Image

പ്രശസ്ത എഴുത്തുകാരി ചന്ദ്രമതിക്ക് ഒ.വി. വിജയന്‍ അവാര്‍ഡ്

Published on 23 October, 2016
പ്രശസ്ത എഴുത്തുകാരി ചന്ദ്രമതിക്ക് ഒ.വി. വിജയന്‍ അവാര്‍ഡ്
ഈ വര്‍ഷത്തെ ഓ.വി. വിജയന്‍ സാഹിത്യ പുരസ്ക്കാരം എഴുത്തുകാരി ചന്ദ്ര മതിയുടെ "രത്‌നാകരന്റെ ഭാര്യ" എന്ന ചെറുകഥാ സമാഹാരത്തിനു ലഭിച്ചു.

കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത മെമെന്റോയും, 50,001 രൂപയുടെ സമ്മാനദ്രവ്യവും, ഫലകവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. ഹൈദരാബാദിലെ നവീന സാംസ്കാരിക കലാ കേന്ദ്ര ഹൈ സ്കൂളില്‍ വച്ച് നവമ്പര്‍ ആറാം തിയ്യതി കൂട്ടുന്ന സമ്മേളനത്തില്‍ വച്ച് അവാര്‍ഡ് നല്‍കപ്പെടും. പോള്‍ സക്കറിയയുടെ അദ്ധ്യക്ഷതയില്‍ കൂടിയ അവാര്‍ഡ് നിര്‍ണ്ണയ കര്‍ത്താക്കളുടെ സമിതിയാണ് ചന്ദ്രമതിയുടെ പേര് നിര്‍ദ്ദേശിച്ചത്. കേരള സാഹിത്യ അക്കാദമി ചെയര്‍ മാന്‍ വൈശാഖന്‍ യോഗം ഉത്ഘാടനം ചെയ്യും. ഹിന്ദി കവി അശോക് വാജ്പായ് അദ്ധ്യക്ഷത വഹിക്കും. യോഗത്തോടനുബന്ധിച്ച് ഒരു സാഹിത്യ ചര്‍ച്ചയുണ്ടായിരിക്കും.

നവീന കലാ സാംസ്കാരിക കലാ കേ ന്ദ്രം എന്ന സാമൂഹ്യ സാംസ്കാരിക സംഘടനയാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ സംഘടനായിലാണ് പ്രശസ്ത എഴുത്തുകാരനും, കാര്‍ട്ടൂണിസ്റ്റുമായ വിജയന്‍ തന്റെ ജീവിതത്തിന്റെ വൈകിയ വേളകള്‍ ചിലവഴിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക