Image

അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ പരാമര്‍ശം; സുഗതകുമാരിക്കെതിരെ സോഷ്യല്‍ മീഡിയ

Published on 25 September, 2016
അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ  പരാമര്‍ശം; സുഗതകുമാരിക്കെതിരെ സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം അന്യസംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റമാണെന്നും ഇത്‌ കേരളത്തെ വന്‍ ദുരന്തത്തിലേക്കാണ്‌ നയിക്കുകയെന്നതടക്കമുള്ള സുഗതകുമാരിയുടെ  പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ.

സുഗതകുമാരിയുടെ പ്രസ്‌താവന അപമാനകരമാണെന്നും തൊട്ടടുത്ത നില്‍ക്കുന്ന മനുഷ്യരെ പോലും സഹജീവികളായി കാണാന്‍ കഴിയാത്ത കവിയത്രി സാംസ്‌കാരിക ദുരന്തമാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

സുഗത കുമാരിയുടെ വാക്കുകള്‍:
കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമായിരിക്കും അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ ക്രമാതീതമായ കുടിയേറ്റം. സാംസ്‌ക്കാരികമായി വന്‍ ദുരന്തത്തിലേക്കാണ്‌ ഇത്‌ കേരളത്തെ കൊണ്ട്‌ ചെന്നെത്തിക്കുക. നമുക്ക്‌ സാംസ്‌ക്കാരികമായി ഒരു തരത്തിലും പൊരുത്തപ്പെടാന്‍ പറ്റാത്തവരാണ്‌ ഇവിടെ ജോലിക്കായി എത്തുന്നത്‌.

വിദ്യഭ്യാസ നിലവാരം കുറഞ്ഞവര്‍ മാത്രമല്ല, ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമാണ്‌. ഇവരില്‍ അധികവും. അവര്‍ ഇവിടെ വീടും വെച്ച്‌ ഇവിടെ നിന്ന്‌ കല്ല്യാണവും കഴിച്ച്‌ ഇവിടുത്തുകാരായി മാറും

ഇതര സംസ്ഥാന തൊഴിലാളികള്‍ അധികമായി വരുന്നത് അപകടമാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കവയിത്രി സുഗതകുമാരി. കേരളം ചെറിയ സംസ്ഥാനമാണ്. ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളെ താങ്ങാനുള്ള ശേഷി സംസ്ഥാനത്തിനില്ലെന്നും അവര്‍ പറഞ്ഞു.

അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരായ വംശീയ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുഗതകുമാരിയുടെ പ്രതികരണം. അന്യസംസ്ഥാന തൊഴിലാളികളുടെ വെള്ളം, കിടപ്പാടം, ആഹാരം, മാലിന്യസംസ്‌കരണം തുടങ്ങിയ ആവശ്യങ്ങള്‍ കേരളത്തിന്റെ വാഹകശേഷിക്ക് അപ്പുറമാണ്. ഇതര സംസ്ഥാനക്കാരുടെ വരവ് വര്‍ധിച്ച് ഒടുക്കം ഒരപകടം ഉണ്ടായാല്‍ ആര് ഉത്തരവാദിത്തം വഹിക്കുമെന്നും സുഗതകുമാരി ചോദിച്ചു.

വിമര്‍ശിക്കുന്നവര്‍ തന്റെ ജീവിതം കുടി പരിശോധിക്കണമെന്ന് നവമാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായി സുഗതകുമാരി പറഞ്ഞു. താന്‍ മനുഷ്യവിരോധി ആണോയെന്ന് തന്റെ ജീവിതത്തില്‍ നിന്ന് അവര്‍ മനസിലാക്കട്ടെയെന്നും സുഗതകുമാരി പറഞ്ഞു. പ്രമുഖ പത്രത്തിന്റെ വാചകമേളയില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയിലായിരുന്നു വിവാദ പരാമര്‍ശം. 




അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ  പരാമര്‍ശം; സുഗതകുമാരിക്കെതിരെ സോഷ്യല്‍ മീഡിയ
Join WhatsApp News
Somarajan Panicker 2016-09-25 10:55:21

(from facebook)

ഫെസ് ബുക്കിലെ പ്രതികരണങ്ങൾ പലപ്പോഴും 
" ആരെങ്കിലും എന്തെങ്കിലും പറഞ്ഞു "
എന്നോ കേട്ടുകേഴ്വി യെ അടിസ്ഥാനപ്പെടുത്തിയോ സ്ഥിരീകരണം ഇല്ലാത്ത വാർത്തകളേ ആശ്രയിച്ചൊ ഒക്കെ ആയിരിക്കും .

ശ്രീമതി സുഗതകുമാരിയുടെ അഭിപ്രായം എന്നു പറഞ്ഞു അച്ചടിച്ചു വന്നതു അവർ എതെങ്കിലും പൊതുയോഗത്തിൽ പറഞ്ഞതാണോ ലേഖനത്തിൽ എഴുതിയതാണോ എന്നൊന്നും വ്യക്തമല്ല .

ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ധാരാളമായി വരികയും ഇവിടെ നമുക്കു ചെയ്യാൻ മനസ്സില്ലാത്ത ജോലികൾ സന്തോഷമായി ചെയ്തു ജീവിതമാർഗ്ഗം കണ്ടെത്തുന്നു എന്നതു ഒരു വസ്തുത ആണു . അവർക്കു തൽക്കാലം വോട്ടവകാശം ഇല്ലാത്തതിനാൽ അവർക്കു വേണ്ടി സംസാരിക്കാനോ അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനോ നമ്മുടെ രാഷ്ട്രീയ പാർട്ടികൾക്കു സമയമോ താൽപ്പര്യമോ ഇല്ല എന്നതു സത്യമാണു .

ആരെയും വ്യക്തിഹത്യ നടത്താതെ ഒരു വിഷയത്തിലെ സങ്കീർണ്ണതകളേയും സത്യങ്ങളേയും അവലോകനം ചെയ്യാൻ നമ്മൾ ശീലിക്കുക തന്നെ വേണം . ഒരു വിഷയത്തിൽ ഉള്ള വിയോജിപ്പു പ്രകടിപ്പിക്കുന്നതു അതു പറഞ്ഞ ആളേ പരിധി വിട്ടു അധിക്ഷേപിച്ചു കൊണ്ടാവരുതു . അതു വില കുറഞ്ഞ ഒരു സമീപനം ആണു . വാർത്തകൾ സാധിക്കുമെങ്കിൽ സത്യമാണോ എന്നു ആദ്യം ഒന്നു അന്വേഷിക്കുകയും വേണം .

എന്തെങ്കിലും ഒരു വാർത്ത കേട്ടാലുടൻ അതിൽ ഉൾപ്പെട്ട വ്യക്തികളേ അധിക്ഷേപിക്കാനും വ്യക്തിഹത്യ നടത്താനും ഉള്ള ഒരു പ്രവണത ഇന്നു ഫെസ് ബുക്കിൽ വളരെ വ്യാപകം ആണു . ശ്രീമതി സുഗതകുമാരി പറഞ്ഞു എന്നു ഉത്തമ വിശ്വാസത്തിൽ അവരുടെ അഭിപ്രായത്തോടു വിയോജിക്കാം . എതിർക്കാം . അത്തരം വിമർശനങ്ങൾ നടത്തുമ്പോൾ അതിനു ആധാരമായി വന്ന വാർത്ത സത്യം ആണു എന്നു ഉറപ്പു വരുത്തണം എന്നു മാത്രം .

കുറെക്കാലം മുൻപു ഗായകൻ യേശുദാസ് ഒരു ചടങ്ങിൽ കുട്ടികൾ അഭ്യർഥിച്ചിട്ടും കാറിൽ നിന്നും ചാറ്റമഴ കാരണം പുറത്തിറങ്ങാൻ വിസമ്മതിച്ചു സ്ഥലം വിട്ടു എന്നു പറഞ്ഞു വ്യാപകമായി അദ്ദേഹത്തിനെതിരെ വിമർശനങ്ങൾ അഴിച്ചു വിട്ടു . എല്ലാം കെട്ടടങ്ങിയപ്പോൾ ആണു ആ വാർത്ത അസത്യം ആണു മനസ്സിലായതു . എറിഞ്ഞ ചെളി തിരിച്ചെടുക്കാൻ പറ്റില്ലല്ലൊ .

എതോ ഒരു സ്വാമി വേദിയിൽ തന്റെ ഒപ്പം സ്ത്രീകളേ ഇരുത്താൻ പാടില്ല എന്നു പറഞ്ഞു അഴിച്ചു വിട്ട കോലാഹലവും സ്വാമി വരാത്ത ഒരു യോഗം അലങ്കോലം ആക്കിയതും മറന്നിട്ടില്ല .സത്യം എന്തായിരുന്നു എന്നു ആർക്കറിയാം .

എതു വിഷയത്തിലും അതിവൈകാരികതയോടെ കേട്ട പാതി കേൾക്കാത്ത പാതി പ്രതികരിക്കുന്ന ഒരു ശീലം പലപ്പോഴും അപകടകരം ആകാം .

കേരളത്തിൽ ഇന്നുള്ള 25 ഒ 30 ഒ ലക്ഷം ഇതര സംസ്ഥാന തൊഴിലാളികൾ ഇന്നു കേരളത്തിന്റെ അവിഭാജ്യ ഘടകം തന്നെയാണു . നമ്മുടെ വൈവിധ്യമാർന്ന ഭാരതീയ സംസ്കാരത്തിന്റെ അടയാളം ആണു .

അതേ സമയം ആ സമൂഹം നേരിടുന്ന വെല്ലുവിളികളും പ്രശ്നങ്ങളും നിരവധി ആണു . അതാതു സംസ്ഥാനങ്ങളിലെ സ്ഥിതി ശോചനീയം ആയതിനാൽ ആണു മെച്ചപ്പെട്ട തൊഴിൽ അവസരങ്ങളും ജീവിത സൗകര്യങ്ങളും തേടി അവർ കേരളത്തിൽ എത്തുന്നതു .

താൻ പറഞ്ഞതും അതു റിപ്പോർട്ട് ചെയ്തതും തന്റെ ഭാഷ അല്ല എന്നു ഇന്നു ശ്രീമതി സുഗതകുമാരി ഒരു വിയോജനക്കുറിപ്പിൽ വിശദീകരിച്ചു എന്നു ഞാൻ മനസ്സിലാക്കുന്നു .

ശ്രീമതി സുഗതകുമാരി ആവട്ടെ , ശ്രീമതി വൽസല ആവട്ടെ അവർക്കു ശരി എന്നോ ന്യായം എന്നോ തോന്നുന്ന ഒരഭിപ്രായം പറഞ്ഞെന്നു വരാം . അതു മാദ്ധ്യമങ്ങൾ അവർക്കു തോന്നുന്ന രീതിയിൽ എരിവും പുളിയും ചേർത്തു റിപ്പോർട്ട് ചെയ്തു എന്നു വരാം . അതു കെട്ടാലുടൻ ചെളിവെള്ളം നിറച്ച ബക്കറ്റുമായി പായുന്നതു സ്വന്തമായും സ്വതന്ത്രമായും ചിന്തിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ശരാശരി മലയാളിക്കു ഒട്ടും യോജിക്കുന്ന രീതി അല്ല .

എതിർക്കാം ...വിയോജിക്കാം ..ആരെയും ആരോടും ..
പക്ഷേ സംയമനവും കുറച്ചു ബഹുമാനവും പാലിച്ചു വേണം .

ശുഭദിനം .

Donald 2016-09-26 12:34:06

Do you have a problem in resolving this matter?   Build a wall around Kerala and control the illegal emigration or immigration in your state.   When I am trying to build wall between Mexico and America, literally it is for everyone who is suffering by illegal emigration throughout the world.   I know lots of Malyalees want this.  Tom, Koovalor , and Moothaappan are going to be on board with me on this matter.   Once you build the wall in Kerala, you all can return to your country and live there haply ever after.  Now, you are suffering too much by living here and interfering in the issues there.   Look at SchCst; I don’t think he has peaceful life here.  He is always worried about Kerala or India.    My dear friends once I become President, I will end your suffering once for all.  I will pick you up and ship you out of this country and that will be the end of your double life you have been leading for quite some time.  I don’t want any of you vote.  Please get on to the bandwagon of Hillary Rotten Clinton. 

Don’t forget to watch the debate this evening.  I will have surprise for you all. 


SchCast 2016-09-26 10:43:18

Immigration and Emigration have been the two intertwining and inseparable branches in the tree of humanity. From times immemorial, people as individuals, families and in masses travelled from one place to another. As the facilities for modern travel increased, the number of travelers  also increased. The thrust of economic engines behind this phenomenon must be recognized as well.

The gifted writer Sugatha Kumari just remarked that the other side of Immigration should also be considered. How will we welcome people to our own house? Is it not reasonable to apply some common sense as to how many and how long we are going to keep our guests? How much is the strain on the financial budget to rehabilitate these new members of the society? There has to be some controls regarding the economic as well as social issues emanating from an unending flow of people. Approach Sugatha Kumari’s opinion with a balanced view and anyone can see the sense behind her opinion. The poetess may also be concerned about the long-term effect of such population trend on the Malayalm language as well.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക