Image

ചിത്രകാരി മഹിജ ചന്ദ്രന്‍ അന്തരിച്ചു

Published on 25 September, 2016
ചിത്രകാരി മഹിജ ചന്ദ്രന്‍ അന്തരിച്ചു
തൃശൂര്‍ : പ്രശസ്‌ത ചിത്രകാരിയും ശില്‍പ്പിയും കൊല്ലം സ്വദേശിനിയുമായ മഹിജ ചന്ദ്രന്‍ അന്തരിച്ചു. ഞായറാഴ്‌ച രാവിലെ ഏഴിന്‌ ഡല്‍ഹി ഗംഗാറാം ആശുപത്രിയിലായിരുന്നു അന്ത്യം. മസ്‌തിഷ്‌കാഘാതത്തെത്തുടര്‍ന്ന്‌ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

മെഹ്‌റോളിയിലെ വാടകവീട്ടിലായിരുന്നു മഹിജയുടെ താമസം. രണ്ടു വര്‍ഷം മുമ്പ്‌ ഡല്‍ഹിയിലെത്തിയ അവര്‍ ട്യൂഷന്‍ അധ്യാപികയായും മറ്റും ജോലി ചെയ്‌തുവരികയായിരുന്നു. വാടകവീട്ടില്‍ ഒറ്റയ്‌ക്കായിരുന്നു താമസം. തല കറങ്ങി വീണ മഹിജ രണ്ടു ദിവസം വീടിനുള്ളില്‍ കിടന്നു. പിന്നീടാണ്‌ അയല്‍ക്കാര്‍ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചത്‌. 

നിര്‍ധന കുടുംബാംഗമായ മഹിജയ്‌ക്ക്‌ അമ്മയും സഹോദരനുമാണ്‌ ഉള്ളത്‌. ആശുപത്രിയില്‍ ഒരു ദിവസം ചെലവിനായിഅരലക്ഷത്തോളം രൂപ വേണ്ടിവന്നിരുന്നു. സാമ്പത്തികശേഷിയില്ലാത്തതിനാല്‍ സുമനസുകളില്‍നിന്ന്‌ സഹായം തേടിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക