Image

അക്ഷരം (കവിത) ഗീത.വി

ഗീത.വി Published on 21 October, 2016
അക്ഷരം (കവിത) ഗീത.വി
എന്റെ ഹൃദയമാം സൗപര്‍ണ്ണികാതീര്‍ത്ഥത്തില്‍
വിരിയും ധ്യാനപൂഷ്പങ്ങളെ
പൊന്‍മണി വീണയാല്‍ സപ്ത-
സ്വരങ്ങളാക്കി മാറ്റുന്ന കാവ്യദേവതേ
അനിര്‍വചനീയദ്യുതിനിഭമാമെന്‍
ചിദാകാശത്തില്‍ വിടരും അഗ്‌നിപുഷ്പങ്ങളെ
സാമഗാനങ്ങളാക്കി മാറ്റൂനീ, അഗ്‌നിതന്‍ പ്രത്യക്ഷരൂപിണീ
അരണിയിലഗ്‌നിപോലെന്നുള്ളിലുള്ളൊരു
പ്രേമാമൃതത്തെ ഗന്ധര്‍വ്വസംഗീതമാക്കൂ നീ
പ്രണവത്തിന്‍ സംഗീതരൂപിണീ
പുലര്‍കാല കിരണത്തില്‍ ഹിമകണമെന്നപോല്‍
എന്നെയാ സ്വര്‍ഗ്ഗീയ സംഗീതത്തിലലിയിക്കൂ
സോമസൂര്യാഗ്‌നിരൂപേ
കാവ്യങ്ങളാകുമെന്‍ അര്‍ച്ചനാ പുഷ്പങ്ങള്‍ക്ക്
പ്രാണനേകൂ നീ പ്രാണദായിനീ
അജപമായെന്നുള്ളില്‍ സദാമന്ത്രിക്കും ഗായത്രീ
മധുവിദ്യയാലെന്‍ ഗാത്രത്തെ ത്രാണനം ചെയ്താത്മ-
വിദ്യയ്‌ക്കെന്നെയധികാരിയാക്കിടൂ നീ അമൃതാത്മികേ
സൂത്രത്താല്‍ ബന്ധിതനായ
പക്ഷിപോലുള്ളൊരെന്‍ ജീവനെ
നിന്‍തൃക്കരങ്ങളാല്‍ ജനി-മൃതികള്‍ കടത്തി
സ്വഗൃഹത്തിലെത്തിച്ചിടൂ നീ ഹംസവാഹിനീ
ജീവന്‍മുക്തിയേകിയെന്‍ ജ?ം
ധന്യമാക്കൂ നീ നാദബ്രഹ്മരൂപിണീ
എന്‍ ജ?ം ധന്യമാക്കൂ നീ നാദബ്രഹ്മരൂപിണീ



അക്ഷരം (കവിത) ഗീത.വി
Join WhatsApp News
Anwar Shah Umayanalloor 2016-10-22 03:17:58
കാവ്യാരാമലതയിൽ വിട്ടർ ന്നതാം /ദിവ്യമാം സൂനമാണിക്കാവ്യമെന്നതെൻ / നന്മതം, സോദരീയീ വിധം തുടരുവാ/ നേകട്ടെയീശ്വരനാശംസയെന്നതും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക