Image

രണ്ടു ചായയ്ക്കും രണ്ട് പഫ്‌സിനും 680 രൂപ; വിമാനത്താവളങ്ങളിലെ ഇത്തരം കൊള്ളകള്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് രാജേഷ് എം.പി

Published on 24 September, 2016
രണ്ടു ചായയ്ക്കും രണ്ട് പഫ്‌സിനും 680 രൂപ; വിമാനത്താവളങ്ങളിലെ ഇത്തരം കൊള്ളകള്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന്  രാജേഷ് എം.പി
കൊച്ചി: നടി അനുശ്രീ പിള്ളയ്ക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോഫി ഷോപ്പില്‍ നിന്നും ലഭിച്ച ഭീമന്‍ ബില്ലിനെ കുറിച്ച് കേന്ദ്രസര്‍ക്കാരി
ന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പാലക്കാട് എം.പി എം.ബി രാജേഷ്.

ഇത് വളരെ ഗൗരവകരമായ വിഷയമാണ്. ഇത്രയും ഉയര്‍ന്ന തുക ഈടാക്കുന്നത് അന്യായമാണ്. നിയമാനുസൃമായാണോ തുക ഈടാക്കിയത് എന്ന കാര്യം പരിശോധിക്കുമെന്നും, അങ്ങനെയല്ലെങ്കില്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും എം.ബി രാജേഷ് പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു എം.ബി രാജേഷിന്റെ പ്രതികരണം. വിഷയം വളരെ ഗൗരവകരമാണ്. വിമാനത്താവളങ്ങളിലെ ഇത്തരം കൊള്ളകള്‍ തീര്‍ച്ചയായും പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും എം.ബി രാജേഷ് വ്യക്തമാക്കി.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോഫീ ഷോപ്പില്‍ നിന്നും രണ്ടു കാപ്പിയും  രണ്ട് പഫ്‌സും കഴിച്ചതിന് കിട്ടിയ ബില്ലിനെ പറ്റി ഇന്ന് രാവിലെയാണ് അനുശ്രീ ഫേസ്ബുക്കില്‍ കുറിച്ചത്.


  ബില്ലിന്റെ ഫോട്ടോ സഹിതമാണ്  താരംപോസ്റ്റ് ഇട്ടത്. വാര്‍ത്ത സോഷ്യല്‍ മാധ്യമങ്ങളില്‍ വന്‍തോതില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

രണ്ട് കട്ടന്‍ കാപ്പിയും രണ്ട് പഫ്‌സും കഴിച്ചപ്പോള്‍ ബില്ലായത് 680 രൂപ. 'എന്നാലും എന്റെ അന്താരാഷ്ട്ര വിമാനത്താവളമേ, ഇങ്ങനെ അന്തം വിടീക്കല്ലേ' എന്ന് പറഞ്ഞ് താരം പരിഹസിക്കുന്നുമുണ്ട്. 

അധികാരപ്പെട്ടവര്‍ ഇത് ശ്രദ്ധിക്കുമെന്നും ജനങ്ങള്‍ക്ക് വേണ്ടി നടപടി കൈക്കൊള്ളുമെന്നുമുള്ള പ്രതീക്ഷയോടെയാണ് അനുശ്രീ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

വിഷയത്തില്‍ പ്രതിഷേധമറിയിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഓരോരുത്തരും അവര്‍ക്കുണ്ടായ അനുഭവമാണ് പോസ്റ്റിന് താഴെ പങ്കുവെച്ചത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക