Image

വി. മദര്‍ തെരേ­സ­ കാരു­ണ്യ­ത്തിന്റെ പ്രതീകം : മാര്‍ ജോസഫ് കല്ല­റ­ങ്ങാട്ട്

Published on 25 September, 2016
വി. മദര്‍ തെരേ­സ­ കാരു­ണ്യ­ത്തിന്റെ പ്രതീകം : മാര്‍ ജോസഫ് കല്ല­റ­ങ്ങാട്ട്
പാലാ: കാരു­ണ്യ­ത്തിന്റെ പ്രതീ­ക­മാണ് മദര്‍ തെരേ­സ­യെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ല­റ­ങ്ങാട്ട് പറ­ഞ്ഞു. സുവി­ശേ­ഷ­ത്തിന്റെ വ്യാഖ്യാ­ന­മാണ് കരു­ണ. ആ കരു­ണ­യുടെ മനു­ഷ്യ­രൂ­പ­മാണ് മദര്‍ തെരേ­സ. പാലാ രൂപ­തയില്‍ ആദ്യ­മായി കയ്യൂര്‍ ക്രിസ്തു­രാജ് പള്ളി­യില്‍ മദര്‍ തെരേ­സ­യുടെ തിരു­ശേ­ഷിപ്പ് പ്രതി­ഷ്ഠിച്ച് സംസാ­രി­ക്കു­ക­യാ­യി­രുന്നു ബിഷ­പ്. മനു­ഷ്യ­നില്‍ ദൈവത്തെ ദര്‍ശിച്ച വ്യക്തി­യാ­യി­രുന്നു മദര്‍ തെരേ­സ. കാരു­ണ്യ­ത്തിന്റെ ഈ വര്‍ഷ­ത്തില്‍ മദര്‍ തെരേ­സ­യുടെ വിശുദ്ധ പദവി ദൈവ­നി­യോ­ഗ­മാ­ണ്. തിരു­ശേ­ഷി­പ്പു­കള്‍ സ്ഥാപി­ക്കു­മ്പോള്‍ രണ്ടാ­യിരം വര്‍ഷത്തെ ക്രൈസ്ത­വ­പാ­ര­മ്പ­ര്യ­ത്തോട് സഭ ചേര്‍ന്നുനില്‍ക്കു­ക­യാ­ണ്.

തിരു­ശേ­ഷി­പ്പു­കള്‍ സ്ഥാപി­ക്കു­ന്നിടം തീര്‍ത്ഥാ­ട­ന­കേ­ന്ദ്ര­മാ­ണ്. മദര്‍ തെരേ­സ­യുടെ അസ്ഥി­യുടെ അംശ­മാണ് കയ്യൂര്‍ പള്ളി­യിലെ തിരു­ശേ­ഷി­പ്പ്. തിരു­ശേ­ഷിപ്പു പ്രദക്ഷി­ണ­ത്തിന് മാര്‍ ജോസഫ് പള്ളി­ക്കാ­പ­റ­മ്പില്‍ മുഖ്യ­കാര്‍മ്മി­കത്വം വഹി­ച്ചു. മാര്‍ ജോസഫ് കല്ല­റ­ങ്ങാട്ട് വി. കുര്‍ബാന അര്‍പ്പി­ച്ചു. മോണ്‍ ജോസഫ് കൊല്ലം­പ­റ­മ്പില്‍, ഫാ. മൈക്കിള്‍ നരി­ക്കാ­ട്ട്, ഫാ. മൈക്കിള്‍ വട്ട­പ്പ­ലം, ഫാ. ഗര്‍വ്വാ­സീസ് ആനി­ത്തോട്ടം എന്നി­വര്‍ സഹ­കാര്‍മ്മി­ക­രാ­യി­രു­ന്നു. തുടര്‍ന്ന് മദര്‍ തെരേ­സ­യോ­ടുള്ള നൊവേന നട­ന്നു. എല്ലാ ശനി­യാ­ഴ്ച­ക­ളിലും മദര്‍ തെരേ­സ­യുടെ നൊവേന കയ്യൂര്‍ പള്ളി­യില്‍ ഉണ്ടാ­യി­രി­ക്കു­മെന്ന് വികാരി ഫാ. ജോസഫ് വട­ക്കേ­മം­ഗ­ലത്ത് അറി­യി­ച്ചു.

വി.­മ­ദര്‍തെ­രേ­സ­യുടെ തിരു­ശേ­ഷിപ്പ് കയ്യൂ­­ര്‍പള്ളി­യില്‍ പ്രതി­ഷ്ഠിച്ചു

പാലാ: കനി­വിന്റെ മാലാഖ മദര്‍തെ­രേ­സ­യുടെ തിരു­ശേ­ഷിപ്പ് കയ്യൂര്‍ ക്രിസ്തു­രാജ് പള്ളി­യില്‍ സ്ഥാപി­ച്ചു. മൂന്നു­ത­ര­ത്തി­ലു­ള്ള റെലി­ക്കു­ക­ളില്‍ ഒന്നാം നിര­യില്‍ പെട്ട തിരുശേഷി­പ്പാണ് കയ്യൂ­രില്‍ പ്രതി­ഷ്ഠിച്ചത്. പാലാ രൂപ­ത­യില്‍ ആദ്യ­മാ­യാണ് ഇത്ത­ര­ത്തില്‍ മദ­റിന്റെ തിരു­ശേ­ഷിപ്പ് സ്ഥാ­പി­ക്ക­പ്പെ­ടു­ന്ന­ത്. പാലാ ബിഷപ്പ് ഹൗസില്‍ നിന്ന് നിര­വധി വാഹ­ന­ങ്ങ­ളുടെ അക­മ്പ­ടി­യോ­ടെ­യാണ് തിരു­ശേ­ഷിപ്പ് പ്രയാ­ണം ആരം­‘ി­ച്ചത്. ചട­ങ്ങു­ക­ളില്‍ ജോസ് കെ. മാണി എം.­പി., പി.­സി. ജോര്‍ജ് എം.­എല്‍.­എ., വിവിധ സമു­ദാ­യ­ങ്ങളെ പ്രതി­നി­ധീ­ക­രിച്ച് എന്‍. എസ്.­എ­സ്. ഡയ­റ­ക്ടര്‍ ബോര്‍ഡംഗം സി.­പി. ചന്ദ്രന്‍നായര്‍, എസ്.­എന്‍.­ഡി.­പി. യോഗം ഡയ­റ­ക്ടര്‍ ബോര്‍ഡംഗം പി.­എ­സ്.­ശാര്‍ങ്ധ­രന്‍, മീന­ച്ചില്‍ ഹിന്ദു­സം­ഗമം ഉപാ­ദ്ധ്യ­ക്ഷന്‍ രവീ­ന്ദ്ര­നാ­ഥ്, മരി­യ­സ­ദനം ഡയ­റ­ക്ടര്‍ സന്തോ­ഷ്, മഹാ­ത്മാ­ഗാന്ധി ഫൗണ്ടേ­ഷന്‍ ചെയര്‍മാന്‍ എബി. ജെ. ജോസ്് പാലാ ബ്ലഡ് ഫോറം കണ്‍വീനര്‍ ഷിബു തെക്കേ­മറ്റം, തുടങ്ങിയ നിര­വധി പ്രമു­ഖര്‍ തിരു­ശേ­ഷിപ്പിനുമു­മ്പില്‍ പുഷ്പാര്‍ച്ചന നടത്തി. പാലാ, പ്രവി­ത്താ­നം, ഉള്ള­നാട് വഴിയാണ് തിരു­ശേ­ഷിപ്പ് പ്രയാണം കയ്യൂര്‍ ക്രിസ്തു­രാജ് ദൈവാ­ല­യ­ത്തില്‍ എത്തി­ച്ചേര്‍ന്നത്. തിരു­ശേ­ഷിപ്പ് പ്രയാ­ണ­ത്തിനും പ്രതി­ഷ്ഠയ്ക്കും കയ്യൂര്‍ പള്ളി വികാരി ഫാ. ജോസഫ് വട­ക്കേ­മം­ഗ­ല­ത്ത്, കെ.­സി.­വൈ.­എം. പാലാ­ രൂ­പത ഡയ­റ­ക്ടര്‍ ഫാ. ജോസഫ് ആല­ഞ്ചേ­രി, ട്രസ്റ്റി­മാ­രായ ജോജോ വറ­വു­ങ്കല്‍, ജോര്‍ജ് കാഞ്ഞി­ര­ത്തും­കു­ന്നേല്‍, ബിജോ അട­യ്ക്കാ­പ്പാ­റ, കെ.­സി.­വൈ.­എം. പാലാ­രൂ­പതാ പ്രസി­ഡന്റ് ജിനു മാത്യു മുട്ട­പ്പ­ള്ളില്‍, ജന­റല്‍ സെക്ര­ട്ടറി അമല്‍ ജോര്‍ജ്, അഞ്ജു ട്രീസ, ആല്‍ബിന്‍ ഞായര്‍കു­ളം, അനില്‍ പുത്തന്‍പുര, അഞ്ജന സന്തോ­ഷ്, ജോണ്‍സ് ജോസ്, സെബാ­സ്റ്റ്യന്‍ എന്നി­വര്‍ നേതൃത്വം നല്‍കി.

വി. മദര്‍ തെരേ­സ­ കാരു­ണ്യ­ത്തിന്റെ പ്രതീകം : മാര്‍ ജോസഫ് കല്ല­റ­ങ്ങാട്ട്വി. മദര്‍ തെരേ­സ­ കാരു­ണ്യ­ത്തിന്റെ പ്രതീകം : മാര്‍ ജോസഫ് കല്ല­റ­ങ്ങാട്ട്വി. മദര്‍ തെരേ­സ­ കാരു­ണ്യ­ത്തിന്റെ പ്രതീകം : മാര്‍ ജോസഫ് കല്ല­റ­ങ്ങാട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക