Image

റവ. പി. ഡി. മാമ്മന്റെ സംസ്‌കാരം ബുധനാഴ്‌ച

Published on 14 February, 2012
റവ. പി. ഡി. മാമ്മന്റെ സംസ്‌കാരം ബുധനാഴ്‌ച
തിരുവല്ല: മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം മുന്‍ ജനറല്‍ സെക്രട്ടറിയും സഭയിലെ സീനിയര്‍ വൈദികനുമായ പുഞ്ചമണ്ണില്‍ ബെഥാന്യയില്‍ റവ. പി. ഡി. മാമ്മന്‍ (81) നിര്യാതനായി. മൃതദേഹം ഇന്ന്‌ നാലിനു വസതിയില്‍ കൊണ്ടുവരും. സംസ്‌കാരം നാളെ 12നു ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പൊലീത്ത, ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത എന്നിവരുടെ കാര്‍മികത്വത്തില്‍ സെന്റ്‌ തോമസ്‌ മാര്‍ത്തോമ്മാ പള്ളിയില്‍.

ഭാര്യ: കോഴഞ്ചേരി വെള്ളാറേത്ത്‌ മലയില്‍ പരേതയായ സൂസമ്മ (തിരുവല്ല സെന്റ്‌ തോമസ്‌ ടിടിഐ റിട്ട. പ്രിന്‍സിപ്പല്‍). മക്കള്‍: മിന്നി, ശോഭ, റവ. ഡോ. ഡാനിയല്‍ മാമ്മന്‍ (വികാരി, ചങ്ങനാശേരി സെന്റ്‌ തോമസ്‌ മാര്‍ത്തോമ്മാ പള്ളി), അഡ്വ. വര്‍ഗീസ്‌ മാമ്മന്‍ (മാര്‍ത്തോമ്മാ സഭ അത്മായ ട്രസ്‌റ്റി), ആനി. മരുമക്കള്‍: ചെങ്ങന്നൂര്‍ വല്യട്ടില്‍ വര്‍ക്കി വി. ജോണ്‍ (സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ മുന്‍ ഉദ്യോഗസ്‌ഥന്‍), കൊല്ലം തേവലക്കര തെങ്ങുംവിളയില്‍ തോമസ്‌ വൈദ്യന്‍ (മാനേജിങ്‌ ഡയറക്‌ടര്‍, വൈദ്യ കണ്‍സല്‍റ്റന്‍സി, കൊല്ലം), പത്തനംതിട്ട കോട്ടുരേത്ത്‌ കൊച്ചുപുരയ്‌ക്കല്‍ ജോയ്‌സി (കൃഷി ഓഫിസര്‍, വെള്ളാവൂര്‍), പുറമറ്റം ഊര്യയില്‍ വൈനി ആഷ നൈനാന്‍ (അധ്യാപിക, എസ്‌സി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തിരുവല്ല), കോഴഞ്ചേരി വല്യകാലായില്‍ റവ. ചാര്‍ളി ജോണ്‍സ്‌ (മാര്‍ത്തോമ്മാ യുവജനസഖ്യം മുന്‍ ജനറല്‍ സെക്രട്ടറി).

സുവിശേഷ പ്രസംഗസംഘം കടല്‍ത്തീരം മിഷനറി, സഞ്ചാര സെക്രട്ടറി, സഭ കൗണ്‍സില്‍ അംഗം, എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ്‌ അംഗം, നവീകരണ ത്രിതീയ കനകജൂബിലി ഡയറക്‌ടര്‍, മാര്‍ത്തോമ്മാ യുവജനസഖ്യം വൈസ്‌ പ്രസിഡന്റ്‌, കേരള മദ്യവര്‍ജന സമിതി സംസ്‌ഥാന പ്രസിഡന്റ്‌ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. മാര്‍ത്തോമ്മാ സഭയിലെ സുവിശേഷ സേനാനി പുഞ്ചമണ്ണില്‍ മാമ്മന്‍ ഉപദേശിയുടെ പൗത്രനാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക