Image

സിയാറ്റില്‍ ഷോപ്പിങ്ങ് മാളില്‍ വെടിവെപ്പ്: നാല് മരണം

പി. പി. ചെറിയാന്‍ Published on 23 September, 2016
സിയാറ്റില്‍ ഷോപ്പിങ്ങ് മാളില്‍ വെടിവെപ്പ്: നാല് മരണം
സിയാറ്റില്‍: സിയാറ്റില്‍ നിന്നും 65 മൈല്‍ വടക്ക് മാറി സ്ഥിതി ചെയ്യുന്ന ഷോപ്പിങ്ങ് മാളില്‍ വെള്ളിയാഴ്ച (സെപ്റ്റംബര്‍ 23) രാത്രി അജ്ഞാത തോക്ക്ധാരി നടത്തിയ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടതായി വാഷിംഗ്ടണ്‍ സ്റ്റേറ്റ് പെട്രോള്‍ അറിയിച്ചു.

ബര്‍ലിംഗ്ടണ്‍ കാസ്‌കേഡ് മാളിലാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പിന് ശേഷം രാത്രി 8.30 ന് പോലീസ് സംഭവസ്ഥലത്ത് കുതിച്ചെത്തിയെങ്കിലും, വെടിവെപ്പ് നടത്തിയ പ്രതി അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു.

വെടി വെപ്പ് നടത്തിയത് ഒരാള്‍ മാത്രമാണെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. എത്ര ആള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നോ, മരണ സംഖ്യ ഇതിലുമ കൂടാന്‍ സാധ്യതയുണ്ടന്നോ എന്നും വ്യക്തമാക്കാന്‍ പോലീസ് വിസമ്മതിച്ചു. പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. പ്രതിയുടേതെന്ന് സംശയിക്കുന്ന ചിത്രം പോലീസ് പുറത്തു വിട്ടിട്ടുണ്ട്. വെടിവെപ്പിനെ കുറിച്ചോ, പ്രതിയെ കുറിച്ചോ, വിവരം ലഭിക്കുന്നവര്‍ വാഷിംഗ്ടണ്‍ പോലീസുമായി ബന്ധപ്പെടണമെന്ന് ബാര്‍ജന്‍ന്റ് മാര്‍ക്ക് ഫ്രാന്‍സിസ് അഭ്യര്‍ഥിച്ചു.


പി. പി. ചെറിയാന്‍

സിയാറ്റില്‍ ഷോപ്പിങ്ങ് മാളില്‍ വെടിവെപ്പ്: നാല് മരണംസിയാറ്റില്‍ ഷോപ്പിങ്ങ് മാളില്‍ വെടിവെപ്പ്: നാല് മരണംസിയാറ്റില്‍ ഷോപ്പിങ്ങ് മാളില്‍ വെടിവെപ്പ്: നാല് മരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക