Image

സുകുമാരിയമ്മയുടെ മുന്നറിയിപ്പ് നിരസിച്ചതിന് വലിയ വില നല്കേണ്ടിവന്നു; ലിസി

Published on 24 September, 2016
സുകുമാരിയമ്മയുടെ മുന്നറിയിപ്പ് നിരസിച്ചതിന് വലിയ വില നല്കേണ്ടിവന്നു; ലിസി

വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യജീവിതം ലിസിയും പ്രിയദര്‍ശനും അവസാനിപ്പിച്ചിരിക്കുന്നു. 24 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചതോടെ പത്രക്കുറിപ്പു വഴി ലിസി തന്നെയായിരുന്നു വാര്‍ത്ത എല്ലാവരേയും അറിയിച്ചിരുന്നത്. കോടതിക്ക് അകത്തും പുറത്തും പരസ്പരബഹുമാനമില്ലാത്തതും ബഹളങ്ങളും നിറഞ്ഞതായിരുന്നു ഞങ്ങളുടെ വിവാഹമോചനം എന്ന് ലിസി സൂചിപ്പിച്ചിരുന്നു. എന്നാല്‍, പ്രിയനെ വിവാഹം കഴിക്കുന്നതില്‍നിന്ന് നടി സുകുമാരി വിലക്കിയിരുന്നതായി അവര്‍ വെളിപ്പെടുത്തി.

പ്രിയനുമായുള്ള പ്രണയം തലയ്ക്കു പിടിച്ച സമയം. എന്റെ ഇരുപതാംവയസില്‍, ചതിക്കപ്പെട്ടതിന്റെ നോവില്‍ മനംനൊന്ത് ജീവിതം തീര്‍ന്നുവെന്ന് കരുതിയ നാളുകളിലാണ് കുക്കുമ്മ (സുകുമാരിയെ ലിസി വിളിച്ചിരുന്നത്) എന്നെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. അന്ന് ഞാന്‍ സിനിമയില്‍ തിളങ്ങിനില്ക്കുന്ന സമയം. അന്ന് വിവാഹക്കാര്യത്തില്‍ ഞാന്‍ തീരുമാനമെടുത്തപ്പോള്‍ കുക്കുമ്മാ എന്നോടു പറഞ്ഞു, നിനക്ക് വെറും 22 വയസല്ലേയുള്ളു. ആദ്യം നിന്റെ കരിയര്‍ നന്നായി ഒരു നിലയിലാകട്ടെ. എന്നിട്ട് മതി വിവാഹം. എന്നിട്ടും എന്റെ മനസ് മാറിയില്ല. അപ്പോള്‍ അവര്‍ പറഞ്ഞു, മോളെ ഒപ്പം താമസിച്ചുതുടങ്ങിയാലേ ഒരു പുരുഷന്റെ യഥാര്‍ത്ഥ സ്വഭാവം മനസിലാകൂ. ലിസി പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക