Image

ഓര്‍മ പെന്‍സില്‍വേനിയാ ചാപ്‌റ്റര്‍: ജെറി വൈസ്‌ പ്രസിഡന്റ്‌, മെര്‍ളിന്‍ ട്രഷറാര്‍

ജോര്‍ജ്‌ നടവയല്‍ Published on 14 February, 2012
ഓര്‍മ പെന്‍സില്‍വേനിയാ ചാപ്‌റ്റര്‍: ജെറി വൈസ്‌ പ്രസിഡന്റ്‌, മെര്‍ളിന്‍ ട്രഷറാര്‍
ഫിലഡല്‍ഫിയ: ഓവര്‍സീസ്‌ റിട്ടേണ്ട്‌ മലയാളീസ്‌ ഇന്‍ അമേരിക്ക എന്ന ഓര്‍മ്മയുടെ പെന്‍സില്‍ വേനിയാ ചാപ്‌റ്ററിന്റെ വൈസ്‌ പ്രസിഡന്റായി ജെറി ജെയിംസിനെയും ട്രഷറാറായി മെര്‍ളിന്‍ പാലത്തിങ്കലിനേയും തിരഞ്ഞെടുത്തു. ഫിലഡല്‍ഫിയാ ജെഫ്‌ഫേഴ്‌സണ്‍ ഹോസ്‌പിറ്റല്‍ ഫോര്‍ ന്യൂറൊ സയന്‍സിലെ ന}റോ വാസ്‌കുലാര്‍ സ്‌പെഷലിസ്റ്റാണ്‌ ജെറി. പാലാ ജന്മദേശം. പോള്‍ തെക്കും തലയാണ്‌ വൈസ്‌ പ്രസിഡന്റ്‌ എന്നു വാര്‍ത്ത വന്നത്‌ തെറ്റായിരുന്നു; അസൗകര്യമുണ്ട്‌ എന്ന്‌ അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു - പ്രസിഡന്റ്‌ ഫ്രാന്‍സീസ്‌ പടയാറ്റില്‍ അറിയിച്ചു.

ഓര്‍മാ പെന്‍സില്‍വേനിയാ ചാപ്‌റ്ററിന്റെ പ്രവര്‍ത്തനോദ്‌ഘാടനം ഏപ്രില്‍ 14 ശനിയാഴ്‌ച്ച വൈകുന്നേരം 5:30 മണിക്ക്‌ ഫിലഡല്‍ഫിയാ സീറോ മലബാര്‍ മിനി ഓഡിറേറാറിയ ത്തില്‍ നടക്കുമെന്ന്‌ സെക്രട്ടറി ബാബൂ ചീയേഴത്ത്‌ പറഞ്ഞു.

അമേരിക്കയില്‍ വരുതിനു മുമ്പ്‌ മറ്റു വിദേശ രാജ്യങ്ങളില്‍ പ്രൊഫഷണല്‍ രംഗത്തോ തൊഴില്‍മേഖലയിലോ പഠനകാര്യങ്ങള്‍ക്കോ കുടുംബസൗകര്യങ്ങള്‍ക്കോ വേണ്ടി ഒന്നോ അതിലധികമോ വര്‍ഷങ്ങള്‍ താമസിച്ചിട്ടുള്ള അമേരിക്കന്‍ മലയാളിക്കുടുംബങ്ങളുടെ സൗഹൃദ വേദിയാണ്‌ ഓര്‍മ. ഒരേ തൂവല്‍ പക്ഷികള്‍ എന്ന പോലെ അനുഭവങ്ങള്‍ ആര്‍ജ്ജിച്ചിട്ടുള്ള മലയാളികളുടെ കൂട്ടായ്‌മയിലൂടെ മലയാളത്തിന്റെ തനതു പാരമ്പര്യ മൂല്യങ്ങളും കുടുംബമൂല്യങ്ങളും ലോക സാഹോദര്യവും പ്രോത്സാഹിപ്പിക്കുകയാണ്‌ ലക്ഷ്യം.
ഓര്‍മ പെന്‍സില്‍വേനിയാ ചാപ്‌റ്റര്‍: ജെറി വൈസ്‌ പ്രസിഡന്റ്‌, മെര്‍ളിന്‍ ട്രഷറാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക