Image

തമ്പി ആന്റണി ഗാനരചയിതാവാകുന്നു

Published on 11 February, 2012
തമ്പി ആന്റണി ഗാനരചയിതാവാകുന്നു
കോട്ടയം: നടനും നിര്‍മ്മാതാവുമായ തമ്പി ആന്റണി ആദ്യമായി ഒരു ചിത്രത്തിന്‌ പാട്ടെഴുതുന്നു. ആര്‍ ശരത്‌ സംവിധാനം ചെയ്യുന്ന പറുദിസ എന്ന ചിത്രത്തിനു വേണ്‌ടിയാണ്‌ ഗാനമെഴുതുന്നത്‌.

തമ്പി ആന്റണിയുടെ വരികള്‍ക്ക്‌ ഈണം പകരുന്നത്‌ പ്രശസ്‌ത സംവിധായകന്‍ ഔസേപ്പച്ചനാണ്‌. വിജയ്‌ യേശുദാസാണ്‌ ചിത്രത്തില്‍ ഈ ഗാനമാലപിക്കുന്നത്‌. തമ്പി ആന്റണിയുടെ മല ചവിട്ടുന്ന ദൈവങ്ങള്‍ എന്ന കവിതാ സമാഹാരം ഡി.സി ബുക്ക്‌സ്‌ പ്രസിദ്ധീകരിച്ചിട്ടുണ്‌ട്‌.

കായല്‍ ഫിലിംസിന്റെ ബാനറില്‍ തമ്പി ആന്റണി നിര്‍മ്മിക്കുന്ന പറുദീസ എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ തമ്പി ആന്റണി, ജഗതി ശ്രീകുമാര്‍, സുരാജ്‌ വെഞ്ഞാറമൂട്‌, ഇന്ദ്രന്‍സ്‌, മണിയന്‍പിള്ളരാജു, പ്രകാശ്‌ ബാരെ, ശ്വേതാ മേനോന്‍, സോനാ നായര്‍ തുടങ്ങിയവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

ആര്‍. ശരത്‌ സംവിധാനം ചെയ്യുന്ന പറുദീസയുടെ തിരക്കഥ സംഭാഷണം വിനു ഏബ്രഹാം എഴുതുന്നു. സജന്‍ കളത്തില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ ഒ.എന്‍.വി കുറുപ്പ്‌ ഗാനരചനയും ഔസേപ്പച്ചന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു
തമ്പി ആന്റണി ഗാനരചയിതാവാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക