Image

അമേരിക്ക (നോവല്‍-29) മണ്ണിക്കരോട്ട്

മണ്ണിക്കരോട്ട് Published on 20 September, 2016
അമേരിക്ക (നോവല്‍-29) മണ്ണിക്കരോട്ട്
മോനിയുടെ ദിവസങ്ങള്‍ അനിശ്ചിതവും അവിശ്രാന്തവുമായി. ഓരോ ദിവസവും ഓരോ യുഗമായി തോന്നി.

അമൂല്യമെന്ന് കരുതിയിരുന്ന അമേരിക്കന്‍സ് ധാരളാമുണ്ടായിട്ടും, അവള്‍ ഏകാന്തതയുടെ കരിനിഴലില്‍ കുഴഞ്ഞുവീണു. അമേരിക്കന്‍ സുഖത്തിന്റെ പരമകോടയില്‍ പറന്നെത്തിയപ്പോള്‍ അവിടെ കയ്പിന്റെ കരാളരസം മാത്രം. എല്ലാം ഉണ്ടായിരുന്നിട്ടും എങ്ങും ശൂന്യതമാത്രം. പറുദീസായിലെ പരമസുഖം പാനം ചെയ്തുകൊണ്ടിരുന്ന അവള്‍ക്ക് സ്വയം പുച്ഛം തോന്നി.

സ്വര്‍ഗ്ഗത്തിലേക്കെന്ന് കരുതി വിഹരിച്ചിരുന്ന പന്ഥാവ്, തന്നെ നരകത്തിലേക്കാണോ നയിക്കുന്നത്? താന്‍ കുടിച്ചു മദിച്ച മധുപാത്രം ഇന്ന്, തന്നെത്തന്നെ കുടിച്ച് നശിപ്പിക്കുന്നുവോ? താന്‍ പണിഞ്ഞ സങ്കല്‍പ്പസൗധം മണല്‍പ്പുറത്തായിരുന്നുവോ? 

മോനിയുടെ ചുവന്നു തുടുത്ത മുഖം വാടിക്കരിഞ്ഞു. ഒന്നിനും ഒരുന്മേഷം തോന്നുന്നില്ല. ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. 

കുടിയും മരുന്ന് വലിയും പതിവായി. ജോലിയില്‍ തീക്ഷ്ണത കുറഞ്ഞു. ഒരു സമയത്ത് ജോലിയില്‍ തന്നെ വെല്ലാന്‍ ആരുമില്ലായിരുന്നു. ഇന്ന് ധാരാളം തെറ്റുകള്‍ പതിവായിരിക്കുന്നു. 

വാണിംഗുകള്‍ പലതായി.

മയങ്ങിയ മനസ്സും, തകര്‍ന്ന ഹൃദയവും. താന്‍ നീന്തിത്തുടിച്ച് അമൃതം കടഞ്ഞെടുത്ത പാലാഴി. ഇന്ന് അതിലെ ഒഴുക്കില്‍പ്പെട്ടിരിക്കുന്നു. കരകാണാന്‍ കഴിയാതെ അകലങ്ങളിലേക്ക് ഒഴുകുന്നു. ചുഴിയില്‍ വീണ് വട്ടംകറങ്ങുന്നു.

ഇവന്മാരൊക്കെ ഒന്നു വരാതിരുന്നെങ്കില്‍! കാണാതിരിന്നെങ്കില്‍! ഒരല്പം സൈ്വര്യം കിട്ടിയിരുന്നെങ്കില്‍ ! വെറും കാലമാടന്മാര്‍, മനുഷ്യത്വം എന്തെന്നറിയാത്ത രാക്ഷസന്മാര്‍.

സ്‌നേഹം എന്തെന്ന് ഇവര്‍ക്കറിയില്ല. അതിന്റെ ഒരു തരിപോലും ഇവരിലില്ല. ഇവരുടെ സ്‌നേഹം കപടമാണ്. ശാന്തി എവിടെ? സമാധാനം എവിടെ?  സന്തോഷമെവിടെ? എല്ലാം കളഞ്ഞിട്ട് ഒരിറ്റ് സമാധാനം കിട്ടിയെങ്കില്‍! ഒരല്പം സൈ്വര്യമുണ്ടായെങ്കില്‍

മോനി അപ്പാര്‍ട്ട്‌മെന്റ് മാറി. അങ്ങനെയെങ്കിലും ഒരല്പം ആശ്വാസം ലഭിച്ചാലോ.

അവിടെയും തന്റെ ഭൂതകാലം ഒരു നിഴല്‍പോലെ അവളെ പിന്തുടര്‍ന്നു. അവന്മാര്‍ മണത്തറിഞ്ഞു ചെന്നു. കാത്തിയില്ലാത്ത കുറവും പരിഹരിക്കണം. അതിനിപ്പോള്‍ മോനി മാത്രം.
ഒരു സമയത്ത് അവരെയൊക്കെ ഒന്നു തൊടാന്‍ കൊതിച്ചു. തൊടുമ്പോള്‍ കുളിരണിഞ്ഞിരുന്നു. ഇന്ന് വേകുന്നു. വെന്തു വെണ്ണീറാകുന്നു. മടുത്തു. സഹികെട്ടു. ഇനിവയ്യ.

മേലാല്‍ ഇങ്ങോട്ട് വന്നേക്കരുത് എനിക്കല്പം വിശ്രമം വേണം. എനിക്കല്പം സമാധാനം വേണം. എനിക്ക് ഞാനായി കഴിയണം. മോനി പറഞ്ഞു നോക്കി.

ആരും കേട്ടതായി ഭാവിച്ചില്ല.

ഇവിടെ നിന്നൊന്ന് രക്ഷപ്പെട്ടിരുന്നെങ്കില്‍!  എങ്ങോട്ടെങ്കിലും ഓടി പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇനി എവിടേക്ക് ഞാനോടും? എവിടെ പോയി ഒളിക്കും? എവിടെ പോയി രക്ഷപ്പെടും? തങ്കച്ചാ, എന്റെ പൊന്നു തങ്കച്ചാ. ഒന്നു കണ്ടിരുന്നെങ്കില്‍! ഒരക്ഷരം സംസാരിച്ചിരുന്നെങ്കില്‍ 

അവള്‍ കുറെ ബുദ്ധിമുട്ടി തങ്കച്ചന്റെ ഫോണ്‍നമ്പര്‍ കണ്ടുപിടിച്ച് വിളിച്ചു. 

തെറ്റുകള്‍ ഏറ്റു പറഞ്ഞു. പശ്ചാത്തപിച്ചു കണ്ണീരൊഴുക്കി. ക്ഷമ യാചിച്ചു. വന്ന് കാലുപിടിക്കാം. ഒരു ദാസിയായെങ്കിലും സ്വീകരിക്കണം.

തങ്കച്ചന്റെ മറുപടി. ഞാനിപ്പോഴും എപ്പോഴും നിന്നെ സ്‌നേഹിക്കുന്നു മോനീ. പക്ഷെ, താമസിച്ചുപോയി. ഞാന്‍ നാട്ടില്‍ ചെന്ന് വേറെ വിവാഹം കഴിച്ചു.

മോനിയുടെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു. പക്ഷെ, കരഞ്ഞില്ല. ഹൃദയത്തില്‍ അമ്പേറ്റു. രക്തം ഒഴുകിയില്ല. മനം പുകഞ്ഞു. വാടിയില്ല. 

ഡോക്ടര്‍ ആര്‍,കെ.ഗുപ്ത-തന്റെ പതനത്തിന് അയാള്‍ക്കും മതിയായ പങ്കുണ്ട്. മാനസികമായി താന്‍ അയാളുടെ ഭാര്യയെന്ന് കരുതിപോയി. തന്റെ മനസ്സില്‍ ആ ചിന്ത വളര്‍ത്തിയെടുത്ത ഗുപ്ത.

അവനെ അങ്ങനെ വിട്ടുകൂടാ. ഒന്നുകില്‍ താന്‍. അല്ലെങ്കില്‍ അവന്‍. മോനി പല്ലു കടിച്ചു. അവള്‍ പുറത്തിറങ്ങി. സ്ട്രീറ്റില്‍ തോക്കുകള്‍ വില്‍ക്കുന്ന ഷോപ്പില്‍ നിന്നും ഒരു കൈത്തോക്ക്് വാങ്ങി.

ഇനി ഡോക്ടര്‍ ഗുപ്തയെ കണ്ടുപിടിക്കണം.

റോക്കിയില്‍ നിന്ന് ഡിവോഴ്‌സ് നോട്ടീസ് കിട്ടുമ്പോള്‍ ലില്ലിക്കുട്ടിയുടെ കൈകള്‍ വിറച്ചു. വായിച്ചപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു. 

അപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലാകുന്നത്. ലില്ലിക്കുട്ടി അത്രയും പ്രതീക്ഷിച്ചിരുന്നില്ല. ആഗ്രഹിച്ചിരുന്നില്ല.

പ്രായം കുറഞ്ഞവനെങ്കിലും, പേരിനെങ്കിലും ഒരു ഭര്‍ത്താവുണ്ടായിരുന്നു. പഠിത്തക്കാരന്‍. പണക്കാരനെന്നൊക്കെപ്പറഞ്ഞു വീമ്പടിച്ചിരുന്നു. ഇത്ര പെട്ടെന്ന് എല്ലാം അവസാനിക്കുന്നോ?

ലില്ലിക്കുട്ടി ഒപ്പിട്ടു കൊടുക്കാന്‍ മടിച്ചു. കാമുകനിടപെട്ടു.

ഒന്നുകൊണ്ടും പേടിക്കണ്ടാ. എല്ലാറ്റിനും ഞാനുണ്ട്. പോകട്ടവന്റെ പാട്ടിന്. 

ഫിലിപ്പിന്റെ പ്രോത്സാനവും നിര്‍ബന്ധവും മൂലം ലില്ലിക്കുട്ടി വഴങ്ങി. അങ്ങനെയും അരക്കൈ നോക്കാം. എങ്കിലും ചിലപ്പോഴെങ്കിലും കുറ്റബോധം അവളെ നുളളിനോവിക്കാതിരുന്നില്ല. 

ഫിലിപ്പിന് സന്തോഷം. ഇനിയും കട്ടു പറിക്കേണ്ട കാര്യമില്ല. അവകാശികളില്ലാത്ത മേച്ചില്‍ പുറം. വേലിക്കിടയിലെ ഗേറ്റ് ഇനി അടയ്‌ക്കേണ്ട കാര്യമേയില്ല. റോസി ഒരു പ്രശ്‌നമല്ല.

 വേനലും മഞ്ഞും കടന്നുപോയി.

ലില്ലിക്കുട്ടിയുടെ ഉള്ളില്‍ ചിന്തകള്‍ തുടി കൊട്ടി.

ഫിലിപ്പ് വരും. ഫലം പറിക്കും. പാട്ടിന് പോകും. അയാളും കുടുംബവും ഏതായാലും ഒരു കുടുംബമായിരിക്കും. താനെന്നും ഒറ്റയ്ക്കും. ഇങ്ങനെ എത്രനാള്‍ തുടരും?  എന്തായിരിക്കും അന്ത്യം.....?

തന്റെ ചിന്തകള്‍ ഫിലിപ്പനെ അറിയിച്ചു.

ഹേയ്, അതൊന്നും സാരമില്ല. എല്ലാറ്റിനും ഞാനുണ്ട്.

ആശ്വസിപ്പിക്കുന്നവന്‍ ആവശ്യം കഴിഞ്ഞ് പാലു കുടിച്ച പൂച്ചയെപ്പോലെ കടന്നു പോകുന്നു. തന്റെ ഹൃദയം കരയ്ക്കിട്ട മീന്‍ പോലെ പിടയുന്നു. 

ഇതിനിടെ രണ്ടുപ്രാവശ്യമെങ്കിലും റോസി ലില്ലിക്കുട്ടിയെ കണ്ടു. റോസി ക്ഷോഭിച്ചില്ല. ഉറച്ചു സംസാരിച്ചില്ല, കേണപേക്ഷിച്ചു.

ദൈവത്തെ ഓര്‍ത്ത് എന്റെ ഭര്‍ത്താവിനെ എനിക്കായി വിട്ടുതരണം.

റോസിയുടെ വാക്കുകള്‍ ലില്ലിക്കുട്ടിയുടെ ഉള്ളില്‍ ഊളിയിട്ടറങ്ങി. അവളുടെ മനസ്സ് അസ്വസ്ഥമായി. മറ്റൊരു കുടുംബം കൂടി താന്‍മൂലം നശിക്കുന്നു. ഒരു പ്രതിവിധി കണ്ടുപിടിക്കണം.

അവള്‍ സ്വന്തക്കാര്‍ക്കെഴുതി. മറുപടി കിട്ടി. ഇങ്ങു പോരൂ. ആരെ വേണമെങ്കിലും കല്യാണം കഴിക്കാം.

പോകുക തന്നെ. വിവരം ഫിലിപ്പിനെ അറിയിച്ചു. ഫിലിപ്പ് വിറച്ചു തുള്ളി.

എടീ, ഇതിനാണോടീ എന്നോട് വല്യ സ്‌നേഹം കാണിച്ചു നടന്നത്. വെറുതെയല്ല. ഈയിടെ നിനക്കൊരുമാറ്റം. ഒരു സമയത്തു ഞാന്‍ മാത്രം മതിയായിരുന്നല്ലോ. എന്നിട്ടിപ്പഴെന്താ? ഞാന്‍ പോരാന്നോ? 

ഫിലിപ്പ് പല്ലു കടിച്ചു. കണ്ണുകള്‍ മുഴപ്പിച്ചു. അവള്‍ പേടിച്ചില്ല. 

ഇപ്പോഴും നിങ്ങള് മതി. നിങ്ങള്‍ക്കോ...? ഞാന്‍ മതിയോ? എന്നാല്‍ എന്നെയങ്ങ് കെട്ടിക്കോ.....?

ഫിലിപ്പിന്റെ വിടര്‍ന്ന ഫണം താണു. 

നിശ്ചലമായ നിമിഷങ്ങള്‍.

അയാള്‍ക്ക് പുതിയ ആശയം കിട്ടി. അങ്ങനങ്ങ് വിട്ടുകൊടുക്കുന്നത് ശരിയല്ല. താണ ഫണം വീണ്ടും വിടര്‍ന്നു.

ആവശ്യം നടന്നുകൊണ്ടിരുന്നപ്പോള്‍ കെട്ടുന്ന കാര്യമൊന്നും കേട്ടില്ലല്ലോ. ഇപ്പോള്‍ കെട്ടണം പോലും. അന്ന് പേരിന് അവനുണ്ടായിരുന്നതുകൊണ്ട് കാര്യം നടന്നാല്‍ മതിയായിരുന്നു. ഈ പെണ്ണുങ്ങളെല്ലാം ഇങ്ങനെയാ.

കുലത്തെ കുറ്റം പറഞ്ഞാല്‍ ആര്‍ക്കാണ് അരിശം വരാത്തത്? അവള്‍ക്കും ചിലതൊക്കെ പറയാനുണ്ട്.

പിന്നെ ആണുങ്ങളോ... ലില്ലിക്കുട്ടിയും ഒട്ടും വിട്ടുകൊടുത്തില്ല ഈ പറയുന്ന ആളും ഭാര്യേം കുട്ടികളേയും ഇട്ടേച്ചല്ലിയോ ഇങ്ങോട്ട് ആവശ്യം നടത്താന്‍ വന്നത്?

ഉത്തരം മുട്ടിയാല്‍ ഫിലിപ്പിന് മറ്റു ചില വഴികളറിയാം. പെണ്ണുങ്ങളോടങ്ങനങ്ങ് തോറ്റു കൊടുക്കുന്നത് ശരിയല്ലല്ലോ.

നീ പോയി കെട്ടിക്കൊണ്ടിങ്ങുവാ. ഞാന്‍ പിന്നേം വരും. അല്ലെങ്കില്‍ അവനോട് ഞാന്‍ കാര്യം പറയും.

നിങ്ങളിത്ര ചെറ്റയാണെന്ന് ഞാന്‍ ഒരിക്കലും ധരിച്ചിരുന്നില്ല. സ്‌നേഹം പോയിട്ട് ഒരല്പം ദയയോ മനുഷ്യത്വമോ നിങ്ങള്‍ക്കില്ല. എന്റെ ശരീരം മാത്രമായിരുന്നു നിങ്ങള്‍ക്കാവശ്യമെന്ന് മനസ്സിലായി. ഈ നിമിഷം ഇവിടെ നിന്നിറങ്ങണം.

ഫിലിപ്പിന് തന്റെ കടത്തിവെട്ട് തിരിഞ്ഞു കൊള്ളുന്നതുപോലെ. ഇനീം അടവൊന്ന് മാറ്റിനോക്കാം. ഉള്ള കഞ്ഞിയിലെന്തിന് വെറുതേ പാറ്റയെ പിടിച്ചിടണം.

അതല്ല ലില്ലിക്കുട്ടീ ഞാന്‍ പറഞ്ഞത്...?

എന്തൊരു മധുരനാദം. അയാള്‍ അവളെ പിടിക്കാനടുത്തു. 

മേലാല്‍ എന്നെ തൊട്ടുപോകരുത്. നിങ്ങളിലെ അസല്‍ ജാതിയെ ഞാന്‍ മനസ്സിലാക്കി. നിങ്ങള്‍ക്ക് പോകാം.

ലില്ലിക്കുട്ടീ... സ്‌നേഹം വഴിഞ്ഞൊഴുകുന്ന വിളി.

വേണ്ടാ, മതി. ഉടനെ നിങ്ങളിവിടെ നിന്ന് പോകണം.

മുമ്പു കണ്ട ലില്ലിക്കുട്ടിയല്ലിത്.

ഫിലിപ്പ് തപ്പിനിന്നു. വളിച്ച ചിരി. പുളിച്ച നോട്ടം. അവള്‍ മയങ്ങിയെങ്കിലോ? ഒന്നു കൂടി അടുത്തു നോക്കാം. നോക്കി.

പോകാനാണ് പറഞ്ഞത്. ഇല്ലെങ്കില്‍....?

ലില്ലിക്കുട്ടി ആളാകെ മാറിയിരിക്കുന്നു. ഫിലിപ്പ് സ്ത്രീകളുടെ അങ്ങനത്തെ രൂപം കണ്ടിട്ടില്ല. റോസിയുടെ എന്തും സഹിക്കുന്ന രൂപമേ അയാള്‍ക്കറിയൂ. ഉയര്‍ത്താനും വേണ്ടിവന്നാല്‍ ഉടയ്ക്കാനും ഇവളെക്കൊണ്ട് കഴിയുമെന്ന് ഇപ്പോള്‍ മനസ്സിലായി.

ഇനീം പോകാഞ്ഞാല്‍ എന്താകുമെന്ന് അയാള്‍ക്കറിയാം. ഇത് നാടല്ല. അമേരിക്കയാണ്. എമര്‍ജന്‍സി നമ്പരില്‍ ഒന്നു കുത്തിയാല്‍ മതി. 

ഫിലിപ്പ് ഇളിഭ്യനായി പുറത്തിറങ്ങി. വേലിക്കിടയിലെ ഗേറ്റിനടുത്തേക്കു നടന്നു. ലില്ലിക്കുട്ടി പുറകെ ചെന്നു. ആ ഗെയ്റ്റ് ഒരിക്കല്‍ കൂടി അടഞ്ഞു. ഇനിയും ഒരിക്കലും തുറക്കാത്തവിധം. 

ഫിലിപ്പിന്റെ മനസ്സില്‍ അരിശം തുളുമ്പി. പെണ്ണുങ്ങളോടങ്ങനെ തോററു കൊടുക്കുന്നത് ശരിയല്ല. അവളുടെ പോക്ക് മുടക്കണം.

വൈകീട്ട് ഡോക്ടര്‍ ഗുപ്തയെ അപ്പാര്‍ട്ട്‌മെന്റില്‍ പോയി കാണണം. അയാളുടെ നെഞ്ചില്‍ നിറയൊഴിക്കണം.

മോനി തീരുമാനിച്ചു. അവള്‍ മണിക്കൂറുകളെണ്ണി കാത്തിരുന്നു. അപ്പോഴാണ് ഒരു സായിപ്പ് കടന്നു ചെല്ലുന്നത്. 

ദൈവത്തെ ഓര്‍ത്ത് ഇന്നെന്നെ വെറുതെ വിടണം.  എനിക്കു തീരെ സുഖമില്ല. എന്റെ ശരീരത്തില്‍ ജീവനുണ്ടെന്ന് മാത്രം. ആത്മാവില്‍ മരിച്ചവളാണ് ഞാന്‍. നാളത്തെ പ്രഭാതം എങ്ങനെയാകുമെന്ന് എനിക്കറിയില്ല. കുറച്ചു സമയത്തേക്കെങ്കിലും  എനിക്കല്പം സമാധാനം വേണം. അല്പം ശക്തി സംഭരിക്കണം. ദയവു ചെയ്തു നിങ്ങള്‍ പോകണം. 

മോനി അപേക്ഷിച്ചു.

കാത്തി നിന്നെ ശരിക്ക് അമേരിക്കനൈസ്ഡാക്കിയില്ലെന്ന് തോന്നുന്നു. സായിപ്പ് വിശദീകരിക്കാന്‍ തുടങ്ങി. ഈ അമേരിക്ക ശവശരീരങ്ങളെപോലും വെറുതെ വിടുന്ന രാജ്യമല്ല പെണ്ണേ. ഫ്യൂണറല്‍ ഹോമുകളില്‍ സ്ത്രീകളുടെ ശവശരീരങ്ങളെ അവിടുത്തെ ജോലിക്കാര്‍ സംഭോഗം ചെയ്ത സംഭവങ്ങളുണ്ട്. പിന്നാണൊ പെണ്ണേ അസുഖം?

അതൊക്കെ പോകട്ടെ, നമ്മള്‍ തമ്മില്‍ കൂടിക്കഴിയുമ്പോള്‍ നിന്റെ അസുഖമെല്ലാം പറപറക്കും. പിന്നെയുള്ള സുഖം നിനക്കറിയാമല്ലോ. സോ, ബീ... റെഡി. നമുക്ക് കുടിച്ചിട്ട് തുടങ്ങാം. പോരെങ്കില്‍ ഇന്നു ഞാന്‍ 'മെറിജുവാന' കൊണ്ടു വന്നിട്ടുണ്ട്. അത് അല്പം വലിച്ചു കഴിഞ്ഞാല്‍ നീ സകലതും മറക്കും. മറ്റൊരു ലോകത്തിലായിരിക്കും ചെന്നു വീഴുന്നത്. പിന്നെ എന്തിനും തയ്യാറാകും. ഓ.കെ. എളുപ്പമാകട്ടെ!

സായിപ്പ് ധൃതിക്കൂട്ടി. ഡ്രഗ്ഗും മദ്യവും പുറത്തെടുത്തു. 

ഇന്നെന്നെ നിര്‍ബന്ധിക്കരുത്. നിങ്ങള്‍ പോകണം.

മോനി ഒഴിഞ്ഞു മാറി.

പോകാനല്ല ഞാന്‍  വന്നത്. നിന്നെ അനുഭവിക്കാനാണ്. നിനക്ക് എന്നേയുമാകാം. നീയിങ്ങ് വാ.

സായിപ്പ് അവളെ കടന്നു പിടിച്ചു.

എന്നെ തനിച്ച് വിട്ടിട്ട് പോകാനാണ് പറഞ്ഞത്. 

അവള്‍ കുതറി മാറി. ശരീരം വിറയ്ക്കുന്നെങ്കിലും മുഖം രൂക്ഷമായിരുന്നു. സംസാരം ദൃഢമായിരുന്നു.

എടീ നിന്റെ കണ്ണുരുട്ട് ഭയക്കുന്നവനല്ലെടി ഞാന്‍. അതിനു വല്ല ഇന്ത്യന്‍സിനെയും നോക്കണം. ഇവിടെ വാടീ.

സായിപ്പ് വീണ്ടും അവളെ കടന്നുപിടിച്ച് തന്നോട് ചേര്‍ത്തു. മോനി അയാളുടെ കയ്യില്‍ ശക്തമായി കടിച്ചു. രക്തം പൊടിഞ്ഞു.  പിടി അയഞ്ഞു. അവള്‍ ഒഴിഞ്ഞു മാറി.

ഇവന്‍ വെറുതെ തിരികെ പോകുന്ന ജാതിയല്ല. ഓരോരുത്തനെയായി ഞാന്‍ തകര്‍ക്കും. കൊല്ലും. എന്നെ അമേരിക്കനൈസ്ഡാക്കിയ രാക്ഷസര്‍. മനുഷ്യപിശാചുക്കള്‍. ആദ്യം ഇവന്‍ തുലയട്ടെ. പിന്നെ ഗുപ്ത. പിന്നെ കാത്തി.

മോനിയുടെ മനം ഭ്രാന്തമായി മന്ത്രിച്ചു.

അവള്‍ ഓടി അകത്തു കയറി തോക്കുമായി പുറത്തുവന്നു. ഒളിഞ്ഞു നിന്ന സായിപ്പ് അവളുടെ മുതുകിനൊരു തൊഴി. 

മോനി കമഴ്ന്നു നിലത്തു വീണു. അവളുടെ കയ്യിലിരുന്ന കൈത്തോക്ക് ദൂരെ തെറിച്ചു വീണു.

'യു, ഡേര്‍ട്ടി ഇന്ത്യന്‍ ബിച്ച്.... ഐ വില്‍ ഫക്ക് യൂ ടു ഡത്ത്.' ഡോട്ടര്‍ ഓഫ് ഏ ബിച്ച്.

സായിപ്പ് അട്ടഹസിച്ചു. അവളുടെ വസ്ത്രങ്ങള്‍ അയാള്‍ കീറിയെറിഞ്ഞു. അയാള്‍ പിശാചായി മാറി. അവളെ പൈശാചികവും ക്രൂരവുമായി ബലാല്‍സംഗം ചെയ്തു. മണിക്കൂറുകളോളം അവളുടെ നഗ്നശരീരത്തില്‍ അരങ്ങേറ്റം നടത്തി. 

അവസാനം അയാള്‍ എഴുന്നേറ്റു.

അപ്പോഴേയ്ക്കും മോനിയുടെ ശരീരം തളര്‍ന്നു കഴിഞ്ഞിരുന്നു. അവള്‍ ബോധരഹിതയായി. അവളുടെ അധരത്തില്‍ നിന്നും മൃദുലഭാഗങ്ങളില്‍ നിന്നും രക്തം പൊടിയുന്നുണ്ടായിരുന്നു.

'യൂ അഗ്‌ളി ഇന്ത്യന്‍ ബാസ്റ്റഡ്.'

അവളുടെ മുഖത്തും ശരീരത്തും അയാള്‍ തുപ്പി. വായിലും നാഭീതടത്തിലും മൂത്രമൊഴിച്ചു. പിന്നെ കൈത്തോക്കെടുത്തു.

ഠേ, ഠേ, ഠേ.....

ബോധരഹിതയായി കിടക്കുന്ന മോനിയുടെ മോഹനമേനിയിലേക്ക് സായിപ്പ് നിര്‍ദാക്ഷിണ്യം വെടിയുണ്ടകള്‍ വര്‍ഷിച്ചു. 

ഒന്ന് പിടഞ്ഞ് ആ ശരീരം നിശ്ചലമായി.

അയാള്‍ തോക്കും പോക്കറ്റിലിട്ട് ഒന്നും സംഭവിയ്ക്കാത്ത മട്ടില്‍ പുറത്തിറങ്ങി.

(തുടരും....)


അമേരിക്ക (നോവല്‍-29) മണ്ണിക്കരോട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക