Image

മലയാളി അസോസ്സിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ്കൗണ്ടിയുടെ (MARC)ഓണാഘോഷം വര്‍ണ്ണാഭമായി

ഗോപിനാഥ് കുറുപ്പ്‌ Published on 23 September, 2016
മലയാളി അസോസ്സിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ്കൗണ്ടിയുടെ (MARC)ഓണാഘോഷം വര്‍ണ്ണാഭമായി
ന്യൂയോര്‍ക്ക്: റോക്ക്‌ലാന്‍ഡ് കൗണ്ടിയിലെ മലയാളികളുടെ ഓണാഘോഷം മലയാളി അസ്സോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടിയുടെ(MARC)ന്റെ ആഭിമുഖ്യത്തില്‍ പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കുകയുണ്ടായി. സെപ്റ്റംബര്‍ 17 ശനിയാഴ്ച 12 മണി മുതല്‍ 1.30 വരെ ഓണസദ്യയും 2 മണി മുതല്‍ 5 മണിവരെ വിവിധ കലാപരിപാടികളോടെ ഓണാഘോഷവും നടന്നു. പൂക്കളം, താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിമന്നനും വിശിഷ്ടാതിഥികള്‍ക്കും വരവേല്‍പ് റീത്ത മഞ്ഞലില്‍, ഷൈന്‍ റോയി ആന്റ് പാര്‍ട്ടി അവതരിപ്പിച്ച നയന മനോഹരമായ തിരുവാതിര എന്നിവയോടെ ആഘോഷങ്ങള്‍ അരങ്ങേറി.

സെക്രട്ടറി എല്‍സി ജൂബ് വിശിഷ്ടാത്ഥികളെ സദസ്സിലേയ്ക്ക് ആനയിച്ചു. ജിയ അക്കകാട്ടിന്റെ ഓണപ്പാട്ടോടെ പൊതുസമ്മേളനം ആരംഭിച്ചു. MARCന്റെ പ്രസിഡന്റ് ഗോപിനാഥക്കുറുപ്പ് സദസ്സിനും വിശിഷ്ടാതിഥികള്‍ക്കും സ്വാഗതം ആശംസിച്ചുകൊണ്ട് ചാരിറ്റിപ്രവര്‍ത്തനമുള്‍പ്പെടെ MARC നടത്തുന്ന വേറിട്ട പ്രവര്‍ത്തനം വിവരിച്ചു പ്രസംഗിച്ചു.

സ്വാമി ഉദിത് ചൈതന്യജി ഓണസന്ദേശം നല്‍കിയത് സദസിന്റെ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി. MARC ന്റെ മുന്‍പ്രസിഡന്റും ഫോമയുടെ നാഷ്ണല്‍ കമ്മറ്റി മെംബറുമായ സണ്ണി കല്ലൂപാറയ്ക്ക് വിശിഷ്ടസേവനത്തിനുള്ള അവാര്‍ഡും തദവസരത്തില്‍ സ്വാമി ഉദിത് ചൈതന്യജി നല്‍കി ആദരിച്ചു. തുടര്‍ന്ന് വിവിധ ഡാന്‍സ് സ്‌ക്കൂളിലെ കലാപ്രതിഭകളുടെ നൃത്തനൃത്യങ്ങള്‍, സാധക മ്യൂസിക് സ്‌ക്കൂളിന്റെ ഗാനാലാപനം, സിനിമ, ടിവി താരം സാബു തിരുവല്ലയുടെ ഗെയിംഷോ, മിമിക്‌സ് പരേഡ് എന്നിവ ആഘോഷങ്ങള്‍ക്ക് മിഴിവേകി.

MARC നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനം പോലെതന്നെ എടുത്തു പറയത്തക്ക മികച്ച സംരംഭമാണ് കര്‍ഷകശ്രീ. റോക്ക്‌ലാന്‍ഡ് കൗണ്ടിയില്‍ നാടന്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നല്ല കര്‍ഷകരെ കണ്ടുപിടിച്ച് നല്ല കൃഷിതോട്ടത്തിനും, കര്‍ഷകനും അവാര്‍ഡുകൊടുക്കുന്ന ചടങ്ങും നടന്നു. ഒന്നാം സമ്മാനം കാഷ് അവാര്‍ഡും, എവര്‍ റോളിങ്ങ് ട്രോഫിയും സണ്ണി ജെയിംസ് കരസ്ഥമാക്കി. കാഷ് അവാര്‍ഡും ട്രോഫിയും പ്രസിഡന്റ് ഗോപിനാഥക്കുറുപ്പ് തദവസരത്തില്‍ നല്‍കുകയുണ്ടായി. രണ്ടാം സമ്മാനം വര്‍ക്കി പള്ളിതാഴത്ത് കരസ്ഥമാക്കി. മൂന്നാം സമ്മാനം സന്തോഷ് വര്‍ഗ്ഗീസും കരസ്ഥമാക്കി. കൂടാതെ മൂന്ന് പ്രോത്സാഹ സമ്മാനവും നല്‍കുകയുണ്ടായി.

കര്‍ഷകശ്രീ കോ-ഓര്‍ഡിനേറ്റേഴ്‌സ് ആയി തോമസ്സ് അലക്‌സ്, വിന്‍സന്റ് ജോണ്‍, ജേക്കബ് ചൂരവടി  എന്നിവര്‍ പ്രവര്‍ത്തിച്ചു. വിഭവസമൃദ്ധമായ ഓണസദ്യ കോ-ഓര്‍ഡിനേറ്റ് ചെയ്തത് ജോസ് അക്കക്കാട്ട്, മാത്യു മാണി, സ്റ്റീഫന്‍ തേവര്‍കാട്ട്, ജി.കെ.നായര്‍, പൗലോസ് പുത്തരപുര, ജൂബ്ബ് ഡാനിയല്‍ എന്നിവരാണ്.

കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റ് ചെയ്തത് സണ്ണി കല്ലൂപ്പാറ, സിബി ജോസഫ്, ജിജോ ആന്റണി, സണ്ണി പൗലോസ്, സന്തോഷ് മണലില്‍, സജന്‍ തോമസ്സ്, നെവിന്‍ മാത്യു എന്നിവരാണ്.

എം.സി.മാരായി മികച്ച പ്രകടനം നടത്തി കള്‍ച്ചറല്‍ പ്രോഗ്രാം മികവുറ്റതാക്കുന്നതിന് പ്രവര്‍ത്തിച്ചത് മാത്യു വര്‍ഗീസ്(സന്തോഷ്), ഡാനിയല്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ്.
ജോയിന്റ് ട്രഷറര്‍ വിന്‍സന്റ് ജോണ്‍ സദസ്സിന് നന്ദി പ്രകാശിപ്പിച്ചു. വൈകീട്ട് 5 മണിയ്ക്ക് ഓണാഘോഷ പരിപാടികള്‍ക്ക് തിരശ്ശീല വീണു.

മലയാളി അസോസ്സിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ്കൗണ്ടിയുടെ (MARC)ഓണാഘോഷം വര്‍ണ്ണാഭമായിമലയാളി അസോസ്സിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ്കൗണ്ടിയുടെ (MARC)ഓണാഘോഷം വര്‍ണ്ണാഭമായിമലയാളി അസോസ്സിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ്കൗണ്ടിയുടെ (MARC)ഓണാഘോഷം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക