Image

കാറില്ലാ ദിനത്തില്‍ ട്രാഫിക് ജാമില്‍ കുടുങ്ങി മാഡ്രിഡ്

Published on 23 September, 2016
കാറില്ലാ ദിനത്തില്‍ ട്രാഫിക് ജാമില്‍ കുടുങ്ങി മാഡ്രിഡ്

   മാഡ്രിഡ്: മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്‌പെയ്‌നിലെ മാഡ്രിഡ് നഗരത്തില്‍ പ്രഖ്യാപിച്ച കാര്‍ ഫ്രീ ഡേ ഊരാക്കുടുക്കായി.

നഗരത്തിനുള്ളില്‍ പ്രവേശനം നിഷേധിക്കപ്പെട്ട കാറുകള്‍ ഇട റോഡുകളില്‍ തിങ്ങി നിറഞ്ഞതോടെ ആര്‍ക്കും മുന്നോട്ടു പോകാന്‍ കഴിയാത്ത വിധത്തില്‍ ട്രാഫിക് കുരുക്ക് മുറുകി. പലയിടങ്ങളിലും കാല്‍നട യാത്രക്കാര്‍ക്കു പോലും സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.

രാവിലത്തെ തിരക്കേറിയ സമയത്ത് ട്രാഫിക് ബ്ലോക്ക് 89 ശമതാനം വര്‍ധിച്ചെന്നാണ് കണക്കാക്കുന്നത്. ബാഴ്‌സലോണയിലും സരഗോസയിലും അവസ്ഥ ഏറെക്കുറെ സമാനമായിരുന്നു.

അതേസമയം, ബാഴ്‌സലോണയില്‍ നിരത്തിലിറങ്ങിയ കാറുകളുടെ എണ്ണത്തില്‍ 4.3 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി, അതായത് തൊണ്ണൂറായിരം എണ്ണം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക