Image

മിനി­ക്കുട്ടിയെന്ന സൂസമ്മ (നീണ്ട­കഥ­ അദ്ധ്യായം - 5: സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്

Published on 24 September, 2016
മിനി­ക്കുട്ടിയെന്ന സൂസമ്മ (നീണ്ട­കഥ­ അദ്ധ്യായം - 5: സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്
മൂന്നു മാസ­ങ്ങള്‍ക്കു­ശേ­ഷം, ഒരു ദിവസം പുരോ­ഹി­തന്‍ മത്താ­യി­ച്ചേ­ട്ടനെ പള്ളി­യി­ലേക്ക് വിളി­പ്പി­ച്ചു. സൂസ­മ്മയ്ക്ക് നേഴ്‌സിംഗ് പരി­ശീ­ല­ന­ത്തി­നുള്ള അഡ്മി­ഷന്‍ ശരി­യാ­യി­ട്ടു­ണ്ട്. വടക്കെ ഇന്‍ഡ്യ­യി­ലുള്ള ഒരു കത്തോ­ലിക്കാ ആശു­പ­ത്രി­യോടു ചേര്‍ന്നുള്ള നേഴ്‌സിംഗ് സ്കൂള്‍. നാലു വര്‍ഷത്തെ ട്രയി­നിം­ഗ്. മൂന്നാ­ഴ്ച­കള്‍ക്കകം യാത്ര­യാ­ക­ണം. ട്രയി­നിംഗ് ആരം­ഭി­ച്ചു­ക­ഴി­ഞ്ഞാല്‍ ആദ്യത്തെ മൂന്നു­മാസം അല­വന്‍സായി ഒന്നും ലഭി­ക്കു­ക­യി­ല്ല. അതു­ക­ഴി­ഞ്ഞാല്‍, സ്വന്ത ആവ­ശ്യ­ങ്ങള്‍ക്കായി അല്പം തുക ലഭിച്ചു തുട­ങ്ങും. യാത്ര­യ്ക്കു­വേണ്ട ടിക്കറ്റു എടു­ക്ക­ണം. അത്യാ­വ­ശ്യ­ത്തി­നു­ള്ള സാധ­ന­ങ്ങ­ളൊക്കെ വാങ്ങ­ണം. പക്ഷെ അതിനു പണ­മെ­വി­ടെ. വല്ല­പ്പോഴും കിട്ടുന്ന കൂലി­പ്പ­ണി, സാറാ­മ്മ­ച്ചേ­ട്ടത്തി വീട്ടു­ജോലി ചെയ്തു­ണ്ടാ­ക്കുന്ന ചെറിയ വരു­മാ­നം. ഇതു മാത്ര­മാണ് തല്ക്കാ­ലത്തെ ഉപ­ജീ­വ­ന­മാര്‍ഗ്ഗം. എങ്കിലും തങ്ങ­ളുടെ മക­ളു­ടെ, ഒപ്പം കുടും­ബ­ത്തിന്റെ ഒരു നല്ല ഭാവി­ക്കു­വേണ്ടി തല്ക്കാലം ഈ പണം കണ്ടെ­ത്ത­ണം. ആ വന്ദ്യ­പു­രോ­ഹി­തന്റെ ആത്മാര്‍ത്ഥ­തയ്ക്കു മത്തായി നന്ദി പറ­ഞ്ഞു. ഉടനെ തന്നെ സൂസ­മ്മയെ വിവരം അറി­യി­ക്കാ­നായി അയാള്‍ വീട്ടി­ലേക്കു നട­ന്നു.

കുടും­ബ­ത്തില്‍ ഒരു പുതിയ സന്തോഷം ഒപ്പം മാതാ­പി­താ­ക്ക­ളെയും കൂട­പ്പി­റ­പ്പി­നെയും പിരി­യു­ന്ന­തി­ലുള്ള വേദ­ന. എല്ലാം സൂസമ്മ ഉള്ളി­ലൊ­തു­ക്കി. സാറാ­മ്മ­ച്ചേ­ട­ത്തി­യുടെ കഴു­ത്തില്‍ കിട­ക്കുന്ന ഒരു പവന്റെ മിന്നു­മാ­ല­യാണ് ആ കുടും­ബ­ത്തിലെ ആകെ വില­യേ­റിയ ഒരു വസ്തു. പിറ്റെ­ദി­വസം തന്നെ അവര്‍ ആ മിന്ന് ഒരു നൂലില്‍കോര്‍ത്ത് കഴു­ത്തി­ല­ണ­ഞ്ഞു. മാല­പ­ണയം വച്ചു കിട്ടുന്ന പണം കൊണ്ട് സൂസ­മ്മ­യുടെ യാത്ര­യ്ക്കുള്ള ടിക്കറ്റും അത്യാ­വ­ശ്യ­സാ­ധ­ന­ങ്ങളും വാങ്ങാന്‍ തീരു­മാ­ന­മാ­യി.

താന്‍ വളര്‍ന്ന ഗ്രാമവും അവി­ടുത്തെ കുറെ നല്ല ആളു­കളും മാത്ര­മ­ട­ങ്ങുന്ന ഒരു ലോക­മാ­യി­രുന്നു സൂസ­മ്മയ്ക്ക് ഇന്നു­വരെ പരി­ച­യം. അവളെ ഒറ്റയ്ക്ക് എങ്ങിനെ അന്യ­നാ­ട്ടി­ലേക്ക് പറ­ഞ്ഞു­വി­ടും. സാറാ­മ്മ­ച്ചേ­ട­ത്തിയും മത്താ­യി­ച്ചേ­ട്ടനും അക്കാ­ര്യ­ത്തില്‍ അല്പം ആശ­ങ്കാ­കു­ല­രാ­ണ്. സൂസ­മ്മ­യോ­ടൊപ്പം നേഴ്‌സിംഗ് ട്രയി­നിംഗ് അഡ്മി­ഷന്‍ കിട്ടി­യി­രി­ക്കുന്ന രണ്ടു പെണ്‍കു­ട്ടി­ക­ളുടെ മേല്‍വി­ലാസം പുരോ­ഹി­തന്‍ നേഴ്‌സിംഗ് സ്കൂളില്‍ നിന്നും ചോദി­ച്ചു­വാ­ങ്ങി. അച്ചനും മത്താ­യി­ച്ചേ­ട്ടനും കൂടി ആ പെണ്‍കു­ട്ടി­ക­ളുടെ മാതാ­പി­താ­ക്കളെ ചെന്നു കണ്ട്, അവര്‍ക്ക് മൂന്നു­പേര്‍ക്കും­കൂടി പോകാ­നുള്ള യാത്രാ­സൗ­ക­ര്യ­ങ്ങള്‍ ചെയ്തു. മാത്ര­മ­ല്ല. ഒരു പെണ്‍കു­ട്ടി­യുടെ അമ്മാ­ച്ചന്‍, വടക്കേ ഇന്‍ഡ്യ­യില്‍ ജോലി ചെയ്യുന്ന വ്യക്തി, അവ­ധിക്കു നാട്ടില്‍ വന്നു തിരി­ച്ചു­പോ­കു­ന്നു­ണ്ട്. അയാ­ളുടെ മട­ക്കു­യാ­ത്രാ­ദി­വസം തന്നെ പെണ്‍കു­ട്ടി­കളെക്കൂടി യാത്രാ­യാ­ക്കാ­നുള്ള പരി­പാ­ടി­കള്‍ ആസൂ­ത്രണം ചെയ്തു. അങ്ങിനെ സൂസ­മ്മ­യുടെ യാത്രയ്ക്കു ദിവസം അടു­ത്തു­വ­രു­ന്നു.

തന്റെ ഓമ­ന­മ­കളെ അതി­വി­ദൂ­ര­മാ­യ, തീര്‍ത്തും അപ­രി­ചി­ത­മായ ഒരു സ്ഥല­ത്തേയ്ക്ക് അയ­യ്ക്കുന്നതില്‍ സാറാ­മ്മ­ച്ചേ­ട­ത്തി­യാണ് കൂടു­തല്‍ അസ്വ­സ്ഥഥ പ്രക­ടി­പ്പി­ച്ച­ത്. എങ്കിലും അവര്‍ തങ്ങ­ളുടെ മക്കളെ ദൈവ­ക­ര­ങ്ങ­ളി­ലര്‍പ്പിച്ചു പ്രാര്‍ത്ഥി­ച്ചു.

ആ ദിവസം സമാ­ഗ­ത­മായി. മത്താ­യി­ച്ചേ­ട്ടന്‍ മക­ളു­മായി തലേ­ദി­വ­സം­ത­ന്നെ, സൂസ­മ്മ­യോ­ടൊപ്പം പോകുന്ന പെണ്‍കു­ട്ടി, സെലീ­നാ­യുടെ വീട്ടി­ലെ­ത്തി­യി­രു­ന്നു. മകള്‍ക്കു­വേണ്ട എല്ലാ ഉപ­ദേ­ശ­ങ്ങളും ആ പിതാവ് നല്കി­ക്കൊ­ണ്ടേ­യി­രു­ന്നു. മകള്‍ ട്രെയി­നി­ലേക്കു കയ­റു­ന്ന­തി­നു­മുമ്പ് അയാള്‍ മക­ളുടെ നെറു­ക­യില്‍ കൈവച്ച് അനു­ഗ്ര­ഹി­ച്ചു. ട്രെയിന്‍ കണ്ണില്‍നിന്നും മറ­യു­ന്ന­തു­വരെ മത്താ­യി­ച്ചേ­ട്ടനും സൂസ­മ്മ­യോ­ടൊപ്പം യാത്ര ചെയ്യുന്ന പെണ്‍കു­ട്ടി­ക­ളുടെ മാതാ­പി­താ­ക്കളും നോക്കി­നി­ന്നു. പിന്നീട് വിങ്ങുന്ന ഹൃദ­യ­വു­മായി അവര്‍ പിരി­ഞ്ഞു.

മത്താ­യി­ച്ചേ­ട്ടന്‍ തിരിച്ചു വീട്ടി­ലെ­ത്തി­യ­പ്പോള്‍ സാറാ­മ്മ­ച്ചേ­ട്ടത്തി തുടി­ക്കുന്ന ഹൃദ­യവും നിറഞ്ഞ കണ്ണു­ക­ളു­മായി വരാ­ന്ത­യില്‍ കാത്തി­രി­ക്കു­ന്നു. ഒന്നിനു പിറഖെ ഒന്നായി മക­ളുടെ യാത്രാ­കാ­ര്യ­ങ്ങ­ളെ­പ്പറ്റി ആ പാവം മാതാവ് ഉത്ക്ക­ണ്ഠാ­പൂര്‍വ്വം ചോദ്യ­ങ്ങള്‍ ഉന്ന­യി­ച്ചു. ""എന്റെ പൊന്നു­മോളെ കര്‍ത്താവ് നോക്കി­ക്കൊ­ള്ളും. ദൈവമെ കൈവി­ട­രു­തെ.'' ഈ പ്രാര്‍ത്ഥ­ന­യോടെ അവര്‍ വീട്ടി­നു­ള്ളി­ലേ­ക്കു­പോ­യി. തിരു­ക്കു­ടും­ബ­ത്തിന്റെ ചിത്ര­ത്തി­നു­മു­മ്പില്‍ മെഴു­കു­തിരി തെളിച്ചു മുട്ടി­ന്മേല്‍ നിന്നു പ്രാര്‍ത്ഥന തുടര്‍ന്നു.

(തു­ട­രും) 
മിനി­ക്കുട്ടിയെന്ന സൂസമ്മ (നീണ്ട­കഥ­ അദ്ധ്യായം - 5: സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക