Image

മാര്‍ത്തോമാ സഭാ സേവികാ സംഘം 13-ാമത് നാഷണല്‍ കോണ്‍ഫറന്‍സ് ലോസാഞ്ചലസ്സില്‍

ജോണ്‍ ജോര്‍ജ്, ലാസ് വേഗാസ് Published on 13 February, 2012
മാര്‍ത്തോമാ സഭാ സേവികാ സംഘം 13-ാമത് നാഷണല്‍ കോണ്‍ഫറന്‍സ് ലോസാഞ്ചലസ്സില്‍

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ വടക്കെ അമേരിക്ക- യൂറോപ്പ് ഭദ്രാസന സേവികാ സംഘത്തിന്റെ പതിമൂന്നാമത് നാഷണല്‍ കോണ്‍ഫറന്‍സ് 2012 ഒക്‌ടോബര്‍ മാസം 4 മുതല്‍ 7വരെ ലോസാഞ്ചലസ്സ് എയര്‍പ്പോര്‍ട്ട് വെസ്റ്റില്‍ ഹോട്ടലില്‍ വച്ചു നടത്തപ്പെടുന്നതാണ്. ഈ വര്‍ഷത്തെ സമ്മേളനത്തിലെ മുഖ്യ അതിഥി മാര്‍ത്തോമ്മാ സുവിശേഷ സേവികാ സംഘം പ്രസിഡന്റ് ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് തിരുമേനി ആയിരിക്കും. ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ തിയഡോഷിയസ് എപ്പിസ്‌കോപ്പയും, ഡോ. മക്കാറിയോസ് തിരുമേനിയും ഭദ്രാസനത്തിലെ വൈദീകരും പഠന ക്ലാസ്സിനു നേതൃത്വം നല്‍കുന്നതാണ്.

പതിമൂന്നാമത് കോണ്‍ഫറന്‍സ് പഠന വിഷയം വി. യോഹന്നാന്റെ സുവിശേഷം 15-ാം അദ്ധ്യായം അഞ്ചാം വാക്യത്തെ ആസ്പദമാക്കി 'എന്നില്‍ വസ്സിച്ചു വളരെ ഫലം കായ്പീന്‍' എന്നതായിരിക്കും. ലോസാഞ്ചലസ് മാര്‍ത്തോമ്മാ സേവികാ സംഘം ആണു പതിമൂന്നാമതു സമ്മേളനത്തിനു ആതിഥേയത്വം വഹിക്കുന്നത്.

സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനു വിവിധ കമ്മിറ്റികള്‍ രൂപം കൊണ്ടു പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കു ലോസ്സാഞ്ചലസ് മാര്‍ത്തോമ്മാ വികാരി റവ. തോമസ് ജോണിനെ 626-963-0432 എന്ന നമ്പരില്‍ ബന്ധപ്പെടവുന്നതാണ്.

മാര്‍ത്തോമാ സഭാ സേവികാ സംഘം 13-ാമത് നാഷണല്‍ കോണ്‍ഫറന്‍സ് ലോസാഞ്ചലസ്സില്‍മാര്‍ത്തോമാ സഭാ സേവികാ സംഘം 13-ാമത് നാഷണല്‍ കോണ്‍ഫറന്‍സ് ലോസാഞ്ചലസ്സില്‍മാര്‍ത്തോമാ സഭാ സേവികാ സംഘം 13-ാമത് നാഷണല്‍ കോണ്‍ഫറന്‍സ് ലോസാഞ്ചലസ്സില്‍മാര്‍ത്തോമാ സഭാ സേവികാ സംഘം 13-ാമത് നാഷണല്‍ കോണ്‍ഫറന്‍സ് ലോസാഞ്ചലസ്സില്‍മാര്‍ത്തോമാ സഭാ സേവികാ സംഘം 13-ാമത് നാഷണല്‍ കോണ്‍ഫറന്‍സ് ലോസാഞ്ചലസ്സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക