Image

ഭാരത സൈന്യത്തില്‍ പൂര്‍ണ്ണ വിശ്വാസം: പ്രധാനമന്ത്രി

Published on 25 September, 2016
ഭാരത സൈന്യത്തില്‍ പൂര്‍ണ്ണ വിശ്വാസം: പ്രധാനമന്ത്രി
കോഴിക്കോട്‌: ഉറി ഭീകരാക്രമണത്തില്‍ വീരമ്യുത്യൂ വരിച്ച സൈനികര്‍ക്ക്‌ ആദരമര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍കി ബാത്ത്‌. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശിക്ഷിക്കപ്പെടുമെന്നും പ്രധാനമന്ത്രി ഉറപ്പ്‌ നല്‍കി.

കശ്‌മീരില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ അവരുടെ പ്രിയപ്പെട്ടവര്‍ക്ക്‌ മാത്രമല്ല, രാജ്യത്തിന്റെ തന്നെ തീരാനഷ്ടാമെന്നു പ്രധാനമന്ത്രി പറഞ്ഞു. നമ്മള്‍ രാജ്യസ്‌നേഹം പറയുമ്പോള്‍ സൈനികര്‍ അത്‌ പ്രവര്‍ത്തനത്തില്‍ കൊണ്ടു വരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഭാരത സേനയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അവരെയോര്‍ത്ത്‌ അഭിമാനിക്കുന്നുവെന്നും മോദി പറഞ്ഞു.

ഐക്യം, യോജിപ്പ്‌, സമാധാനം ഇവയാണ്‌ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വികസനത്തിലേക്കു നീങ്ങുന്നതിനും ആവശ്യമായവയെന്നും മോദി കശ്‌മീര്‍ ജനതയോട്‌ ആഹ്വാനം ചെയ്‌തു. കശ്‌മീര്‍ ജനതയെ സംരക്ഷിക്കുകയെന്നത്‌ അവിടുത്തെ ഭരണകൂടത്തിന്റെ കടമയാണെന്നും മോദി പറഞ്ഞു.

മന്‍കി ബാത്തിലൂടെ പാരാലിംപിക്‌സില്‍ മെഡല്‍ നേടിയവരെ പ്രധാനമന്ത്രി ഒരിക്കല്‍ കൂടി അഭിനന്ദിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക