Image

യുവതിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

Published on 21 June, 2011
യുവതിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
കാക്കനാട്ട് ഐ.ടി. സ്ഥാപനത്തില്‍ ജോലി ചെയ്ത് മടങ്ങുകയായിരുന്നു യുവതിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി കൊച്ചി സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഞായറാഴ്ച്ച രാത്രി സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുകയായിരുന്ന തസ്‌നിബാനു എന്ന യുവതിയെയാണ് ഒരു സംഘം തടഞ്ഞുനിര്‍ത്തി തെറി വിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്.

'സദാചാര പോലീസ്' ചമഞ്ഞ് അശ്ലീലവും തെറിയും പറഞ്ഞായിരുന്നു സംഘത്തിന്റെ ആക്രമണമെന്ന് യുവതി പറയുന്നു. പരിക്കേറ്റ തസ്‌നിബാനുവിനെ എറണാകുളം ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ട് രണ്ട് ദിവസമായിട്ടും പോലീസ് നടപടിയെടുക്കാതിരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഇടപെട്ടത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക