Image

മുന്‍ ടുണീഷ്യന്‍ പ്രസിഡന്റിനും ഭാര്യയ്‌ക്കും 35 വര്‍ഷത്തെ ശിക്ഷ

Published on 21 June, 2011
മുന്‍ ടുണീഷ്യന്‍ പ്രസിഡന്റിനും ഭാര്യയ്‌ക്കും 35 വര്‍ഷത്തെ ശിക്ഷ
ടുണിസ്‌: അഴിമതി, മോഷണം, കൊലപാതകകുറ്റം തുടങ്ങി നിരവധി കേസുകളില്‍ മുന്‍ ടുണീഷ്യന്‍ പ്രസിഡന്റ്‌ സൈനുല്‍ ആബിദീന്‍ ബിന്‍ അലിക്കും ഭാര്യ ലൈല ട്രാബെല്‍സിക്കും കോടതി 35 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചു. 66 മില്യണ്‍ ഡോളര്‍ പിഴയും വിധിച്ചിട്ടുണ്ട്‌. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന്‌ നാടുവിട്ട മുന്‍ പ്രസിഡന്റ്‌ ഇപ്പോള്‍ സൗദി അറേബ്യയിലാണ്‌. അലിയുടെ കൊട്ടാരത്തില്‍ നിന്ന്‌ 27 മില്യണ്‍ ഡോളര്‍ പണവും ആഭരണങ്ങളും, മറ്റൊരു വസതിയില്‍ നിന്ന്‌ ലഹരി മരുന്നും മറ്റ്‌ ആയുധങ്ങളും കണ്ടെടുത്ത കേസില്‍ വിചാരണ ഉടന്‍ ആരംഭിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക