Image

മന്ത്രി പിജെ ജോസഫിന്‌ ജര്‍മനിയില്‍ സ്വീകരണം

ജോസ്‌ കുമ്പിളുവേലില്‍ Published on 13 February, 2012
മന്ത്രി പിജെ ജോസഫിന്‌ ജര്‍മനിയില്‍ സ്വീകരണം
കൊളോണ്‍:പരിസ്ഥിതി വകുപ്പിന്റെ ക്ഷണം സ്വീകരിച്ച്‌ ജര്‍മനിയിലെത്തുന്ന കേരള ജലസേചനവകുപ്പ്‌ മന്ത്രി പി.ജെ. ജോസഫിന്‌ ജര്‍മനിയില്‍ സ്വീകരണം നല്‍കും. സെന്‍ട്രല്‍ കമ്മറ്റി ഓഫ്‌ കേരള അസോസിയേഷന്‍സ്‌ ഇന്‍ ജര്‍മനിയുടെ ആഭിമുഖ്യത്തില്‍ കൊളോണിനടുത്തുള്ള ബ്രൂള്‍ നഗരത്തിലെ സെന്റ്‌ സ്റ്റെഫാന്‍ ചര്‍ച്ച്‌ പാരീഷ്‌ ഹാളില്‍ ഫെബ്രുവരി 14 ചൊവ്വാഴ്‌ച വൈകുന്നേരം അഞ്ചു മണിയ്‌ക്കാണ്‌ സ്വീകരണപരിപാടി ഒരുക്കുന്നത്‌.

സ്വീകരണയോഗത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇതുവരെയുള്ള നയങ്ങളെകുറിച്ചും സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങളെകുറിച്ചും മന്ത്രി വിശദമായി പ്രതിപാദിയ്‌ക്കും. മന്ത്രി പി.ജെ.ജോസഫിനൊപ്പം മുന്‍മന്ത്രിയും കോതമംഗലം എംഎല്‍എയുമായ ടി.യു.കുരുവിള, മുന്‍ എം.പി.ഫ്രാന്‍സിസ്‌ ജോര്‍ജ്‌ എന്നിവരും യോഗത്തില്‍ പങ്കെടുക്കും.

സ്വീകരണയോഗത്തില്‍ കേരള കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി കെ.എഫ്‌.വര്‍ഗീസ്‌, ജോസഫ്‌ മാത്യു, ജോളി തടത്തില്‍, ജോസ്‌ കുമ്പിളുവേലില്‍ (ചീഫ്‌ എഡിറ്റര്‍, പ്രവാസിഓണ്‍ലൈന്‍), തോമസ്‌ അറമ്പന്‍കുടി തുടങ്ങിയ സംഘടനാ നേതാക്കളും പങ്കെടുക്കുമെന്ന്‌ സെന്‍ട്രല്‍ കമ്മറ്റി ഓഫ്‌ കേരള അസോസിയേഷന്‍സ്‌ ചെയര്‍മാന്‍ ജോസ്‌ പുതുശേരി അറിയിച്ചു.സ്വീകരണ സമ്മേളനത്തിലേയ്‌ക്ക്‌ ജര്‍മനിയിലെ എല്ലാ സംഘടനാ പ്രവര്‍ത്തകരെയും മലയാളി സുഹൃത്തുക്കളെയും സ്‌നേഹപൂര്‍വം ക്ഷണിയ്‌ക്കുന്നതായി ചെയര്‍മാന്‍ അറിയിച്ചു.

ജര്‍മന്‍ സന്ദര്‍ശനത്തിനു ശേഷം റോമിലേയ്‌ക്കു പോകുന്ന മന്ത്രിയും സംഘവും ഫെബ്രുവരി 18 ശനിയാഴ്‌ച വത്തിക്കാനില്‍ നടക്കുന്ന മാര്‍ ആലഞ്ചേരി പിതാവിന്റെ കര്‍ദ്ദിനാള്‍ വാഴിയ്‌ക്കല്‍ ചടങ്ങില്‍ കേരള സര്‍ക്കാരിനെ പ്രതിനിധികരിച്ച്‌ പങ്കെടുക്കും.
മന്ത്രി പിജെ ജോസഫിന്‌ ജര്‍മനിയില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക