Image

ജയലളിത സിംഗപ്പൂരിലേക്കില്ലന്ന് പാര്‍ട്ടി

Published on 24 September, 2016
ജയലളിത സിംഗപ്പൂരിലേക്കില്ലന്ന്  പാര്‍ട്ടി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് എഐഡിഎംകെ. പാര്‍ട്ടി വക്താവ് സി.ആര്‍. സരസ്വതി.

പനി മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ച അര്‍ധരാത്രിയാണ് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനി വിട്ടുമാറിയെന്നും അമ്മ ലഘുഭക്ഷണം കഴിച്ചുതുടങ്ങിയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക