Image

ഗോവിന്ദച്ചാമിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാന്‍ ഉത്തരവ്

Published on 24 September, 2016
ഗോവിന്ദച്ചാമിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാന്‍ ഉത്തരവ്
 തിരുവനന്തപുരം:സൗമ്യ വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട  ഗോവിന്ദച്ചാമി ആരാണ്. ലക്ഷങ്ങള്‍ ചിലവിട്ട് അയാള്‍ക്ക് വേണ്ടി അഭിഭാഷകരെ കൊണ്ടുന്നത് ആരാണ്. 

 അഡ്വ ബി ആളൂര്‍  ഗോവിന്ദച്ചാമി ക്ക് വേണ്ടി  രംഗത്ത് വന്നപ്പോള്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. '

ലക്ഷങ്ങള്‍ ചിലവിട്ട് സുപ്രീം കോടതി വരെ കേസ് നടത്താന്‍ സൗമ്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിക്ക് പിന്നുള്ളത് ആരാണ്. ഇന്നും ആ ചോദ്യങ്ങള്‍ ഉയരുകയാണ്.

ഒറ്റകയ്യനും യാചകനുമായ ഗോവിന്ദച്ചാമിയെ രക്ഷപ്പെടുത്താനായി ആരൊക്കെയോ ശ്രമിക്കുന്നുണ്ട്. അവര്‍ സാധാരണക്കാരല്ല. ഗോവിന്ദച്ചാമിക്കു പിന്നിലുള്ള സാമ്പത്തികസ്രോതസിനെക്കുറിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിരിക്കുകയാണ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക