Image

വിളക്കണയ്ക്കൂ തിരിതെളിയ്ക്കൂ (ഡോ. ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D)

Published on 18 October, 2016
വിളക്കണയ്ക്കൂ തിരിതെളിയ്ക്കൂ (ഡോ. ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D)
ഓട്ടുവിളക്കില്‍ ഓണത്തിരിയില്‍
വഴിവിളക്കുങ്കാലില്‍ വൈദ്യുതിയില്‍
മണ്ണെണ്ണച്ചിമ്മിനിയില്‍ സ്ലേറ്റുകറുപ്പില്‍
ശരറാന്തല്‍ച്ചില്ലില്‍ ചിന്നിയ തുളുമ്പലില്‍
രാമനാമം തെറുത്ത ഗുണകോഷ്ഠകത്തില്‍
കൊന്തനമസ്കാരമുട്ടിലെകരിന്തഴമ്പില്‍.....

ശീര്‍ഷാസന മെഴുതിരി ഹൃനാളില്‍
പുരികം ചുളിക്കും കഥകളിക്കണ്‍വിളക്കില്‍
രാത്രിപ്പൂര തീവെട്ട് മഞ്ഞവെട്ടത്തില്‍
പെട്രോമേക്‌സില്‍ ചാമ്പിയയെണ്ണ മണത്തില്‍
നഗരി ചുറ്റും വൃന്ദവാദ്യകിരണത്തില്‍
കുത്തുവിളക്കില്‍ കാല്‍നാട്ടിയ കല്‍വിളക്കില്‍
കത്തിത്തളര്‍ന്നൊലിക്കും കരിമണത്തില്‍
മടമ്പുളുക്കിത്തെന്നും മാടമ്പിവിളക്കില്‍
നസ്രാണിവണിക്കും നായരമ്മാനും വീശിയ
വരമ്പത്തെ കരിമ്പനച്ചൂട്ടിലെ തീപ്പൊരിയില്‍
കൈക്കുടന്നയില്‍ ചൊരിഞ്ഞ ചെമ്പകശ്ശോഭയില്‍
തിരിതെളിച്ചതിഥിയെയാനയിച്ച നതാംഗിമാരില്‍

നക്ഷത്രയുദ്ധ ലേസര്‍ രശ്മികള്‍
തോക്കിന്‍കുഴലില്‍ ബാണാര്‍ത്ഥമാകവേ
അര്‍ബ്ബുദനരകം കരിക്കാന്‍ കൂര്‍ത്തയദൃശ്യ വീചികള്‍
മാന്ത്രിക വിളക്കുരച്ച അറബിക്കുതിരയെ
ജീനിവെച്ച വെളിച്ചത്തില്‍ തെളിച്ച് 
പുലര്‍വെട്ടം വീഴും കാത്തിരിപ്പില്‍

വര്‍ണ്ണരാജിയില്‍ വിരുദ്ധദീപ്തിയില്‍
മുടിനാരിഴ കീറിപ്പറിയ്ക്കും വായ്പ്പില്‍
ജനല്‍വാതില്‍ ഓട്ടയടച്ചിരിട്ടാക്കി
കണ്ണടച്ചിരുളാക്കാതെ കണ്ണടയില്‍
പ്രകാശതന്ത്ര ആദ്യജധര്‍മ്മജ ഭഗവന്‍
സൃഷ്ടികര്‍മ്മ മഹാവാക്യസൂത്രം
സൂര്യാസ്തമന നാട്ടുവെളിച്ചത്തില്‍
വിളക്കണച്ച് വേദകാലവാണിയില്‍
ഓതിക്യനരുളാത്ത തനതുമൂല്യനാളം
കണ്ണുകെട്ടിയ ഏക പതിവൃതയാമമ്മയ്ക്കു
ദൃശ്യകല നെയ്ത സഞ്ജയസൂക്തങ്ങളില്‍

മനക്കണ്ണിലെ വെള്ളിവെളിച്ചത്തില്‍
ദീപശിഖാലങ്കാര മുകമുഖമില്ലാതെ
സമാവര്‍ത്തനോപനയന കാഴ്ച മറന്ന്
തമസോമ ജ്യോതിര്‍ ഗമയാവര്‍ത്തനത്തില്‍
അക്കിടി പറ്റാത്ത നമ്പൂര്യച്ചന്‍
ശാശ്വത ഭാഷണ ഭാഷ്യം
പുതുഭാഷയില്‍ ചൊന്നത് 
ഏവം സ്വാനുഭവാ വിശേഷണത്തില്‍:
കെടാവിളക്കണയുമ്പോള്‍
തെളിയുന്നൂ ഉള്‍വെളിച്ചം-
വെളിച്ചദു:ഖം തെളിച്ചസുഖം!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക