Image

പാകിസ്താന് ശക്തമായ മറുപടി നല്‍കുമെമെന്ന് പ്രധാനമന്ത്രി

Published on 25 September, 2016
പാകിസ്താന് ശക്തമായ മറുപടി നല്‍കുമെമെന്ന്  പ്രധാനമന്ത്രി

 ഉറി ഭീകരാക്രമണത്തില്‍ പാകിസ്താന് ശക്തമായ മറുപടി നല്‍കുമെമെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.

സൈന്യം വാക്കുകളിലല്ല പ്രവൃത്തിയിലാണ് വിശ്വസിക്കുന്നതെന്നും മോദി പറഞ്ഞു. കശ്മീരിലെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരാണ്. അവിടെ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പഠിക്കാനാകണം. സമാധാനം പുനസ്ഥാപിക്കാനാണ് സേന ശ്രമിക്കുന്നതെന്നും മോദി പറയുന്നു. 

ഉറിയിലേതുപോലെയുള്ള ആക്രമണങ്ങള്‍ ഇനി ഉണ്ടാകില്ലെന്നും ഇത്തരം ആക്രമണങ്ങള്‍ സൈന്യം പരാജയപ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക