Image

ഒരു ശക്തിക്കും കശ്‌മീരിനെ ഭാരതത്തില്‍ നിന്നും അടര്‍ത്തി മാറ്റാനാവില്ലന്ന്‌ അമിത്‌ ഷാ

Published on 25 September, 2016
ഒരു ശക്തിക്കും കശ്‌മീരിനെ ഭാരതത്തില്‍ നിന്നും അടര്‍ത്തി മാറ്റാനാവില്ലന്ന്‌ അമിത്‌ ഷാ

കോഴിക്കോട്‌: കശ്‌മീര്‍ വിട്ടുകിട്ടുമെന്ന്‌ ആരും പ്രതീക്ഷിക്കേണ്ടെന്ന്‌ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ. കശ്‌മീര്‍ ഭാരതത്തിന്റെ പ്രധാന ഭാഗം തന്നെയാണ്‌. ലോകത്തിലെ ഒരു ശക്തിക്കും കശ്‌മീരിനെ ഭാരതത്തില്‍ നിന്നും അടര്‍ത്തി മാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്ട്‌ ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത്‌ഷാ. ഭീകരവാദത്തെ എന്തുവിലകൊടുത്തും ചെറുക്കും. ഭീകരവാദം എവിടെനിന്നു വന്നാലും ബിജെപി സര്‍ക്കാര്‍ അതിനെതിരെ പോരാടും.

 ഉറിയിലെ ആക്രമണം കൊണ്ട്‌ ഭാരതത്തെ തോല്‍പ്പിക്കാമെന്നു കരുതുന്നവര്‍ മൂഢന്മാരാണ്‌. ഭീകരവാദത്തെ പാക്കിസ്ഥാന്‍ പരസ്യമായി പിന്തുണയ്‌ക്കുകയാണ്‌. ഭീകരരെ തറപറ്റിക്കും. ഭീകരവിരുദ്ധ പോരാട്ടം എളുപ്പത്തില്‍ അവസാനിക്കുന്നതല്ല. എത്ര നീണ്ട പോരാട്ടമായാലും അന്തിമ വിജയം ഭാരതത്തിന്റേതായിരിക്കും.

കശ്‌മീര്‍ പ്രശ്‌നത്തില്‍ ഭാരതം ചര്‍ച്ചയ്‌ക്കു തയ്യാറാണ്‌. എന്നാല്‍, രാജ്യത്തെയും രാജ്യത്തിന്റെ സംസ്‌കാരത്തെയും മാനിക്കുന്നവരുമായി മാത്രമേ ചര്‍ച്ചയുള്ളൂ.  അമിത്‌ഷാ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക