Image

ദൈവ കൃപയെ ഉന്നതമായി കാണുക: ഫാ. സേവ്യര്‍ഖാന്‍

സഖറിയ പുത്തന്‍കളം Published on 13 February, 2012
ദൈവ കൃപയെ ഉന്നതമായി കാണുക: ഫാ. സേവ്യര്‍ഖാന്‍
ബര്‍മിങ്‌ഹാം: ദൈവത്തിന്റെ കൃപയെ ഉന്നതമായി കാണണമെന്നും അങ്ങനെ സാധിക്കാത്തവര്‍ക്ക്‌ ദൈവത്തിന്റെ അംഗീകാരം അസാധ്യമാണെന്നും ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍. 11-ാം തീയതി നടന്ന ഏകദിന ധ്യാനത്തില്‍ ശുശ്രൂഷകരുടെ കടമകളേയും നേരിടേണ്ടി വരുന്ന പ്രതിസന്ധികളേയും ലഭിക്കുന്ന ദൈവസമ്മാനങ്ങളേയും പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈവരാജ്യത്തിന്റെ അടിസ്‌ഥാന വ്യവസ്‌ഥിതി വിധേയത്വമാണെന്നും ദൈവം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ഉണര്‍ന്നിരിക്കണമെന്നും തിന്മകളെ പര്‍വതീകരിച്ച്‌ കാണരുതെന്നും ധ്യാനങ്ങളില്‍ ആളുകളുടെ എണ്ണത്തിലല്ല പകരം ദൈവവുമായി സ്‌നേഹം നിലനിര്‍ത്തുന്നതാണ്‌ പരമ പ്രധാനമെന്നും ഫാ. സേവ്യര്‍ഖാന്‍ പറഞ്ഞു.

യുകെ സെഹിയോന്‍ മിനിസ്‌ട്രിയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഫാ. സോജി ഓലിക്കലിന്റെ പ്രവര്‍ത്തനങ്ങളെ അനുഗ്രഹിക്കുന്നതിനും ഫാ. ജോമോന്‍ തൊമ്മാനയുടെ കൃപാഭിഷേകങ്ങളെ ജ്വലിപ്പിക്കുന്നതിനും വേണ്ടി ഫാ. സേവ്യര്‍ ഖാന്‍ പ്രത്യേക പ്രാര്‍ഥന നടത്തി.

ഏഴായിരത്തിലധികം വിശ്വാസികളാണ്‌ യഹോവയിരെ കണ്‍വന്‍ഷനില്‍ സംബന്ധിച്ചത്‌. ഫാ. സേവ്യര്‍ഖാന്‍ ഇനി നവംബറിലെ രണ്ടാം ശനിയാഴ്‌ച കണ്‍വന്‍ഷനില്‍ മുഖ്യവചന പ്രഘോഷകനാകും.

അടുത്ത മാസത്തിലെ രണ്ടാം ശനിയാഴ്‌ച കണ്‍വന്‍ഷന്‍ ബഥേല്‍ സെന്ററില്‍ ആയിരിക്കും. ഫാ. സോജി ഓലിയ്‌ക്കല്‍, ഫാ. ജോമോന്‍ തൊമ്മാന എന്നിവര്‍ നേതൃത്വം നല്‍കും.

വിലാസം:
Bethel Convention Centre
Kelvin Way
West Bromwich
B70 7 JW
ദൈവ കൃപയെ ഉന്നതമായി കാണുക: ഫാ. സേവ്യര്‍ഖാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക