Image

വാര്‍ത്ത ചോര്‍ത്തല്‍ `ദ്‌ സണ്‍' ദിനപത്രത്തിലെ 5 മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published on 11 February, 2012
വാര്‍ത്ത ചോര്‍ത്തല്‍ `ദ്‌ സണ്‍' ദിനപത്രത്തിലെ 5 മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ലണ്‌ടന്‍: വാര്‍ത്ത ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട്‌ റൂപ്പര്‍ട്‌ മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള `ദ്‌ സണ്‍' ദിനപത്രത്തിലെ അഞ്ചു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ സ്‌കോട്‌ലന്‍ഡ്‌യാര്‍ഡ്‌ പോലീസ്‌ അറസ്റ്റു ചെയ്‌തു. ഇവര്‍ക്കു പുറമെ വാര്‍ത്ത ചോര്‍ത്തി നല്‍കിയവരെന്ന്‌ കരുതുന്ന പ്രതിരോധമന്ത്രാലയത്തിലെ രണ്‌ടു ഉദ്യോഗസ്ഥരെയും പോലീസിലെ ഒരു ഉദ്യോഗസ്ഥനെയും പോലീസ്‌ അറസ്റ്റു ചെയ്‌തിട്ടുണ്‌ട്‌.

വാര്‍ത്ത ചോര്‍ത്തി നല്‍കാനായി പോലീസിനും സൈനിക ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയെന്നാണ്‌ ഇവര്‍ക്കെതിരായ കേസ്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ഇതുവരെ 21പേരെയാണ്‌ അറസ്റ്റു ചെയ്‌തത്‌. സണ്‍ ദിനപത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ ജെഫ്‌ വെബ്‌സ്റ്റര്‍, പിക്‌ചര്‍ എഡിറ്റര്‍ ജോണ്‍ എഡ്വേര്‍ഡ്‌സ്‌, ചീഫ്‌ റിപ്പോര്‍ട്ടര്‍ ജോണ്‍ കേ എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുമെന്നാണ്‌ സൂചന.

വാര്‍ത്ത ചോര്‍ത്താനായി പ്രമുഖരുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെന്ന്‌ ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന്‌ മര്‍ഡോക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള `ന്യൂസ്‌ ഓഫ്‌ ദ്‌ വേള്‍ഡ്‌' കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അടച്ചുപൂട്ടിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക