Image

നോര്‍ത്ത്‌ഷോര്‍ മലയാളി അസോസിയേഷന്‍ രൂപീകരിച്ചു

Published on 11 February, 2012
നോര്‍ത്ത്‌ഷോര്‍ മലയാളി അസോസിയേഷന്‍ രൂപീകരിച്ചു
ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിലെ നോര്‍ത്ത്‌ഷോര്‍ നിവാസികളായ മലയാളികള്‍ നോര്‍ത്ത് ഷോര്‍ മലയാളി അസോസിയേഷന്‍ എന്ന പേരില്‍ സംഘടന രൂപികരിച്ചു. ജനുവരി 28ന് ഗ്ലെന്‍ ഫീല്‍ഡ് വാര്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഇരുനൂറിലധികം മലയാളികള്‍ പങ്കെടുത്തു. 

വര്‍ണാഭമായ കലാപരിപാടികളോടുകൂടി തുടക്കം കുറിച്ച ചടങ്ങില്‍ നിരവധി പ്രമുഖര്‍ സന്നിഹിതരായിരുന്നു. പ്രസിഡന്റ് ജോസ് ജേക്കബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതീഷ് പോള്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നാഷണല്‍ പാര്‍ട്ടി അംഗവും , നോര്‍ത്ത് ഷോര്‍  എം.പി യുമായ മിസ്സ് മാഗി ബാരി ദീപം തെളിച്ചു ഉദ്ഘാടനം നിര്‍വഹിച്ചു. 

ജസ്റ്റിസ് ആന്റ് ഇലക്ട്രറല്‍ കമ്മിറ്റി അംഗമായ കന്‍വാല്‍ ജിത് സിങ് ബക്ഷി എം.പി , നോര്‍ത്ത് ഷോര്‍ മലയാളി അസോസിയേഷന്‍ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു . തുടര്‍ന്ന്  പ്രസിഡന്റ് ജോസ് ജേക്കബ് പ്രസംഗിച്ചു. അസോസിയേഷന്റെ പ്രാഥമിക അംഗത്വം, ഉമ്മന്‍ കുര്യക്കോസ് പ്രസിഡന്റ് ജോസ് ജേക്കബില്‍ നിന്നു സ്വീകരിച്ചു. 

ശേഷം റവ. ഫാ. റോബിന്‍ ഡാനിയേല്‍ ക്രിസ്മസ് സന്ദേശം നല്‍കി. യോഗത്തിനോടുവില്‍ സെക്രട്ടറി അജിന്‍ സെബാസ്റ്റിയന്‍ കൃതഞ്ത രേഖപ്പെടുത്തി. ഔദ്യോഗിക ഉദ്ഘാടനത്തിനു ശേഷം ഭാരവാഹികള്‍ സ്ഥാനം ഏറ്റെടുത്തു. തുടര്‍ന്ന് ക്രിസ്മസ് പുതുവല്‍സര ആഘോഷങ്ങള്‍ നടത്തപ്പെട്ടു. അത്താഴ വിരുന്നോടുകൂടി ചടങ്ങുകള്‍ സമാപിച്ചു. 

നോര്‍ത്ത്‌ഷോര്‍ മലയാളി അസോസിയേഷന്‍ രൂപീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക