Image

മുംബൈയിലെ ആയുധധാരികള്‍: തിരച്ചില്‍ നിര്‍ത്തി

Published on 24 September, 2016
മുംബൈയിലെ ആയുധധാരികള്‍:  തിരച്ചില്‍ നിര്‍ത്തി
മുംബൈ: ഉറാനില്‍ സംശയകരമായ സാഹചര്യത്തില്‍ ആയുധധാരികളെ കണ്ടുവെന്ന വെളിപ്പെടുത്തന്റെ അടിസ്ഥാനത്തില്‍ നാവികസേന നടത്തിയ തിരച്ചില്‍  അവസാനിപ്പിച്ചു.

എന്നാല്‍, മഹാരാഷ്ട്രാ പോലീസും മറ്റ് സുരക്ഷാ ഏജന്‍സികളും ജാഗ്രത പാലിക്കുന്നുണ്ട്.
തീവ്രവാദികളെന്ന് സംശയിക്കുന്ന ആറുപേരെ കണ്ടുവെന്നാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പറഞ്ഞത്. 

മുഖംമൂടി ധരിച്ച പാക് വേഷധാരികളുടെ കൈവശം ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നും കുട്ടികള്‍ വെളിപ്പെടുത്തിയതിത്തുടര്‍ന്നാണ് വിവിധ ഏജന്‍സികള്‍ മുംബൈയില്‍ വ്യാപക പരിശോധന നടത്തിയത്.

 വിദ്യാര്‍ഥികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ്  രേഖാചിത്രം തയ്യാറാക്കി പുറത്തുവിട്ടിരുന്നു. 

 ഭീകരരെന്ന് സംശയിക്കുന്ന ആരെയും തിരച്ചിലില്‍കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക