Image

ബാബുവിനെതിരെ നടന്ന അന്വേഷണം പകപോക്കല്‍: സുധീരന്‍

Published on 25 September, 2016
ബാബുവിനെതിരെ നടന്ന അന്വേഷണം പകപോക്കല്‍:  സുധീരന്‍

തിരുവനന്തപുരം: മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരെ നടന്ന വിജിലന്‍സ് അന്വേഷണം പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ഇത്രനാളും അന്വേഷണം നടത്തിയിട്ടും ജനങ്ങളെ ബോധിപ്പിക്കാവുന്ന ഒരു തരത്തിലുള്ള  തെളിവുപോലും കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല.

വിജിലന്‍സ് അന്വേഷണത്തെ കുറിച്ച് കുറച്ചുകൂടി കൃത്യത വരട്ടെയെന്നുള്ളത് കൊണ്ടാണ് ഇത്രനാളും ഈ വിഷയത്തില്‍ പ്രതികരിക്കാതിരുന്നതെന്നും വി.എം സുധീരന്‍ പറഞ്ഞു.  കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബാബുവിനെതിരെ നടക്കുന്ന പകപോക്കല്‍ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടും. ഇതില്‍ കോണ്‍ഗ്രസില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്നും സുധീരന്‍ പറഞ്ഞു. 

ബി.ജെ.പി കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ശ്രമിക്കുകയാണ്. കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്ന അമിത്ഷാ യുടെ പ്രഖ്യാപനം മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണെന്നും സുധീരന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക