Image

കാഴ്ച വസ്തു (ക­വിത: എം. ആര്‍. ജയഗീത)

Published on 24 September, 2016
കാഴ്ച വസ്തു (ക­വിത: എം. ആര്‍. ജയഗീത)
എന്തിനെന്‍ വീണതന്‍
തന്തികളില്‍ നാളിന്നേവരെ ­
കേള്‍ക്കാത്ത നാദം നിറച്ചു നീ ­
കാലമേ !
ന്യൂനമീ സങ്കടപ്പാട്ടിന്റെ
രാഗവിസ്താരങ്ങളായിരുന്നോ
നിന്റെ പൊന്‍വിരല്‍ ­
ത്തുമ്പിനാല്‍ മീട്ടിയതൊക്കെയും !
കാണാത്ത മൈനാകമാകെ
ചിറകടിച്ചാര്‍ക്കുന്നൊരാക്കടല്‍ ­
കണ്ടെടുത്തെന്തിനായ് ?
തേന്‍മാരികൊണ്ടു ­
നിറച്ചോരാഴക്കടല്‍ ഇന്നിതാ­
കണ്ണുനീരുപ്പിനാല്‍
വറ്റാതെയാര്‍ക്കുന്നു !
വന്‍തിരയാകെ
തകര്‍ക്കുന്ന തീരത്ത് ­
നിന്നുയിരായിടും
കുഞ്ഞിളം പൂക്കളോ ;
കേണുലഞ്ഞീടുന്നു!!
പൊന്നിന്‍ ശലഭങ്ങളായ്
പാറിപ്പറക്കേണ്ട
പൂവിതള്‍ ത്തുമ്പുകള്‍
മുങ്ങിപ്പിടയുന്നു !
കാണാത്തൊരത്ഭുതം
കണ്ടെടുക്കും മുന്‍പ്
പാഴ്ക്കിനാക്കാഴ്ചകള്‍
കാണാതെ പോയിതോ
കാലമേ !!
നിന്നുടെ കണ്ണുകള്‍
എന്തിനായ്യിവ്വിധം
കാണുവാന്‍ കണ്ണുകളില്ലാത്ത
കാഴ്ചയെ സൃഷ്ടിച്ചുപോയി, നീ കാലമേ !!
രാവിന്റ ചില്ലകള്‍
പൂത്തുകൊഴിയിലും
രാവുറങ്ങാത്തൊരീ ­
കാഴ്ച്ച യാകുവാനോ
വൃഥാ... വെറും കാഴ്ചയാകുവാനോ !! 
കാഴ്ച വസ്തു (ക­വിത: എം. ആര്‍. ജയഗീത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക