Image

ലോക്‌പാല്‍: കരട്‌ ബില്‍ കൈമാറി

Published on 21 June, 2011
ലോക്‌പാല്‍: കരട്‌ ബില്‍ കൈമാറി
ന്യൂഡല്‍ഹി: അഴിമതി രഹിത ലോക്‌പാല്‍ ബില്ലിന്റെ കരട്‌ സര്‍ക്കാരിന്‌ കൈമാറി. ഇതനുസരിച്ച്‌ അണ്ണാ ഹസ്സാരെയുള്‍പ്പടെയുള്ള പൗരപ്രമുഖര്‍ ആവശ്യപ്പെട്ടിരുന്ന പ്രധാനമന്ത്രി, സുപ്രീംകോടതിഹൈകോടതി ജഡ്‌ജിമാര്‍, എം.പിമാര്‍, സി.ബി.ഐ എന്നിവരെ ബില്ലിന്റെ പരിധിയില്‍ നിന്ന്‌ ഒഴിവാക്കി. ലോക്‌പാല്‍ ബില്ലിന്‌ രൂപം നല്‍കാന്‍ നിയോഗിച്ച സംയുക്ത സമിതിയുടെ അവസാന യോഗത്തിലാണ്‌ പൗരസമൂഹ പ്രതിനിധികളുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാത്ത കരട്‌ ബില്‍ സര്‍ക്കാര്‍ കൈമാറിയത്‌. ജൂലൈ ആദ്യവാരം സര്‍വകക്ഷി യോഗം വിളിച്ച്‌ ലോക്‌പാലിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക