Image

ഡിബേറ്റില്‍ ആരു നേടി? (ഏബ്രഹാം തോമസ്)

Published on 21 October, 2016
ഡിബേറ്റില്‍ ആരു നേടി?  (ഏബ്രഹാം തോമസ്)

റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണാള്‍ ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലറി ക്ലിന്റനും തമ്മില്‍ നടന്ന മൂന്നാമത്തേതും അവസാനത്തേതുമായ ഡിബേറ്റില്‍ ആരു നേടി ? ആരു നഷ്ടപ്പെടുത്തി ? എന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരമില്ല. ഈ ഡിബേറ്റില്‍ പല അവസരത്തിലും ട്രംപിനു മേല്‍ക്കൈ ഉണ്ടായിരുന്നുവെങ്കിലും ഇതുവരെ ഹിലറി നേടിയ ലീഡ് കുറയ്ക്കുവാനോ മുന്നേറാനോ ട്രംപിന് കഴിഞ്ഞില്ല.

ആവര്‍ത്തന വിരസമായ അവകാശവാദങ്ങളും വിശദീകരണങ്ങളുമാണു സമയം ഏറെ അപഹരിച്ചത്. ആദ്യപാദത്തില്‍ ട്രംപ് മുന്നേറിയപ്പോള്‍ മോഡറേറ്റര്‍ ഫോക്‌സ് ന്യൂസിന്റെ ക്രിസ് 
ലസ് ട്രംപിനോട് സ്ത്രീകള്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് ചോദിച്ചു. ട്രംപിന്റെ ആവേശം തണുത്തു. ഇതേ ചോദ്യം ബില്‍ ക്ലിന്റനെതിരെയുളള ആരോപണങ്ങളെക്കുറിച്ച് ഹിലറി നേരിട്ടപ്പോള്‍ അവര്‍ വളരെ സമര്‍ത്ഥമായി മുന്‍ വിഷയങ്ങളുടെ മറുപടി നീട്ടി ചോദ്യം അവഗണിച്ചു. ട്രംപും മോഡറേറ്ററും ഈ വിഷയം മറന്നു. ഹിലറി അവിടെയും നേട്ടം ആവര്‍ത്തിച്ചു.

മോഡറേറ്റര്‍ ആവശ്യമായ ഗൃഹപാഠം നടത്തിയിരുന്നില്ല എന്നു പല അവസരങ്ങളിലും വ്യക്തമായി. സ്ഥാനാര്‍ത്ഥികള്‍ അവകാശവാദങ്ങളും വസ്തുതകളും നിരത്തുമ്പോള്‍ അവ പരിശോധിച്ച് മറു ചോദ്യം ചോദിക്കുവാന്‍ മോഡറേറ്ററുടെ സംഘം തയാറാകേണ്ടതുണ്ടായിരുന്നു. ഹിലറിക്ക് ഇക്കാര്യത്തില്‍ സഹായം ലഭിച്ചിരുന്നു എന്നാണ് അനുമാനിക്കേണ്ടത്. അവര്‍ ഇടയ്ക്കിടെ ശ്രദ്ധാപൂര്‍വ്വം കുനിഞ്ഞു നോക്കി മൊബൈലില്‍ നിന്നോ നോട്ട് പാഡില്‍ നിന്നോ വിവരം ശേഖരിക്കുന്നതായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടു.

നിയമ വിരുദ്ധ കുടിയേറ്റക്കാര്‍ ഒരു ബില്യണയറെക്കാള്‍ കൂടുതല്‍ ഫെഡറല്‍ ആദായ നികുതി നല്‍കുന്നു എന്ന ഹിലറിയുടെ വാദം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല എന്ന് ഫാക്ട് ചെക്ക് നടത്തിയ വിദഗ്ദ്ധര്‍ പറയുന്നു. ഈ വിഭാഗത്തിലുളളവര്‍ രേഖകളില്ലാതെ കാഷ് ആയാണ് കൂലി നേടുന്നത്. ആദായ നികുതി നല്‍കുവാന്‍ ആവശ്യമായ വരുമാനം രേഖാപരമായി അവര്‍ക്കുണ്ടാവില്ല. രേഖകള്‍ അനുസരിച്ചുളള അവരുടെ വരുമാനം വളരെ കുറവായതിനാല്‍ അവര്‍ക്ക് എല്ലാ ഫെഡറല്‍ സ്റ്റേറ്റ് ആനുകൂല്യങ്ങളും സഹായങ്ങളും ലഭിക്കുന്നു.

ഒരു പെനി പോലും താന്‍ നികുതി വര്‍ധിപ്പിക്കില്ല എന്ന് ഹിലറി പറഞ്ഞു. ഇത് അസാധ്യമായിരിക്കും. കമ്മിറ്റി ഫോര്‍ എ റെസ്‌പോണ്‍സിബിള്‍ ഫെഡറല്‍ ബജറ്റ് അവരുടെ നിര്‍ദേശങ്ങള്‍ പരിശോധിച്ച് പറഞ്ഞത് ഇവ നടപ്പിലാക്കിയാല്‍ ദേശീയ കടം 10 വര്‍ഷത്തിനുളളില്‍ 200 ബില്യണ്‍ ഡോളര്‍ വര്‍ധിക്കും എന്നാണ്. നികുതി വര്‍ധിപ്പിച്ചില്ലെങ്കില്‍ ബജറ്റിലെ കമ്മി വളരെയധികം ഉയരും. ട്രംപിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ കമ്മി ഇതിനെക്കാള്‍ കൂടുതലായിരിക്കും.

ഹിലറിയുടെ സ്വപ്നം ഒരു അര്‍ദ്ധ ആഗോള പൊതുവിപണിയാണ് എന്ന് അവര്‍ ഒരു പ്രസംഗത്തില്‍ പറഞ്ഞു. എന്നാല്‍ താന്‍ ഉദ്ദേശിച്ചത് ഊര്‍ജ്ജത്തെക്കുറിച്ചായിരുന്നു എന്ന് അവര്‍ അവകാശപ്പെട്ടു. വിക്കിലീക്‌സ് വെളിപ്പെടുത്തല്‍ അനുസരിച്ച് ഇത് എല്ലാ വാണിജ്യ ഇടപാടുകള്‍ക്കും ആയിരുന്നു.

തന്റെ റാലികളില്‍ അക്രമം ഉണ്ടാക്കിയത് ഹിലറിയുടെ പ്രചരണ സംഘം അയച്ച ആളുകളാണ് എന്ന ട്രംപിന്റെ ആരോപണം തെളിയിക്കുവാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഒരു വീഡിയോ വ്യക്തമാക്കുന്നത് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ സ്‌കോട്ട് ഫോവല്‍ ട്രംപ് റാലികളില്‍ കലാപം സൃഷ്ടിക്കുന്നതിനെക്കുറിച്ച് വീമ്പിളക്കുന്നതാണ്. ഹിലറിയുടെ പ്രചരണ സംഘവും ഡി എന്‍സി ചെയര്‍ വുമണ്‍ ഡോണ ബ്രസീലും ഫോവലിനെ തളളിപ്പറഞ്ഞു. നിയമ വിരുദ്ധ കുടിയേറ്റക്കാരായ 1 കോടി 10 ലക്ഷം പേര്‍ക്കും 40 ലക്ഷം കുട്ടികള്‍ക്കും പൗരത്വത്തിനുളള മാര്‍ഗം സൃഷ്ടിക്കും എന്ന് ഹിലറി പറഞ്ഞു. പൗരത്വം ഉളള ഇവരുടെ ബന്ധുക്കളുടെ വോട്ട് ഹിലറിക്ക് ലഭിക്കുവാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഈ വാഗ്ദാനം എങ്ങനെ എപ്പോള്‍ നടപ്പാകും എന്നാര്‍ക്കും അറിയില്ല. പ്രസിഡന്റ് ബറാക്ക് ഒബാമയുടെ രണ്ട് എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. കുടിയേറ്റ ഭേദഗതി നിയമം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാസായിട്ടില്ല.

വിദേശത്ത് പോയ തൊഴിലുകള്‍ മടക്കി കൊണ്ടുവരും എന്ന ട്രംപിന്റെ വാഗ്ദാനവും നടപ്പിലായേക്കില്ല.
Join WhatsApp News
Moothappan 2016-10-21 15:58:21

Campaign is intensifying now that new wiki leak of \ 'pay for play ' Hillary is under fire. Ohio 45/45 . Here, in Florida , more women behind Trump s hell for ISIS. Cyberattacks , FBI warns serious. Hillary should stop laughing , the laughter since 1987.

Anthappan 2016-10-21 17:48:46
Mootthappan must correct the sentence 'more women behind trump' to Trump behind more women. I didn't know Trump was running whore house in his tower. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക