Image

നീന്തല്‍ താരം സജന്‍ പ്രകാശിന് ദേശീയ റിക്കാര്‍ഡ്

Published on 25 September, 2016
നീന്തല്‍ താരം സജന്‍ പ്രകാശിന് ദേശീയ റിക്കാര്‍ഡ്


ന്യൂഡല്‍ഹി: മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് ദേശീയ റിക്കാര്‍ഡ്. 200 മീറ്റര്‍ മുതിര്‍ന്ന പുരുഷന്‍മാരുടെ ബട്ടര്‍ഫ്‌ളൈസില്‍ മികച്ച സമയം കുറിച്ചാണ് സജന്‍ റിക്കാര്‍ഡിലേക്കു നീന്തിക്കയറിയത്. 70മത് ഗ്ലെന്‍മാര്‍ക്ക് സീനിയര്‍ നാഷണല്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിലായിരുന്നു സജന്റെ സ്വര്‍ണനേട്ടം. 01.59.35 സമയത്തിലാണ് റെയില്‍വേസിനായി ഇറങ്ങിയ സജന്‍ ഫിനിഷ് ചെയ്തത്. രണ്്ടു മിനിറ്റില്‍ താഴെ ഈ ദൂരം നീന്തിക്കടക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് സജന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക