Image

സെന്റ്‌ സൈമണ്‍സ്‌ യാക്കോബായ പള്ളിയിലെ മഞ്ഞനിക്കര ബാവാ ഓര്‍മ്മപ്പെരുന്നാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 13 February, 2012
സെന്റ്‌ സൈമണ്‍സ്‌ യാക്കോബായ പള്ളിയിലെ മഞ്ഞനിക്കര ബാവാ ഓര്‍മ്മപ്പെരുന്നാള്‍
ന്യൂഐസ്‌മോണ്ടന്‍ (കാനഡ): സെന്റ്‌ സൈമണ്‍സ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ (Address: All Saints Orthodox Church 5824, 118 Ave, New Edmonton, Alberta, Caneda, T5W1E2) മഞ്ഞനിക്കര ബാവായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിനാഘോഷവും സണ്‍ഡേ സ്‌കൂള്‍, വനിതാ സമാജം, യൂത്ത്‌ അസോസിയേഷന്‍ എന്നിവയുടെ വാര്‍ഷികാഘോഷവും സംയുക്തമായി ഫെബ്രുവരി 18-ന്‌ ശനിയാഴ്‌ച നടത്തപ്പെടുന്നു.

ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ 12 മണി വരെ വിശുദ്ധ കുര്‍ബാനയും, മദ്ധ്യസ്ഥപ്രാര്‍ത്ഥനയും മറ്റ്‌ തിരുകര്‍മ്മങ്ങളും ഉണ്ടായിരിക്കും.

വൈകിട്ട്‌ 6 മണിക്ക്‌ പൊതുസമ്മേളനവും, വര്‍ണ്ണശബളമായ കലാപരിപാടികളും അരങ്ങേറും. പ്രവേശനം സൗജന്യം. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും. (പരിപാടികള്‍ നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്‌: Stencel Hall, Taylor Seminary, 11525, 23 Ave, NW Edmonton, AB, Caneda). കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.stsimonsedmonton.org
സെന്റ്‌ സൈമണ്‍സ്‌ യാക്കോബായ പള്ളിയിലെ മഞ്ഞനിക്കര ബാവാ ഓര്‍മ്മപ്പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക