Image

മന്ത്രി കെ. രാജുവിനെ യൂത്ത് കോണ്‍ഗ്രസുകാര്‍ തടഞ്ഞു; പോലീസ് ലാത്തി വീശി

Published on 24 September, 2016
മന്ത്രി കെ. രാജുവിനെ  യൂത്ത് കോണ്‍ഗ്രസുകാര്‍ തടഞ്ഞു; പോലീസ് ലാത്തി വീശി
തിരുവനന്തപുരം: വനം മന്ത്രി കെ. രാജുവിനെ സെക്രട്ടറിയേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.

 സ്വാശ്രയ മെഡിക്കല്‍ കരാര്‍ പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന അനിശ്ചിതകാല സമരത്തിനിടെയാണ് സംഭവം. 

ഇതേതുടര്‍ന്ന് എംജി റോഡില്‍ പോലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ഇതോടെ പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പോലീസ് ലാത്തി വീശി. അപ്രതീക്ഷിതമായ സംഭവമാണിതെന്ന് മന്ത്രി പ്രതികരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക