Image

ജയലളിത ചികിത്സക്കായി സിങ്കപ്പൂരിലേക്ക്

Published on 24 September, 2016
ജയലളിത  ചികിത്സക്കായി സിങ്കപ്പൂരിലേക്ക്
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത ചികിത്സക്കായി സിങ്കപ്പൂരിലേക്ക് തിരിക്കുന്നു. പ്രമേഹത്തിനും വൃക്ക രോഗത്തിനും വിദഗ്ധ ചികിത്സക്ക് വേണ്ടിയാണ് അവര്‍ ശനിയാഴ്ച യാത്ര തിരിക്കുന്നത്.

കടുത്ത പനിയും നിര്‍ജലീകരണവും മൂലം 68കാരിയായ ജയലളിതയെ വ്യാഴാഴ്ച രാത്രി ചെന്നൈ അപ്പോളൊ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

പരിശോധനക്കു ശേഷം ആരോഗ്യനില തൃപ്തികരമാണെന്നും സാധാരണ ഭക്ഷണക്രമം തുടരാന്‍ നിര്‍ദേശിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക