചന്ദ്രമേനോനെ അവതരിപ്പിച്ചത്. നസീറിന്റെ നിര്യാണവാര്‍ത്ത ആകാശവാണിയിലൂടെ ആദ്യം അറിയിച്ച ദൗത്യം പ്രസ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. കൃഷ്ണ കിഷോറായിരുന്നുവെന്നും (1989) സിന്ന അനുസ്മരിച്ചു.

പ്രസ്‌ക്ലബിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ വിവരിച്ച ഡോ. കൃഷ്ണ കിഷോര്‍, പ്രസ്‌ക്ലബ് നടത്തിയ കേരളാ ഇലക്ഷന്‍ മത്സരത്തില്‍ ഫലം കൃത്യമായി പ്രവചിച്ച ബന്നി കൊട്ടാരത്തിലിനേയും, സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചുള്ള ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയി അജിത് പ്രഭാകറേയും പരിചയപ്പെടുത്തി. തിരക്കിനിടയിലും മാധ്യമപ്രവര്‍ത്തകരുമായി സമയം ചെലവഴിക്കാന്‍ സമയം കണ്ടെത്തിയ പത്രപ്രവര്‍ത്തകനും വക്കീലുമായ മേനോനു നന്ദി പറഞ്ഞു.

ലളിതസുന്ദര ചിത്രങ്ങളുടെ സ്രഷ്ടാവായ മേനോന്‍ സിനിമാരംഗത്ത് സ്വന്തം കസേര സ്വയം വലിച്ചിട്ടിരുന്ന ആളാണെന്നു ആമുഖം പറഞ്ഞ ജോര്‍ജ് തുമ്പയില്‍ ചൂണ്ടിക്കാട്ടി. 1978 ഉത്രാട രാത്രിയോടെയായിരുന്നു തുടക്കം. കോളജ് മാഗസിനില്‍ സംവിധായകനാകാന്‍ മോഹിക്കുന്ന കുട്ടിയുടെ കഥ എഴുതിയ മേനോന്റെ ജൈത്രയാത്രയുടെ തുടക്കമായിരുന്നു അത്. പിന്നീട് 37 വര്‍ഷത്തില്‍ 35 സിനിമകള്‍ സൃഷ്ടിച്ചു. ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. പല നടിമാരെ സിനിമാരംഗത്തു കൊണ്ടുവന്നു. മേനോന്‍ സിനിമകളിലെ കുടുംബപശ്ചാത്തലം പോലെ അവരൊക്കെ നല്ല കുടുംബിനികളായി- തുമ്പയില്‍ ചൂണ്ടിക്കാട്ടി.

പ്രസ്‌ക്ലബ് സെക്രട്ടറി സണ്ണി പൗലോസ് സ്വാഗതം ആശംസിച്ചു.

തന്റെ സിനിമകള്‍ ഇഷ്ടമാണെന്നു പറയുന്നവര്‍കൂടി തന്റെ അഹങ്കാരം അതിലും ഇഷ്ടമാണെന്നു പറയാറുണ്ട്. എന്തു കണ്ടാണ് അഹങ്കരിക്കുക മേനോന്‍ ചോദിച്ചു. നിശ്ചിത അജണ്ടയൊന്നും വച്ചു ജീവിക്കുകയായിരുന്നില്ല താന്‍. പുതിയ പാതകള്‍ വെട്ടിത്തുറക്കാന്‍ നോക്കിയപ്പോള്‍ താന്‍ അധികപ്രസംഗിയായി. ജീവിച്ചിരിക്കെ തന്നെ സ്വന്തം സ്മാരകശില തയാറാക്കപ്പെട്ടവര്‍ തന്നെപ്പോലെ അധികം കാണില്ല.

സദസ്യരാണ് തന്റെ പ്രസംഗം എന്തെന്നും എത്രയെന്നും തീരുമാനിക്കുന്നത്. പ്രസംഗങ്ങള്‍ റിക്കാര്‍ഡ് ചെയ്ത് പിന്നെ കേള്‍ക്കുന്നത് ഒരുതരം ആത്മരതി തന്നെ. കണ്ണാടിക്കു മുന്നില്‍ സൗന്ദര്യം നോക്കുന്നവരും ചെയ്യുന്നത് അതുതന്നെ.

പിന്നീട് പ്രസംഗം കേട്ടപ്പോള്‍ തരക്കേടില്ലല്ലോ, പുസ്തകമിറക്കിയാലോ എന്നു തോന്നി. ഭാര്യയാണ് അതിനു തുണച്ചത്. 18 പ്രസംഗങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രണ്ടുവാക്കുകൊണ്ട് നിര്‍ത്താം എന്നു പറഞ്ഞ് പ്രസംഗം തുടങ്ങുന്നവര്‍ ഉടനെങ്ങും നിര്‍ത്താന്‍ പോകുന്നില്ലെന്നാണ് അനുഭവം. മിതത്വമാണ് പ്രസംഗത്തെ അതുല്യമാക്കുന്നത്.

രണ്ടു പേരക്കുട്ടികള്‍ തനിക്കുണ്ട്. കൊച്ചുമക്കള്‍ ഉണ്ടാകുമ്പോള്‍ ആളുകള്‍ ചോദിക്കുന്നത് അപ്പൂപ്പനായി അല്ലേ എന്നതാണ്. കുട്ടി ജനിച്ചതിലും സന്തോഷം ഒരാളെ അപ്പൂപ്പനാക്കുന്നതിലാണ്.അപ്പൂപ്പാ എന്നു വിളിക്കുമ്പോള്‍ എന്തോ ചോര്‍ന്നുപോയ പ്രതീതി. ഗ്രാന്‍ഡ് പാ എന്നു വിളിച്ചാല്‍ അതിത്തിരി കടുപ്പം. എന്നാല്‍ പിന്നെ ഗ.പ എന്നുമാത്രം വിളിച്ചാല്‍ മതിയെന്നാക്കി.

കുട്ടികളെ വളര്‍ത്തുന്നത് എത്ര പാടാണെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. തന്റെ രണ്ടുമക്കള്‍ എങ്ങനെ വളര്‍ന്നു എന്നു അറിഞ്ഞില്ല. പേരക്കുട്ടികളിലൂടെയാണ് ആ നഷ്ടം നികത്തുന്നത്.

ഡോ. കൃഷ്ണകിഷോറനു ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റിന്റെ അക്രഡിറ്റേഷന്‍ ലഭിച്ചത് വലിയൊരു അംഗീകാരമാണ് മേനോന്‍ ചൂണ്ടിക്കാട്ടി.

വലിയ മത്സരമുള്ള രംഗമാണ് സിനിമ. അന്നും ഇന്നും താന്‍ തനിയെ തന്നെ. ട്രെന്‍ഡ് നോക്കിയല്ല താന്‍ സിനിമ പിടിച്ചത്. അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുവെന്നു മാത്രം. വിവാദമുണ്ടാക്കുന്ന വ്യക്തിത്വമല്ല തന്റേത്. പ്രേക്ഷകന്‍ ആയിരുന്നു തന്റെ ശക്തി. ഹൗസ്ഫുള്‍ ബോര്‍ഡ് കണ്ട് മനസ് നിറഞ്ഞ സംവിധായകരിലൊരാളാണ് താന്‍.

സാറിന്റെ സിനിമ കാണാന്‍ വീട്ടുകാര്‍ സമ്മതിക്കൂ. അതിനാല്‍ കൂടെക്കൂടെ സിനിമ എടുക്കണമെന്ന് കുട്ടികള്‍ആവശ്യപ്പെട്ടിരുന്നു. ഇന്നും എത്ര വലിയ കൂളിംഗ് ഗ്ലാസ് ധരിച്ച് വിദേശത്ത് അജ്ഞാതനായി നടക്കാന്‍ ശ്രമിച്ചാലും ആരെങ്കിലും തറപ്പിച്ചുനോക്കി ബാലചന്ദ്രമേനോന്‍ അല്ലേ എന്നു ചോദിക്കും. അതെ എന്നു പറയുമ്പോള്‍ അവരുടെ സന്തോഷം.

തീയേറ്ററില്‍ പോയി സിനിമ കാണുന്ന പതിവില്ല. തന്റെ സിനിമ മുഴുവന്‍ ഇരുന്നു കണ്ടിട്ടില്ല. കരയുന്ന സിനിമ കണ്ട് പ്രേക്ഷകര്‍ ചിരിക്കുകയും, ചിരിക്കുന്ന സിനിമ കണ്ട് ജനം കൂവുകയും ചെയ്യുന്ന സ്ഥിതി വന്നാല്‍ താന്‍ സംവിധാനം നിര്‍ത്തും.

പുതിയ തലമുറയെ ആകര്‍ഷിക്കുന്ന സിനിമയാണ് ഇനി വേണ്ടത്. പണ്ട് തന്റെ സിനിമ കണ്ടിരുന്നവര്‍ക്ക് വയസായി. അവരെ പ്രതീക്ഷിച്ച് സിനിമ എടുക്കാനാവില്ലല്ലോ.

1997ല്‍ ഭരത് അവാര്‍ഡ് സമ്മാനിച്ച സമാന്തരങ്ങള്‍ ആണ് തന്റെ മികച്ച സിനിമ എന്നു തോന്നിയിട്ടുണ്ട്. എല്ലാ മക്കളും ഒരുപോലെ എന്നൊക്കെ ഭംഗിവാക്ക് പറയുന്നതില്‍ കാര്യമില്ലല്ലോ?

ഇരുപത്തിരണ്ടാം വയസ്സില്‍ താന്‍ സിനിമാരംഗത്ത് വന്നപ്പോള്‍ താനും ന്യൂജനറേഷനായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ന്യൂജനറേഷനെ ബഹുമാനമാണ്. കഴിവുള്ള കലാകാരന്മാരാണ് അവര്‍. അവരുടെ കൂസലില്ലാത്ത ശൈലി ഒരു പരിധിവരെ നല്ലതാണ്. പക്ഷെ ഞങ്ങള്‍ എന്തും കാണിക്കും എന്നു പറഞ്ഞ് ചെയ്യുന്ന പലതും അംഗീകരിക്കാനാവില്ല.

നസീറും അടൂര്‍ഭാസിയും ഇല്ലാത്ത പടംചെയ്യുന്ന കാര്യം ആലോചിക്കാന്‍ പോലും പറ്റാത്ത കാലത്താണ് അവരില്ലാത്ത സിനിമ ഉണ്ടാക്കിയത്. നിവിന്‍ പോളി മുതല്‍ ദുല്‍ഖര്‍ വരെയുള്ളവരുമായി നല്ല ബന്ധമാണ്. പ്രായമായവരുടെ ചിത്രത്തില്‍ അഭിനയിച്ചാല്‍ സ്വാതന്ത്ര്യം പോകുമോ എന്നാണവരുടെ പേടി. എന്തായാലും പഴഞ്ചനായി തന്നെ കരുതരുത്. കാലില്‍ മുള്ളുകൊണ്ടെന്ന മട്ടില്‍ ശകുന്തള തിരിഞ്ഞുനോക്കുന്നതിനാണ് സുഖം. വെറുതെയങ്ങ് തിരിഞ്ഞുനോക്കുന്നതിലല്ല.

പലരേയും താന്‍ സിനിമാരംഗത്തു കൊണ്ടുവന്നു എന്നതു വലിയ ബഹുമതിയായി തോന്നുന്നില്ല. തനിക്ക് സിനിമയിലേക്ക് ആളുകളെ ആവശ്യമുണ്ടായിരുന്നു. അതിനു ആളെ കണ്ടെത്തി. അല്ലാതെ താന്‍ നായികയെ സംഭാവന ചെയ്തു എന്നൊക്കെ പറയുന്നത് കടുത്തകൈയ്യാണ്.

തനിക്ക് ശത്രുക്കളില്ല. അതുപോലെ തോളത്ത് കൈയ്യിട്ട് നടക്കുന്ന സുഹൃത്തുക്കളുമില്ല. സഹപ്രവര്‍ത്തകരുടെ വീടുകളില്‍ പോയി സൗഹൃദം സ്ഥാപിക്കുന്ന പതിവുമില്ല.

ജീവിതത്തില്‍ മുഷിഞ്ഞ ഒരു നിമിഷംപോലുമില്ല. തന്നെക്കൊണ്ട് പൊറുതിമുട്ടിയെന്ന് ആരും പറയില്ല. സിനിമാ രംഗത്ത് ഒന്നും അറിയാതെ വന്ന് ഔന്നത്യത്തില്‍ എത്തിയ പലരുമുണ്ട്. അവര്‍ പോലും പിന്നീട് അതിശയിക്കുന്നത് കണ്ടിട്ടുണ്ട്.

എഴുത്താണ് തന്റെ ശക്തി. അവിടെ ആരേയും കൂസേണ്ടതില്ല. സിനിമാരംഗത്ത് എപ്പോഴും കോംപ്രമൈസ് വേണ്ടിവരും.

തന്റെ സിനിമകള്‍ വിജയിച്ചവയും പരാജയപ്പെട്ടവയുമുണ്ട്. പരാജയപ്പെട്ടുവെന്നു കരുതി വിഷമിച്ചിരിക്കാറില്ല. അവയുടെ പാഠം ഉള്‍ക്കൊണ്ട് മുന്നോട്ടുപോവുകയാണ് ചെയ്തിട്ടുള്ളത്.

കഠിനാധ്വാനം അണ് തന്റെ സ്വഭാവം. അത് മാറ്റാനാവില്ല. ഇടയ്ക്ക് ദേഷ്യംവരും. ചിലപ്പോള്‍ ചീത്ത വിളിച്ചെന്നിരിക്കും. പക്ഷെ ഇപ്പോള്‍ ചീത്ത വിളിക്കാന്‍ തോന്നുമ്പോള്‍ പകരം ഓരോ ദൈവത്തിന്റെ പേര് പറയുകയാണ് പതിവ്....നാരായണ.

1984ല്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ സാക്ഷാല്‍ ലീഡര്‍ കരുണാകരന്‍ ആവശ്യപ്പെട്ടതാണ്. പക്ഷെ തന്റെ വഴി സിനിമയാണെന്നു തീരുമാനിക്കുകയായിരുന്നു. ഭാര്യയും അതു ശരിവച്ചു. 90കളില്‍ ബി.ജെ.പിയും സമീപിച്ചതാണ്. ദൈവം തന്നെ സിനിമാക്കാരനാകാണ് നിയോഗിച്ചത്. അതു മതി. അര്‍ഹിക്കാത്തതു വേണ്ട.

സിനിമാക്കാരില്‍ ചിലര്‍ അന്ത്യകാലത്ത് ദാരിദ്ര്യത്തിലേക്ക് പോകുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ വരവിനപ്പുറത്തേക്ക് ചെലവു ചെയ്യുന്നതിനെപ്പറ്റി താന്‍ ഒരിക്കലും ആലോചിച്ചിട്ടെന്നദ്ദേഹം പറഞ്ഞു. ബജറ്റിനപ്പുറത്തേക്ക് പോകില്ല. അറ്റിനാല്‍ വലിയ പ്രശ്‌നവുമില്ല.

സിനിമാ ഡയറക്ടര്‍ അത്ര മോശക്കാരനൊന്നുമല്ല എന്നു പറഞ്ഞ മേനോന്‍ ഒരു ഉദാഹരണവും ചൂണ്ടിക്കാട്ടി. കാര്യം നിസാരത്തില്‍ കോന്നിയൂര്‍ ഭാസ് എഴുതിയ മനോഹരമായ ഒരു ഗാനം ചിത്രീകരിക്കണം. രാരീരോ....പക്ഷെ നായിക പൂര്‍ണ്ണിമ ജയറാമിനു സമയമില്ല. ഒടുവില്‍ തിടുക്കത്തില്‍ അവരുള്ള മൂന്നു സീന്‍ ഷൂട്ട് ചെയ്തു. ബാക്കി പാവയുമായി അവരിടെ ഭത്ത്രുവേഷമിട്ട താനാണ് പാടുന്നതായി അഭിനയിക്കുന്നത്.

ദൈവവിശ്വാസിയായ താന്‍ ചില നിമിത്തങ്ങളിലൊക്കെ വിശ്വസിക്കുന്നു. ഉദാഹരണത്തിന് ഒമ്പത് ഭാഗ്യ നമ്പരായി കാണുന്നു. ഏപ്രില്‍ 18 കൂട്ടിയാല്‍ ഒമ്പത്. ഏപ്രില്‍ 19 പക്ഷെ വിജയിക്കാതെ പോയത് നമ്പരിലെ നിര്‍ഭാഗ്യം ആയി തോന്നി.

ചിരിയോ ചിരിയിലെ 'ഏഴു സ്വരങ്ങളും...' എന്ന ഗാനം ഇന്നും സൂപ്പര്‍ ഹിറ്റാണ്. ചിത്രത്തില്‍ മറ്റൊരു ഗാനമാണ് ആദ്യം പാടിയത്. പക്ഷെ അതു അറംപറ്റുന്നതുപോലെ ദോഷമാകും എന്നു രചയിതാവായ ബിച്ചു തിരുമലയോട്ആരോ പറഞ്ഞു. അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരം അതു മാറ്റുകയായിരുന്നു.

ചടങ്ങില്‍ വച്ച് 'എന്റെ അധികപ്രസംഗങ്ങളുടെ' കോപ്പി പ്രസ്‌ക്ലബ് മുന്‍ പ്രസിഡന്റ് ജോര്‍ജ് ജോസഫിനു നല്‍കി നോര്‍ത്ത് അമേരിക്കയിലെ അവതരണം മേനോന്‍ നിര്‍വഹിച്ചു. പ്രസ് ക്ലബിന്റെ ലൈഫ്‌ടൈം അച്ചീവ്മന്റ് അവാര്‍ഡ് ഡോ. ക്രുഷ്ണ കിഷോര്‍ മേനോനു സമ്മാനിച്ചു.

കേരള ഇലക്ഷന്‍ ഫലം കൃത്യമായി പ്രവചിച്ച ബന്നി കൊട്ടാരത്തിലിനെ മേനോന്‍ അഭിനന്ദിച്ചു. പ്രസ്‌ക്ലബ് അവാര്‍ഡ് ബന്നിക്കും ഫോട്ടോഗ്രാഫി മത്സര വിജയി അജിത് പ്രഭാകറിനും സമ്മാനിച്ചു.

പ്രസ് ക്ലബ് മുന്‍ പ്രസിഡന്റുമാരായ ടാജ് മാത്യു, റെജി ജോര്‍ജ്, നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കര, ഡോ. സാറാ ഈശോ, രാജു പള്ളത്ത് ഫോമാ സെക്രട്ടറി ജിബി തോമസ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.മാധ്യമ പ്രവര്‍ത്തകരായ സുനില്‍ ട്രൈസ്റ്റാര്‍, ജോസ് കാടാപ്പുറം, ഷോലി കുമ്പിളുവേലി, ഷിജോ പൗലോസ്, മഹേഷ് തുടങ്ങിയവരും ജയിന്‍ ജേക്കബ്, പോള്‍ കറുകപ്പള്ളി, ഫിലിപ്പോസ് ഫിലിപ്പ്, ലൈസി അലക്‌സ്, അലക്‌സ് തോമസ്, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ബിന്ദ്യ പ്രസാദ് തുടങ്ങിയവരും പങ്കെടുത്തവരില്പെടുന്നു. 
അഹങ്കാരത്തിനു മേമ്പൊടിയായി അധിക പ്രസംഗവും: തനിക്ക് ഒരു  മാറ്റവുമില്ലെന്നു ബാലചന്ദ്ര മേനോന്‍ അഹങ്കാരത്തിനു മേമ്പൊടിയായി അധിക പ്രസംഗവും: തനിക്ക് ഒരു  മാറ്റവുമില്ലെന്നു ബാലചന്ദ്ര മേനോന്‍ അഹങ്കാരത്തിനു മേമ്പൊടിയായി അധിക പ്രസംഗവും: തനിക്ക് ഒരു  മാറ്റവുമില്ലെന്നു ബാലചന്ദ്ര മേനോന്‍ അഹങ്കാരത്തിനു മേമ്പൊടിയായി അധിക പ്രസംഗവും: തനിക്ക് ഒരു  മാറ്റവുമില്ലെന്നു ബാലചന്ദ്ര മേനോന്‍ അഹങ്കാരത്തിനു മേമ്പൊടിയായി അധിക പ്രസംഗവും: തനിക്ക് ഒരു  മാറ്റവുമില്ലെന്നു ബാലചന്ദ്ര മേനോന്‍ അഹങ്കാരത്തിനു മേമ്പൊടിയായി അധിക പ്രസംഗവും: തനിക്ക് ഒരു  മാറ്റവുമില്ലെന്നു ബാലചന്ദ്ര മേനോന്‍ അഹങ്കാരത്തിനു മേമ്പൊടിയായി അധിക പ്രസംഗവും: തനിക്ക് ഒരു  മാറ്റവുമില്ലെന്നു ബാലചന്ദ്ര മേനോന്‍ അഹങ്കാരത്തിനു മേമ്പൊടിയായി അധിക പ്രസംഗവും: തനിക്ക് ഒരു  മാറ്റവുമില്ലെന്നു ബാലചന്ദ്ര മേനോന്‍ അഹങ്കാരത്തിനു മേമ്പൊടിയായി അധിക പ്രസംഗവും: തനിക്ക് ഒരു  മാറ്റവുമില്ലെന്നു ബാലചന്ദ്ര മേനോന്‍ അഹങ്കാരത്തിനു മേമ്പൊടിയായി അധിക പ്രസംഗവും: തനിക്ക് ഒരു  മാറ്റവുമില്ലെന്നു ബാലചന്ദ്ര മേനോന്‍ അഹങ്കാരത്തിനു മേമ്പൊടിയായി അധിക പ്രസംഗവും: തനിക്ക് ഒരു  മാറ്റവുമില്ലെന്നു ബാലചന്ദ്ര മേനോന്‍ അഹങ്കാരത്തിനു മേമ്പൊടിയായി അധിക പ്രസംഗവും: തനിക്ക് ഒരു  മാറ്റവുമില്ലെന്നു ബാലചന്ദ്ര മേനോന്‍ അഹങ്കാരത്തിനു മേമ്പൊടിയായി അധിക പ്രസംഗവും: തനിക്ക് ഒരു  മാറ്റവുമില്ലെന്നു ബാലചന്ദ്ര മേനോന്‍ അഹങ്കാരത്തിനു മേമ്പൊടിയായി അധിക പ്രസംഗവും: തനിക്ക് ഒരു  മാറ്റവുമില്ലെന്നു ബാലചന്ദ്ര മേനോന്‍ അഹങ്കാരത്തിനു മേമ്പൊടിയായി അധിക പ്രസംഗവും: തനിക്ക് ഒരു  മാറ്റവുമില്ലെന്നു ബാലചന്ദ്ര മേനോന്‍ അഹങ്കാരത്തിനു മേമ്പൊടിയായി അധിക പ്രസംഗവും: തനിക്ക് ഒരു  മാറ്റവുമില്ലെന്നു ബാലചന്ദ്ര മേനോന്‍ അഹങ്കാരത്തിനു മേമ്പൊടിയായി അധിക പ്രസംഗവും: തനിക്ക് ഒരു  മാറ്റവുമില്ലെന്നു ബാലചന്ദ്ര മേനോന്‍ അഹങ്കാരത്തിനു മേമ്പൊടിയായി അധിക പ്രസംഗവും: തനിക്ക് ഒരു  മാറ്റവുമില്ലെന്നു ബാലചന്ദ്ര മേനോന്‍ അഹങ്കാരത്തിനു മേമ്പൊടിയായി അധിക പ്രസംഗവും: തനിക്ക് ഒരു  മാറ്റവുമില്ലെന്നു ബാലചന്ദ്ര മേനോന്‍ അഹങ്കാരത്തിനു മേമ്പൊടിയായി അധിക പ്രസംഗവും: തനിക്ക് ഒരു  മാറ്റവുമില്ലെന്നു ബാലചന്ദ്ര മേനോന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക