Image

പൃഥ്വി തന്ന ആത്മവിശ്വാസത്തിലാണ് സംവിധാനത്തിന് ഇറങ്ങി പുറപ്പെടുന്നത്; ഷാജോണ്‍

Published on 23 September, 2016
പൃഥ്വി തന്ന ആത്മവിശ്വാസത്തിലാണ് സംവിധാനത്തിന് ഇറങ്ങി പുറപ്പെടുന്നത്; ഷാജോണ്‍

മികച്ച വേഷങ്ങളിലൂടെ തന്റെ കഴിവു തെളിയിച്ച താരമാണ് കലാഭവന്‍ ഷാജോണ്‍. താരം ഇപ്പോള്‍ ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. പൃഥ്വി നല്‍കിയ ആത്മവിശ്വാസത്തിന്റെ പുറത്താണ് സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ഷാജോണ്‍ പറയുന്നു.

കുറച്ച് വര്‍ഷത്തോളമായി സിനിമ സംവിധാനം ചെയ്യാനുള്ള മോഹം മനസ്സിലുണ്ടായിരുന്നു. രണ്ട് മാസം മുമ്പാണ് ഊഴം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് പൃഥ്വിയ്ക്ക് ചിത്രത്തിന്റെ പൂര്‍ണ തിരക്കഥയും നല്‍കി കഥ പറഞ്ഞത്. പൃഥ്വിയെ തന്നെയാണ് നായകനായി ഞാന്‍ മനസ്സില്‍ കണ്ടിരുന്നത്. അദ്ദേഹവും അത് തന്നെ പറഞ്ഞതോടെ ആത്മിശ്വാസമായി. ആ ആത്മവിശ്വാസത്തിന്റെ പുറത്താണ് സംവിധാനം ചെയ്യാനിറങ്ങുന്നതെന്ന് ഷാജോണ്‍ പറഞ്ഞു.

കുടുംബത്തിന് പ്രധാന്യം നല്‍കി ഒരുക്കുന്ന ത്രില്ലറാണിത്. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിയ്ക്കും. പൃഥ്വിയുടെ ഡേറ്റിന്റെ കാര്യം ഒത്തുവരണം.- ഷാജോണ്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക